ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം ഇന്ത്യയിൽ നിന്ന് അനധികൃത കുടിയേറ്റം നടത്തുന്നവരുടെ എണ്ണം നാലു വർഷത്തിൽ ഏറ്റവും കുറഞ്ഞുവെന്നു കണക്കുകൾ. 'ഡുങ്കി' റൂട്ട് വഴി അമേരിക്കയിൽ എത്തുന്നവർക്കു ട്രംപ് ഭരണകൂടം കടുത്ത വെല്ലുവിളി ആയതിനാലാണിത്.
അനധികൃതമായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഡിസംബറിൽ 5,600 ആയിരുന്നുവെന്നു യുഎസ് സിബിപി കണക്കുകൾ കാണിക്കുന്നു. ജനുവരിയിൽ അത് 3,132 ആയി താഴ്ന്നു. ഫെബ്രുവരിയിൽ വീണ്ടും കുറഞ്ഞു 1,628 ആയി.
ഫെബ്രുവരിയിൽ അനധികൃത കുടിയേറ്റക്കാരായ കുറേപ്പേരെ ട്രംപ് ഇന്ത്യയിലേക്കു നാടുകടത്തിയതും നുഴഞ്ഞു കയറ്റക്കാരെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നു കരുതണം.
മനുഷ്യക്കടത്തു സംഘങ്ങളും പിൻവലിഞ്ഞു എന്നാണ് കാണുന്നത്.
Illegal migrants from India drop after Trump came