വിസ്കോൺസിനിൽ സ്റ്റേറ്റ് സുപ്രീം കോടതിയിലേക്കു നടക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ വിജയം ഉറപ്പാക്കാൻ പിന്തുണ നൽകിയ വോട്ടർമാർക്കു ശതകോടീശ്വരൻ എലോൺ മസ്‌ക് $1 മില്യൺ ചെക്കുകൾ നൽകി. ഈ പണം വിതരണം തടയണം എന്നാവശ്യപ്പെടുന്ന അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണിത്.
ചൊവാഴ്ച്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ കോടതിയുടെ നിയന്ത്രണം റിപ്പബ്ലിക്കൻ കൈകളിൽ എത്തുമെന്ന് ഉറപ്പു വരുത്താനുള്ള മസ്കിന്റെ ശ്രമംഅഴിമതിയാണെന്ന് ആരോപിച്ചു അറ്റോണി ജനറൽ ജോഷ് കൗൾ നൽകിയ അപേക്ഷ കോടതി സ്വീകരിച്ചില്ല. വോട്ടുകൾക്ക് പ്രതിഫലം നൽകുന്നതു സംസ്ഥാന നിയമങ്ങൾ നിരോധിക്കുന്നു.
'ആക്ടിവിസ്റ്' ജഡ്‌ജുമാരെ ഒഴിവാക്കണമെന്നു ചെക്ക് കൈമാറുമ്പോൾ മസ്‌ക് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ട്രംപും മസ്‌കും പിന്തുണയ്ക്കുന്ന വലതുപക്ഷ ജഡ്‌ജ് ബ്രാഡ് ഷിമൽ ജയിച്ചാൽ സ്റ്റേറ്റ് സുപ്രീം കോടതി റിപ്പബ്ലിക്കന്മാർ നേടും. ഇപ്പോൾ നിയന്ത്രണം ഡെമോക്രറ്റുകൾക്കാണ്. അവർ അംഗീകരിച്ചിട്ടുള്ള സ്ഥാനാർഥി ഡെയ്ൻ കൗണ്ടി ജഡ്‌ജ് സൂസൻ ക്രോഫോർഡ് ആണ്.
മസ്‌ക് ഷിമലിന്റെ പ്രചാരണത്തിനു $14 മില്യൺ നൽകി. എന്നാൽ മസ്‌ക് വോട്ടര്മാര്ക്കു പണം കൊടുക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തില്ല. "അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല" എന്നാണ് ഷിമൽ പറഞ്ഞത്.
ട്രംപിന്റെ ഭരണത്തോടുള്ള ജനകീയ പ്രതികരണം കൂടിയാവും ഈ തിരഞ്ഞെടുപ്പെന്നു വ്യാഖ്യാനമുണ്ട്.
Musk hands out $1 million to voters