Image
Image

സാറാമ്മ കോശി തോമസ് അന്തരിച്ചു.

Published on 03 April, 2025
സാറാമ്മ കോശി തോമസ് അന്തരിച്ചു.

ന്യു യോർക്ക്: പള്ളിപാടു പടനിലത്ത് സാറാമ്മ കോശി തോമസ് അന്തരിച്ചു. 1971 മുതല്‍ ക്യൂന്‍സ് ജനറല്‍ ഹോസ്പിറ്റലില്‍ പീഡിയാട്രിക് നഴ്‌സും തുടര്‍ന്ന് ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് നഴ്‌സുമായി പ്രവർത്തിച്ചു.   റിട്ടയേര്‍ഡ് ട്രാന്‍സിറ്റ് അതോരിറ്റി ഉദ്യോഗസ്ഥനും  ക്യൂന്‍സില്‍ രാഷ്ട്രീയ രംഗത്തും മലങ്കര സഭാ മാനേജിംഗ് കമ്മറ്റി മെമ്പറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച തുമ്പമണ്‍ ചക്കാല വടക്കേതില്‍ ക്യാപ്റ്റന്‍ കോശി തോമസിന്റെ ഭാര്യയാണ്.

ഉദ്യോഗത്തില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന്  സാറാമ്മ ഭര്‍ത്താവിനോടൊപ്പം കോട്ടയത്തും തുടര്‍ന്ന് തുമ്പമണ്‍ ചക്കാല വടക്കേതിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

സംസ്‌ക്കാരം, ശനിയാഴ്ച 2 മണിക്ക് തുമ്പമണ്‍ ഭദ്രാസന പള്ളി സെമിത്തേരിയില്‍.

മകന്‍: അഡ്വ. സനു കെ. തോമസ് (ക്യൂന്‍സ്)
മരുമകള്‍: ഡോ. ജ്വാല തോമസ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക