പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച ചുമത്തിയ തീരുവകൾ കുറേക്കാലത്തേക്കു 'വേദന' ഉണ്ടാക്കുമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യാഴാഴ്ച്ച സമ്മതിച്ചു. എന്നാൽ യുഎസിന് ഇങ്ങിനെയൊരു 'വലിയ മാറ്റം' ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"നമുക്ക് ജോ ബൈഡന്റെ ആഗോള നയം എന്ന വഴിയിലൂടെ പൊയ്കൊണ്ടിരിക്കാൻ കഴിയില്ല. നമുക്കുണ്ടായത് സമാധാനകാലത്തും $2 ട്രില്യൺ കടവും കമ്മിയുമാണ്. നമ്മുടെ ഉത്പാദനം അപ്രത്യക്ഷമാവുന്നു.
"അത് അമേരിക്കൻ ജനതയ്ക്കു ഗുണകരമല്ല. നമുക്ക് ഈ രാജ്യത്തെ മറ്റൊരു വഴിക്കു കൊണ്ടുപോയേ തീരൂ.
"അതേ, ഇതൊരു വലിയ മാറ്റമാണ്," വാൻസ് ഫോക്സ് ആൻഡ് ഫ്രണ്ട്‌സ് പരിപാടിയിൽ പറഞ്ഞു. "നമുക്കതു ആവശ്യമായിരുന്നു."
ബൈഡൻ ഭരണകൂടം എല്ലാം കുളമാക്കിയതു കൊണ്ട് കാര്യങ്ങൾ വൃത്തിയാക്കാൻ സമയം എടുക്കുമെന്നു വാൻസ് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് എല്ലാം ശരിയാകുമെന്നു ശമ്പളം വാങ്ങി ജീവിക്കുന്നവർ പ്രതീക്ഷിക്കരുത്. "ആളുകൾ കഷ്ടപ്പെടുന്നു എന്ന് ഞങ്ങൾക്കറിയാം. എത്രയും വേഗം എല്ലാം ശരിയാക്കാൻ ഞങ്ങൾ ആഞ്ഞുപിടിക്കയാണ്. പക്ഷെ പൊടുന്നനെ അത് സംഭവിക്കില്ല.
"താരിഫുകൾക്കൊപ്പം നികുതി ഇളവുകളും വരുമ്പോൾ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന അമേരിക്കക്കാർക്കു പ്രയോജനം ഉണ്ടാവും.
"നാൽപതു വർഷമായി, അമേരിക്കൻ ജോലികൾ വിദേശത്തേക്ക് നൽകുകയും അമേരിക്കൻ ജീവനക്കാർക്ക് നികുതി കൂട്ടുകയും ചെയ്യുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. അത് നമ്മൾ തലകീഴായി മറിക്കുന്നു. അമേരിക്കൻ ജീവനക്കാർക്ക് നികുതി കുറയ്ക്കും, അമേരിക്കൻ കമ്പനികൾ ഇവിടെ ഉത്പാദനം തുടങ്ങും.
"നികുതി കുറയ്കുമ്പോൾ നിങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം വരും. വിലക്കയറ്റം ഉണ്ടായാൽ നിങ്ങൾക്കു നേരിടാനും കഴിയും."
VP admits short-term pain from tariffs