വിമാന താവളങ്ങളിൽ മെയ് 7 മുതൽ റിയൽ ഐ ഡി ചട്ടങ്ങൾ നടപ്പാക്കുമെന്നു യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ചട്ടങ്ങൾക്കു അനുസൃതമായ റിയൽ ഐ ഡി ഇല്ലാത്തവർക്കു വിമാനം കയറാൻ കഴിഞ്ഞില്ലെന്നു വരാമെന്നു അധികൃതർ താക്കീതു നൽകി. അല്ലെങ്കിൽ പാസ്പോർട്ട് കൈവശം വേണം.
മെയ് 7 മുതൽ 18 വയസിൽ കൂടുതൽ പ്രായമുള്ള യാത്രക്കാർക്കു റിയൽ ഐ ഡി ഇല്ലെങ്കിൽ യാത്ര വൈകാം എന്നും കൂടുതൽ പരിശോധനയോ യാത്രാനുമതി നിഷേധിക്കലോ ഉണ്ടാവാം എന്നും ടി എസ് എ അറിയിച്ചു.
ഗവൺമെന്റ് നൽകിയ 'റിയൽ ഐ ഡി' 81% പേരും എടുത്തിട്ടുണ്ടെന്ന് ടി എസ് എ പറഞ്ഞു.
മെയ് 7 മുതൽ ഫെഡറൽ കെട്ടിടങ്ങൾ സന്ദർശിക്കാനും ഇത്തരം ഐ ഡി വേണമെന്നു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.
2001 നു നടന്ന അൽ ഖായിദ ഭീകരാക്രമണത്തിനു ശേഷമാണു 2005ലെ നിയമം കൊണ്ടുവന്നത്.
ID rules being tightened at airports