ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്ക്കറെ ആദരിക്കാൻ അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 14 'ഡോക്ടർ ഭിംറാവു രാംജി അംബേദ്‌കർ ഡേ' ആയി ന്യൂ യോർക്ക് സിറ്റി പ്രഖ്യാപിച്ചു.
ഇത് സംബന്ധിച്ച പ്രഖ്യാപനം മേയർ എറിക് ആഡംസ് ഒപ്പുവച്ചു പുറത്തിറക്കി. ചരിത്ര പുരുഷന്റെ സാമൂഹ്യ പരിഷ്കരണ യാത്ര ആരംഭിച്ചതു നഗരത്തിലാണെന്നു ആഡംസ് അനുസ്മരിച്ചു.
ചൂഷണത്തിനെതിരെ സമരം ചെയ്യാനും സംഘടിക്കാനും വിദ്യ നേടുക എന്ന അംബേദ്ക്കറുടെ ആഹ്വാനം ആഡംസ് ഓർമിച്ചു.
കൊളംബിയ യുണിവേഴ്സിറ്റിയിൽ നിന്നാണ് അംബേദ്‌കർ ഡോക്ടറേറ്റ് എടുത്തത്. സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നീ ആശയങ്ങൾ ഉൾകൊള്ളാൻ ന്യൂ യോർക്ക് ആവേശം നൽകിയെന്നു അംബേദ്‌കർ പറഞ്ഞിട്ടുണ്ട്.
ലോകമൊട്ടാകെ നൂറിലേറെ രാജ്യങ്ങളിൽ അംബേദ്ക്കറുടെ ജന്മ വാർഷികം ആഘോഷിക്കാറുണ്ട്.
ന്യൂ യോർക്കിൽ ഈ വർഷത്തെ ആഘോഷം ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ ഹൊറൈസൺ നേതാവ് ദീലിപ് ഹസ്‌കെ ആണ് നയിച്ചത്.
NYC marks Ambedkar Day