Image

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

Published on 04 June, 2013
പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.
നിഷ്‌കളങ്കതയും ഉള്ളിലെ നന്മയും ഇനിയും കൈമോശം വന്നിട്ടില്ലാത്ത കാലത്ത് ആരംഭിച്ച ജീവിത യാത്രയിലൂടെ എഴുത്തുകാരി പിന്തിരിഞ്ഞു നോക്കുമ്പോള്‍ അനുഭവങ്ങളുടെ തീക്ഷണതയും ചിന്താപരമായ മൊഴിമുത്തുകളും പ്രകാശമാനമായ ഭാഷാ ചാതുരിയും പുത്തന്‍അനുഭൂതിക്കു വഴിയൊരുക്കുന്നു.

എല്ലാ ബുധനാഴ്ചയും:നിനവും നനവും: കെ.എ. ബീന

കെ.എ.ബീന

1964 ല്‍ തിരുവനന്തപുരത്ത് ജനിച്ചു.

അച്ഛന്‍ - എം. കരുണാകരന്‍ നായര്‍

അമ്മ - അമ്പിളി നായര്‍

തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, കേരള സര്‍വ്വകലാശാല മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

കേരളകൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു.

1991 ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഡയറക്ടറേറ്റ് ഒഫ് അഡ്‌വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം, ഗുവാഹത്തി ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയം, തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്നു.

തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായി ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും, ലേഖനങ്ങളും എഴുതാറുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്പദമാക്കി 1981-ല്‍ പ്രസിദ്ധീകരിച്ച ‘ബീന കണ്ട റഷ്യ’ ആണ് ആദ്യ പുസ്തകം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ലും 2010 ലും ‘ബീന കണ്ട റഷ്യ’ പുനഃപ്രസിദ്ധീകരിച്ചു.

കൗമാരം കടന്നു വരുന്നത് (കഥകള്‍)
ശീതനിദ്ര(കഥകള്‍)
ബ്രഹ്മപുത്രയിലെ വീട് (യാത്രാവിവരണം)
ബഷീറിന്റെ കത്തുകള്‍ (സമാഹരണം)
ചരിത്രത്തെ ചിറകിലേറ്റിയവര്‍ (മാധ്യമ പഠനം)
റേഡിയോ കഥയും കലയും (മാധ്യമ പഠനം)
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് (മാധ്യമ പഠനം)
മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്.(മാധ്യമ പഠനം)
അമ്മമാര്‍ അറിയാത്തത് (ലേഖന സമാഹാരം)
ഭൂതക്കണ്ണാടി (അനുഭവക്കുറിപ്പുകള്‍)
അമ്മക്കുട്ടിയുടെ ലോകം (ബാലനോവല്‍)
അമ്മക്കുട്ടിയുടെ സ്‌ക്കൂളില്‍ (ബാലനോവല്‍)
അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍ (ബാലനോവല്‍)
പഞ്ചതന്ത്രം (പുനരാഖ്യാനം) എന്നിവയാണ് മറ്റു കൃതികള്‍.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറുമായ ബൈജു ചന്ദ്രനാണ് ഭര്‍ത്താവ്. മകന്‍ ഋത്വിക് ബൈജു ചന്ദ്രന്‍.

വിലാസം : നിറവ്, ടി.സി. 41/676, ജയശ്രീ അപ്പാര്‍ട്ടുമെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14

 email : binakanair@gmail.com
പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.
പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

അമ്മയോടൊപ്പം

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

അമ്മയും അച്ഛനുമൊത്ത്‌

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

അപ്പൂപ്പനുമൊത്ത്‌

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

ബീന,ബിന്ദു

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

ബീന,ബിന്ദു

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

ബിന്ദു , അമ്മ, ബീന

പ്രശസ്ത എഴുത്തുകാരി കെ.എ. ബീനയുടെ നിനവും നനവും Eമലയാളി പ്രസിദ്ധീകരിക്കുന്നു.

ബിന്ദു

Join WhatsApp News
Vargis 2014-11-20 02:46:29
അതെ മലയാളികള്, ഹിന്ദി പഠിക്കണം. അല്ലെങ്കിൽ മലയാളികള്, പറമ്പില് പണി എടുക്കാനും പണി പഠിക്കാനും തയാറാവണം. ബീനക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക