MediaAppUSA

കാപ്പിപ്പൊടിയച്ചന് ഒരു തുറന്ന കത്ത് (പി. ടി. പൗലോസ് )

പി. ടി. പൗലോസ് Published on 31 August, 2019
  കാപ്പിപ്പൊടിയച്ചന് ഒരു തുറന്ന കത്ത് (പി. ടി. പൗലോസ്  )

ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍,

കഴിഞ്ഞ ദിവസം താങ്കള്‍ 24 ചാനലിലെ ജനകീയ കോടതിയില്‍ കത്തോലിക്കാ സഭയുടെ ഉരുക്കുകോട്ടയില്‍ കാലങ്ങളായി വെട്ടിമൂടുന്ന നഗ്‌നസത്യങ്ങളുടെ
കുഴിമാടങ്ങളില്‍ വെള്ളപൂശാന്‍ മെനക്കെടുന്നത് കണ്ടു. താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. എഴുപതുകളുടെ തുടക്കത്തില്‍
മലയാളത്തിലെ എക്കാലത്തെയും വലിയ നാടക പ്രതിഭയും ആചാര്യനുമായിരുന്ന എന്‍. എന്‍. പിളള 'കാപാലിക' എന്ന പേരില്‍ ഒരു നാടകമെഴുതി. അതിന്റെ ആദ്യകാല സ്‌ക്രിപ്റ്റിലെ കഥാപാത്രങ്ങള്‍ രംഗവേദിയില്‍ ചായമണിഞ്ഞെത്തിയപ്പോള്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒരു സീന്‍ ഉണ്ടായിരുന്നു. നായിക വായിക്കുന്ന പുസ്തകത്തിന്റെ പേര് 'മഗ്ദലനമറിയാം'. സംശയം തോന്നിയ നായക കഥാപാത്രം (പിളള തന്നെ ) ആ പുസ്തകത്തിന്റെ പുറംചട്ട നാടകീയമായി വലിച്ചുകീറിയപ്പോള്‍ പുസ്തകത്തിന്റെ ശരിയായ പേര് 'അക്ബറിന്റെ കഴുത്ത് '. എന്നിട്ട് എന്‍. എന്‍. പിളളയുടെ പരുക്കന്‍ ഡയലോഗും ''മഗ്ദലനമറിയത്തിന്റെ ചട്ടക്ക് അകത്താണോടി അക്ബറിന്റെ കഴുത്തിരിക്കുന്നത് ''. നാടകത്തില്‍ എന്‍. എന്‍. പിളള ശൈലിയിലുള്ള അശ്ലീലഭംഗിക്കുവേണ്ടി എഴുതി ചേര്‍ത്തത് ആയിരിക്കാം. പക്ഷെ, താങ്കളുടെ കാര്യത്തില്‍ അതിനിവിടെ പ്രസക്തിയുണ്ട്. താങ്കള്‍ ഒരു അക്ബറിന്റെ കഴുത്താണ് ഫാദര്‍. താങ്കള്‍ക്കറിയാം സത്യങ്ങള്‍. അവയെ
മഗ്ദലനമറിയത്തിന്റെ ചട്ടകൊണ്ടു മൂടി താങ്കള്‍ ഊരുചുറ്റി മിമിക്രിധ്യാനം നടത്തുകയാണ്. താങ്കള്‍ പറയുന്ന ഫലിതങ്ങള്‍ വീണ്ടുംവീണ്ടും പറയുമ്പോള്‍ ഞങ്ങള്‍ വീണ്ടുംവീണ്ടും ചിരിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ദുരിതങ്ങളുടെ കയ്പുനീര് കുടിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക് താങ്കള്‍ കാണിച്ചുതരുന്ന സ്വര്‍ഗ്ഗത്തിലെ സുന്ദരിമാരായ മാലാഖമാര്‍ പകര്‍ന്നുതരുന്ന മുന്തിരിച്ചാറിന്റെ രുചിയോര്‍ക്കുമ്പോള്‍ താങ്കള്‍ ധരിച്ചിരിക്കുന്ന കാപ്പിപ്പൊടിക്കുപ്പായത്തെ ബഹുമാനിച്ചുകൊണ്ട് വീണ്ടുംവീണ്ടും ചിരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ, ഒരു വിഡ്ഢിയെപോലെ.

ലോകത്താകമാനമുള്ള ബുദ്ധിമാന്ദ്യമില്ലാത്ത കോടിക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി താങ്കള്‍ പറഞ്ഞു. ലൂസി സിസ്റ്റര്‍ സിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ സ്വന്തം ചിന്തകള്‍ക്ക് അവധി കൊടുത്ത് മഠത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍ അടിമയായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണമെന്ന് . താങ്കളുടെ വാക്കുകള്‍ അതേപടി എഴുതുന്നു. ''സിസ്റ്ററെ (ലൂസി) പണ്ടേ പുറത്താക്കേണ്ടതായിരുന്നു. സിസ്റ്റത്തെ എന്തിന് ചൊറിയുന്നു . ഏത് പോപ്പ് പറഞ്ഞാലും ചാനലില്‍ അലക്കണ്ടാത്ത രഹസ്യങ്ങള്‍ ഉണ്ട്. സിസ്റ്റത്തെ നിന്ദിക്കുന്നവര്‍ ഇറങ്ങിപ്പോട്ടെ'' എങ്ങോട്ടു പോകാന്‍ ? നിങ്ങള്‍ പറയുന്നു മാതാവ് ഉണ്ടല്ലോ. അവര്‍ വന്നു വിളിച്ചുകൊണ്ടു പോകട്ടെ. വാര്‍ദ്ധക്യമായി അസുഖമുള്ള 84 വയസ്സുള്ള മാതാവ് 54 വയസ്സുള്ള മകളെ വീട്ടില്‍ കൊണ്ടുവന്ന് സംരക്ഷിക്കുന്നതെങ്ങനെ ? ആവുന്ന കാലത്ത് ചോരയും നീരും ഊറ്റിക്കുടിച്ചിട്ട് അന്‍പത്തിനാലാം വയസ്സില്‍ കരിമ്പിന്‍ചണ്ട്പോലെ വലിച്ചെറിയുന്നു. ബൈബിളിലെ ഏതു നിയമമാണ്, ഏത് കല്പനകളാണ് അരമനകളെയും സന്യാസിനി മഠങ്ങളേയും നിയന്ത്രിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നിടത്തു മാത്രമേ നീതി നടപ്പാകുകയുള്ളു എന്ന ലോകസത്യം തിരക്കി താങ്കള്‍ ബൈബിളും കല്പനാപുസ്തകങ്ങളും തപ്പണ്ട. സിസ്റ്റത്തെ തിരുത്താന്‍ സിസ്റ്റത്തിനകത്തുതന്നെ സംവിധാനമുണ്ടെന്നാണ് താങ്കള്‍ പറയുന്നത്. കന്യാസ്ത്രീകളില്‍ എങ്ങനെ കുട്ടികള്‍ ഉണ്ടാകാതിരിക്കാം എന്ന് പ്രായോഗിക പരീക്ഷണങ്ങളിലൂടെ വിജയിച്ച പ്രകൃതിവിരുദ്ധലൈംഗീകതയുടെ രാജഗുരു ഫ്രാങ്കോമെത്രാന്‍, നിര്‍ധന കുടുംബത്തിലെ 9 വയസ്സുള്ള പെണ്‍കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ കാമത്തിന്റെ കറുത്ത കുര്‍ബാന സമര്‍പ്പിച്ച കാട്ടുമാക്കാന്‍ തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയിലെ ഫാദര്‍ രാജു കൊക്കന്‍ , കൗമാരക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവിനെ പണം കൊടുത്തേല്പിച്ച് മറ്റൊരു കനാന്‍ ദേശത്തേക്ക് തന്ത്രപൂര്‍വ്വം മുങ്ങാന്‍ ശ്രമിച്ച കര്‍ത്താവിന്റെ പ്രതിപുരുഷന്‍ കേരളം കണ്ട ഒന്നാം നമ്പര്‍ ക്രിമിനല്‍ ഫാദര്‍ റോബിന്‍, വേദപാഠക്ലായസ്സിനു പോയ സ്രേയ എന്ന പെണ്‍കുരുന്നിനെ പീഡനത്തിനുശേഷം കൊന്നു കുളത്തിലേക്ക് വലിച്ചെറിഞ്ഞ പകല്‍മാന്യരായ സാത്താന്റെ സന്തതികള്‍, സാമ്പത്തിക തട്ടിപ്പിന്റെ പെരുമഴ പെയ്യിച്ച ആലഞ്ചേരി, പീലിയാനിക്കല്‍, ജോസഫ് പാംപ്ലാനി എന്നിവരുടെ വിഷയങ്ങളില്‍ ഒക്കെ താങ്കള്‍ പറയുന്ന സിസ്റ്റം എന്ത് തിരുത്തലാണ് വരുത്തിയത് ? അഭയകേസില്‍ ബൈബിള്‍ തൊട്ടു കള്ളസാക്ഷ്യം പറഞ്ഞു മൊഴി മാറ്റി എട്ടാം കല്‍പ്പന ലംഘിച്ച അഭയയുടെ കൂട്ടുകാരി സിസ്റ്റര്‍ അനുപമയെ 'ചാവു' ദോഷം കല്പിച്ചു മഠത്തില്‍നിന്നും പുറത്താക്കേണ്ടതല്ലേ ? കാരണം രണ്ടു
പ്രാവശ്യവും അവര്‍ ബൈബിളില്‍ തൊട്ടാണ് സത്യം ചെയ്തത് .


ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എന്റെ സഞ്ചാരവേളകളില്‍ നിരവധിയനവധി കന്യാസ്ത്രീകളുമായി സംവാദിക്കുവാനും വ്യക്തിപരമായി ആശയവിനിമയം ചെയ്യുവാനും എനിക്കവസരം കിട്ടിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗത്തിനും മഠത്തിന്റെ ഉള്ളില്‍ അവരനുഭവിക്കുന്ന പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥകളെ പറയാനുണ്ടായിരുന്നുള്ളു . ബംഗാളിലെ ബന്‍ഡേല്‍ പള്ളിമുറ്റത്ത് വച്ച് അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കന്യാസ്ത്രീ എന്നോട് പറഞ്ഞത് മഠത്തിലെ ആദ്യനാളുകളില്‍ അവരെ നിലത്തിരുത്തി മാത്രമേ ഭക്ഷണം കൊടുത്തിട്ടുള്ളു. ഉയര്‍ന്ന വീടുകളില്‍ നിന്നുള്ള സമപ്രായത്തിലുള്ളവര്‍ക്ക് തീന്‍ മേശയും. പാവം കന്യാസ്ത്രീകളുടെ 'സിസ്റ്റെത്തി' ലുള്ള നിലനില്‍പ്പിന്റെ പ്രശ്‌നമായതുകൊണ്ട് ഞാനാരുടെയും പേര് പറയുന്നില്ല. എന്റെ ഒരു ഹൗറ - കൊച്ചി തീവണ്ടി യാത്രയില്‍ ഒരു കന്യാസ്ത്രീയുടെ കഥ കേട്ടപ്പോള്‍ എന്റെ ഉള്ളും ഒന്ന് പിടഞ്ഞുപോയി. ആരുടേയും ഹൃദയത്തിന്റെ അടിത്തട്ടുകളെ ഇളക്കുന്നതായിരുന്നു അവരുടെ മേലധികാരികളുടെ കേട്ടാല്‍ ഓക്കാനം വരുന്ന മെനകെട്ട പെരുമാറ്റച്ചട്ടങ്ങള്‍ . എങ്കിലും അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം എന്നോട് ഷെയര്‍ ചെയ്തത് എനിക്കിവിടെ എഴുതിയേ പറ്റൂ. അവര്‍ കുളിക്കുന്ന സമയത്ത് രഹസ്യഭാഗത്ത് അറിയാതെ കൈ സ്പര്‍ശിച്ചപ്പോള്‍ സ്വയം ഇക്കിളി ആയിപ്പോയി. അതൊരു പാപമാണോ എന്ന് നിഷ്‌ക്കളങ്കയായ കന്യാസ്ത്രീ സുപ്പീരിയറമ്മയോട് തുറന്നു ചോദിച്ചപ്പോള്‍ പാപം ചെയ്തതിന്റെ പേരില്‍ സിസ്റ്ററിന്റെ അടിവസ്ത്രത്തിന് അലോട്ട് ചെയ്ത നൂറു രൂപ സുപ്പീരിയറമ്മ കട്ട് ചെയ്തു.

എറണാകുളം ജില്ലയിലെ പഴമകളുടെ ചരിത്രമുറങ്ങുന്ന ഒരു ആരാധനാമഠത്തിന്റെ പശുത്തൊഴുത്തില്‍ വെളുപ്പാന്‍കാലത്തു കറവക്കാരന്റെ കരുത്തിനു മുന്‍പില്‍ ഉടുവസ്ത്രമുരിഞ്ഞ സുപ്പീരിയറമ്മയുടെ രതിവൈകൃതങ്ങല്‍ അബദ്ധവശാല്‍ കാണേണ്ടിവന്ന ഒരു പാവം സിസ്റ്റര്‍ക്ക് മലബാറിലെ ഏതോ ഓണംകേറാ മൂലയിലേക്ക് ഒരു എമര്‍ജന്‍സി സ്ഥലം മാറ്റം. തേറ്റപന്നികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ മഠത്തിലെ പന്നിക്കുഴികളില്‍ ദുരൂഹതയുണ്ട് എന്ന് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലബാറില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ പറയുകയുണ്ടായി.

എഴുപതുകളുടെ പകുതിയില്‍ എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു കത്തോലിക്കാ മഠത്തില്‍ ഒരു കൊച്ചുസിസ്റ്റര്‍ പൊള്ളലേറ്റു മരിച്ചത് അച്ഛന് ഓര്‍മ്മയുണ്ടാകില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അടക്കാനാകാത്ത സുഷിരങ്ങളുണ്ടാക്കി. തൊട്ടടുത്ത കന്യാസ്ത്രീ മഠത്തില്‍നിന്നും വികാരിയച്ചന്റെ വിരിപ്പുമാറ്റാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്ററെ കടന്നുപിടിച്ചപ്പോള്‍ കുതറിയോടി മഠത്തിലെ അടുക്കളയില്‍ കയറി കതകടച്ചു. അച്ഛനെ ധിക്കരിച്ചത് സുപ്പീരിയറമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിളച്ച എണ്ണയാണ് സിസ്റ്ററിന്റെ മുഖത്തേക്ക് ഒഴിച്ചത്. പിറ്റേ ദിവസം സിസ്റ്റര്‍ ജീവനറ്റ നിലയില്‍. അന്ന് വൈകുന്നേരം മലമുകളിലെ ഒറ്റമുറി വീട്ടില്‍ കൊച്ചുസിസ്റ്ററിന്റെ മാതാപിതാക്കള്‍ അലമുറയിട്ടു കരഞ്ഞപ്പോള്‍, ഇങ്ങു താഴെ ആറ്റുതീരത്തെ ആരാധനാമഠത്തിലെ ആഴ്ചവട്ട സൊറപറച്ചിലില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ് ത്യാഗത്തിന്റെയും സഹനത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അല്‍ഫോന്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ലാസറിനെ ഉയര്‍പ്പിച്ച കര്‍ത്താവിന് സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു സുപ്പീരിയറമ്മയും സംഘവും. ഏത് ശിലാഹൃദയരുടെയും കരളലിയിക്കുന്ന ഈ ദാരുണ സംഭവം അടിസ്ഥാനമാക്കി ഞാനൊരു കഥയെഴുതിയപ്പോള്‍ എന്റെ കൈ വെട്ടുമെന്നു പറഞ്ഞവരുടെ ബുദ്ധിശൂന്യതയെ സഹതാപപൂര്‍വ്വം ഈയവസരത്തില്‍ സ്മരിക്കുന്നു.

ഇനിയും ഒരുപാട് പറയാനുണ്ട്. മറ്റൊരിക്കലാകാം. ഈ പാവപ്പെട്ട സ്ത്രീകളുടെ ഹൃദയഭിത്തികളില്‍ ഉണ്ടായ മുറിവുകളിലൂടെ ഇന്നും ചോര പൊടിയുന്നു. ആ മുറിവായില്‍ പുരട്ടുവാനുള്ള ലേപനം താങ്കളുടെ സിസ്റ്റത്തിലില്ല. കാരണം സിസ്റ്റത്തെ താങ്ങുന്നത് കുപ്പായമിട്ട കുഴിവെട്ടുകാരും പാഷാണം വര്‍ക്കികളും ചട്ടുകാലിമറിയകളും ആണ്. കടമിഴികള്‍ കൊത്തിപ്പറിക്കാന്‍ കഴിവുള്ള കൊമ്പന്‍ കഴുകന്മാര്‍ താങ്കളുടെ സിസ്റ്റത്തിന് കാവലുണ്ടെന്നറിയാം. അവര്‍ അരമനയപ്പന്മാരുടെയും പ്രൊവിന്‍ഷ്യലമ്മച്ചിമാരുടെയും ഒക്കെ കൂടെക്കിടപ്പിന്റെയും കൂട്ടിക്കൊടുപ്പിന്റെയും അറക്കുന്ന കഥകള്‍ക്ക് വിശുദ്ധിയുടെ തൈലം പുരട്ടുമെന്നും ഫ്രാങ്കോയേയും റോബിനെയും കൊക്കനേയുമൊക്കെ വാഴ്ത്തപ്പെട്ടവരാക്കുമെന്നും അറിയാം. മഠങ്ങളിലെ മറപ്പുരകളില്‍ വയറ്റാട്ടികളില്ലാതെ പ്രസവിക്കുമ്പോള്‍ അലറിക്കരയാന്‍ അനുവാദം കൊടുക്കാതെ, പേറ്റുനോവിന് കൊന്തചൊല്ലാന്‍ പറയുന്ന സുപ്പീരിയറമ്മകളുടെ വിശുദ്ധ സിസ്റ്റത്തിന്റെ വിശുദ്ധിയില്ലായ്മയെയും മഠങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അബോര്‍ഷനെയും ഈയിടെ ഒരു വത്തിക്കാന്‍ മാസിക 'വിമണ്‍ ചര്‍ച്ച് വേള്‍ഡ് ' തെളിവോടെ നിരത്തി. വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ, അതെ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ അനീതിക്കും അധാര്‍മ്മികതക്കും എതിരായി രംഗത്തുവന്നു. ഇതൊന്നും പുത്തന്‍പുരക്കലച്ചന്‍ അറിഞ്ഞില്ലേ ? അതോ, മഗ്ദലനമറിയത്തിന്റെ ചട്ടയിട്ട് അറിഞ്ഞില്ലെന്ന് നടിക്കുന്നതാണോ ?

ഫാദര്‍, ഞാന്‍ അവസാനിപ്പിക്കുകയാണ്. തൂമ്പയെ തൂമ്പയെന്ന് വിളിക്കുന്ന, തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുന്ന, മതങ്ങള്‍ക്കും മതങ്ങള്‍ക്ക് വീതം വച്ചു കിട്ടിയ ദൈവങ്ങള്‍ക്കും മുകളിലായി മനുഷ്യസ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പതാക ഉയര്‍ത്താന്‍ ഒരു തലമുറ തയ്യാറായിക്കഴിഞ്ഞു. ഒരു സാംസ്‌കാരികവിപ്ലവത്തിന്റെ സംഘഗാനം സാമൂഹ്യമാധ്യമങ്ങളില്‍ മുഴങ്ങിത്തുടങ്ങി. അത് താങ്കളുടെ ധ്യാനവഴികളില്‍ വഴികാട്ടിയാകട്ടെ !

സ്‌നേഹപൂര്‍വ്വം, ധൈര്യപൂര്‍വ്വം, മുകളില്‍ പേരെഴുതിയ ഒരു മനുഷ്യസ്‌നേഹി.
  കാപ്പിപ്പൊടിയച്ചന് ഒരു തുറന്ന കത്ത് (പി. ടി. പൗലോസ്  )
കാപ്പിപൊടി 2019-08-31 06:25:40

Excellent presentation! Excellent caliber Excellent Facts; hats up salute to Mr.P.T.Paulose.

From the very beginning of Catholic church; cruelty, bloodshed, torture, anything & everything they used to coverup & justify Evil. My experience with several hundreds of men & women {priests & nuns} have revealed hellish evils in the monasteries & nunneries. What you stated in this article is just a briefing.

 The base of Catholic church; like rest of other churches; is not Jesus or Spirituality but hard-core cunning Politics. When the churches & religions get Public attention of their Evil deeds, they use cunning tricks to deceive & divert the attention from them. The guy like ‘kappi-podi’ is a classical example. His rotten jokes were like dog food to the faithful. They laughed again & again hearing the same joke. We know the believers are ignorant, they don’t need much quality or quantity to be happy. The guy like kappipodi is a Deceiver. Deceiver {Liar, Fraud, Cheater, Fraudster} = devil. Devil, is not a Noun until it gets incarnated via the Evil deeds. You have mentioned several among the many of the devils. A church devoid of Kindness, Mercy, Compassion & Love is not a church but a Mafia Cult.-andrew

ഒരു വിശ്വാസി 2019-08-31 07:27:04
സഭയിലൊ ക്രിസ്തുവിലൊ വിശ്വാസമില്ലാത്ത  ശബ്ദമായി ഈ ലേഖനത്തെ കാണുന്നു. സഭയില്‍ പലവിധ അഴിമതികളുണ്ട്. അതു കൊണ്ട് സിസ്റ്റര്‍ ലൂസി ചെയ്യുന്ന തോന്യവാസം എല്ലാം അങ്ങു സഹിച്ചോളാന്‍.
അതു മനസില്‍ ഇരിക്കട്ടെ. റോബിനോ കൊക്കനോ ഒക്കെ ചെറ്റത്തരം കാണിച്ചതിനാല്‍ സിസ്റ്റര്‍ ലൂസിക്കും അതാകാമത്രെ. ആയിക്കോളൂ. സഭക്കു പുറത്തു നിന്നു കൊണ്ട്. അത്രയുമെങ്കിലും ഒരു പ്രസ്ഥാനത്തിനു ആവശ്യപ്പെടാന്‍ പാടില്ലേ?
അവര്‍ എങ്ങോട്ട് പോകുമെന്ന്? അതവര്‍ ആലോചിക്കനം. സഭക്കിട്ടു പാര പണിത് സഭയില്‍ തന്നെ തുടരണമെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. പിന്നെ ലൂസിയുടെ കാര്യത്തില്‍ ജോലിയും വരുമാനവും കാറും ഒക്കെയുള്ള വ്യക്തിയാണ്. അവര്‍ക്ക് എവിടെയും പോകാം.
ജിഹാദികളുടെയും സംഘികലുടെയും ചട്ടുകമായി നില്‍ക്കുന്ന അവരെ വിശ്വാസികള്‍ തന്നെ മഠത്തില്‍ നിന്നു ഇറക്കി വിടണം.
ഒരു വിശ്വാസി 
Me2 2019-08-31 08:01:03
On 13 May 2017, Pope Francis acknowledged that the Vatican had a 2,000 case backlog of sex abuse case. In fact there are more than that . 
christian 2019-08-31 08:53:22
ഒരു ഹിന്ദു, ഹിന്ദു മതത്തിനെതിരെയോ, ഒരു മുസ്ലിം ഇസ്‌ലാം മതത്തിനെതിരെയോ ഇങ്ങനെ എഴുതില്ല. ഇത് പേരിൽ ക്രിസ്ത്യാനി ആയവരുടെ മാത്രം  രോഗമാണ് 
നിരീശ്വരൻ 2019-08-31 10:58:42
ഹിന്ദുവിന് ഹിന്ദുവിന്റേതായ പ്രശ്നമുണ്ട് കഴുതെ   പുരോഹിത് വർഗ്ഗം എന്ന് പറയുന്നതിൽ ക്രിസ്ത്യാനി മാത്രമല്ല എല്ലാരും ഉൾപ്പെടും . അച്ചൻ, ബിഷപ്പ്, സന്യസിമാർ, അമ്പലത്തിലെ പുരോഹിതൻ, മുള്ളാമാര്  അങ്ങനെ ഇതിന് ഒരന്ത്യവും കാണുന്നില്ല . ഇതിന്റെ മൂലകാരണം, മതം എന്ന മറക്കുള്ളിൽ ഇരുന്നു കൊണ്ട് ബലാൽ സംഘം, കുട്ടികളെ പീഡിപ്പിക്കൽ, കന്യസ്ത്രീകളെ പീഡിപ്പിക്കൽ, പള്ളി മറിച്ചു വിൽക്കുക, അമ്പലം വില്ക്കുക, മോസ്‌ക്ക് വിൽക്കുക തുടങ്ങി പല അതിക്രമങ്ങളും നടത്തിയിട്ടും നിങ്ങളെപ്പോലെയുള്ള  കഴുതകൾ  പിന്നെയും പിന്നെയും ഇവന്റെ ഒക്കെ കാലു നക്കി പുറകെ പോകും . ആദ്യമായിട്ട് ചെയ്യേണ്ടത് അല്പം വിവരം ഉണ്ടാക്കുക അതിനു ശേഷം, ളോഹ, കാവ്യ വസ്ത്രം , കാപ്പിപ്പൊടി ഉടുപ്പ്  താടി വളർത്തി കഴുത്തിൽ രുദ്രാക്ഷവും, കയ്യിൽ കമണ്ഡലു ഒക്കയായി വരുന്നവരെ  പുറത്തു നിന്ന് കുടഞ്ഞു താഴെ ഇടുക .മുൻ കാലുകൾ പൊക്കി രു ചവിട്ടു കൊടുത്തിട്ട്     ജോലി ചെയ്തു ജീവിക്കാൻ പറയണം . നിന്നെപ്പോലെയുള്ളവന്മാർ ഇവന്റെ ഒക്കെ പുറകെ നടക്കുമ്പോൾ, അല്പം ബോധമു ള്ളവർക്കറിയാം , നിന്റെ ഒക്കെ വീട്ടിലെ സാധു സ്ത്രീകൾ എന്താണ് ചെയ്യുന്നതെന്ന്  . കുഞ്ഞുങ്ങളെ കുളിപ്പിക്കുകയോ, തുണി കഴുകുകയോ, അല്ലെങ്കിൽ നിന്റെ ഒക്കെ അണ്ണാക്കിൽ ഇടാൻ ഇഡലി, പുട്ട്, കൊഴുക്കട്ട, പിന്നെ ഉച്ചക്ക് പന്ത്രണ്ട് കൂട്ടം കറികൾ കൂട്ടി ചോറ്, അതുകൂടാതെ ഇവനെപ്പോലെയുള്ളവൻമാരെ തോളിൽ വച്ച് നടന്നിട്ട് കേറിവരുമ്പോൾ  ഇവനൊക്കെ തീറ്റിപ്പിക്കാനായി കോഴി പൊരിച്ചത്  പശു താറാവ് തുടങ്ങിയുള്ള വറുത്തതും പൊരിച്ചതും ഒക്കെ ഉണ്ടാക്കുക .  പാവം സ്ത്രീകൾ ! അവരുടെ നടു ഒടിഞ്ഞിട്ട് എവിടെങ്കിലും ഇരിക്കാം എന്ന് വച്ചാൽ സമ്മതിക്കില്ല . ഇവനൊക്കെ വെട്ടി വിഴുങ്ങിയിട്ട് ഉപായത്തിൽ ഒരു പ്രാർത്ഥന നടത്തി , നിന്റെ ഭാര്യമാർ ഉണ്ടാക്കിയ പൈസയും അടിച്ചു കൊണ്ടുപോകും .  സ്വാര്ഗ്ഗത്തിൽ ഏഴു കന്യകമാർ വിളക്കും കൊളുത്തി കാത്തിരുപ്പുണ്ടെന്ന് പറഞ്ഞാണ് ചില വിഡ്ഢികളെ ഉപയോഗിച്ചു ഒസാമ ബിൻലാദൻ കഴുത്തറുപ്പിച്ചത് .  അമേരിക്കൻ പട്ടാളം അവനെ പിടികൂടിയപ്പോൾ, അവന്റെ ചുറ്റും മൂന്നോ നാലോ പെണ്ണുങ്ങൾ ഉണ്ടായിരുന്നു .  നീയൊക്കെ പുറത്ത് ദൈവരാജ്യം ആന്വേഷിച്ചുപോകുംമ്പോൾ, ഇവനൊക്കെ നിന്റെ വീട്ടിലെ പെണ്ണുങ്ങളെ അടിച്ചു കൊണ്ടുപോകാതെ നോക്കണം . അമേരിക്കയിലെ അൽപ്പമെങ്കിലും ചിന്തിക്കാൻ കഴിവുള്ളവർ , ഇത്തരം പോക്രിത്തരത്തിനെതിരെ ശബ്ദം ഉയർത്തിയില്ലെങ്കിൽ ഈ ലോകം ജീവിക്കാൻ വയ്യാത്തത് വിധം ഈ ദൈവമക്കൾ അശുദ്ധമാക്കും അങ്ങനെ ഈ ഭൂലോകം അവിഹിതത്തിൽ ഉണ്ടായ ദൈവമക്കളെ കൊണ്ടു നിറയും  .  അതുകൊണ്ട് ജാഗ്രതയ് 


To christians 2019-08-31 11:46:50

നിങ്ങളുടെ വിഴുപ്പുകള്‍ നിങ്ങളുടെ പള്ളിക്കുള്ളില്‍ ഇട്ടു അലക്കിയാല്‍ പൊതുജനത്തിനു പ്രശ്നം ഇല്ല. പക്ഷെ:-  Your church, Patriarch/ Catholicos group are  fighting everyday. Tax payers money is wasted to use Police & Court to serve your needs. Don’t steal the time of Police & Court to settle your problems. Kerala is infested with Crimes, money laundering, drugs, Mafia etc. We need the Police & Court to fight those problems which affect the whole public. Lucy is an Indian Citizen & she has her rights. Catholic church is not above the Laws & Constitution of India. Her pledge to be a slave of the church & priests is invalid in a Court of Law. There are Civil & Criminal Offenses here. Stop breaking the Law; then no one will come to attack your Church.

 The fight between Catholicos & Patriarch is a Civil issue between them. Less than 10 % of its members are involved in the fight. The Patriarch side Bishops & Priests had to pay lakhs to get those positions. Most of them has not reaped even half of the bribe they paid. If the Catholicate attain the ownership of Patriarch side churches; those priests & bishops will lose their job. They won’t agree to any peace settlements until they collect what they paid as bribe. That too is an internal anarchy problem. Hon. Chief Minister has several important problems to deal with. So; don’t put the blame on him.

 Sabarimala issue is a Violation of the equal rights of the Citizens of the Country. That is why Kerala Government got involved.

Any religious group when they become a public threat & violates the Rights of the Citizens; we will enforce the Law & bring the culprits out to Justice. -to be Continued 

CJ Rani 2019-08-31 12:14:25
I wonder why no one even giving suggestions to help Fr. Alphonse Aind who is falsely convicted and is languishing in the jail. His conviction took place very fast. He too is a religious priest who was working in a mission station. Is it because he is in the jail ... or no access to the TV channels. I never heard anyone trying to help the MC Nun who is in the jail too.
കഴുത 2019-08-31 15:36:29
നിരീശ്വരാ -താങ്കൾക്ക് കഴുതയെ പുച്ഛമാണെന്നറിയാം - പക്ഷെ ദൈവ പുത്രനായ യേശു എന്റെ പുറത്തിരുന്നാണ് യെരുശലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയെതെന്ന കാര്യം താങ്കൾ മറക്കുന്നു .  കർത്താവിന്റെ പ്രതിപുരുഷന്മാരെ ചുമക്കുന്നത് ഒരു ഭാഗ്യമാണ് (നാറ്റം ഉണ്ടെങ്കിലും ) . ഒരു ബിഷോപ്പിനെ ഒന്ന് തോളിലിരുത്തി സഞ്ചരിക്കൂ അപ്പോൾ 'നിരീ ' പോയ് 'ഈശ്വര'നായി മാറും അങ്ങനെ താങ്കൾ, സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ ഉപവിഷ്ടനാകും ( അണ്ടർ വെയർ ഇടാൻ മറക്കരുത് ).  ഒരു കാര്യത്തിൽ മാത്രമേ ദുഖമുള്ളൂ ബിഷപ്പുമാരും,, അച്ചന്മാരും, കന്യസ്ത്രീകളുമായി രതിക്രീഡയിൽ ആയിരിക്കുമ്പോൾ, ഞങൾ പുറത്തു നിന്ന് വലിയ വായിൽ കരയും  ബ്രേ , ബ്രേ .......ഹാ ഹാ ....ഈ ഈ ഏഴു    ബ്രേ ബ്രേ   എന്ന് 
George 2019-08-31 13:32:51
ശ്രി പൗലോസ്, നല്ലൊരു വിമർശനം. അഭിനന്ദനങ്ങൾ. യേശു ദേവൻ അനീതിക്കെതിരെ ചാട്ട എടുത്ത ആളായിരുന്നു എന്നാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കുന്നവർ ആണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ലേഖനം മതമൗലിക വാദികൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല അതുകൊണ്ടാണ് അവർ വ്യാജ പേരിൽ ഉറഞ്ഞു തുള്ളുന്നത്. ക്രിസ്ത്യാനി ക്രിസ്ത്യാനി പുരോഹിതരെ വിമർശിക്കാൻ പാടില്ല എന്ന കാനോൻ ഇണ്ടാസുമായി വരുന്നത്. അവജ്ഞയോടെ പുച്ഛിച്ചു തള്ളുക. താങ്കളെപോലുള്ളവരുടെ തൂലിക ചലിക്കട്ടെ. ജോസഫ് പുത്തൻപുര എന്ന കാപ്പിപ്പൊടി പുരോഹിതൻ എന്നും എക്കാലവും സ്ത്രീവിരുദ്ധൻ ആയിരുന്നു. അതിനു അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. സ്ത്രീ വിരുദ്ധത സഭയുടെ മുഖ മുദ്ര ആണ്. അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും, ധ്യാനങ്ങളിലും സ്ത്രീകളെ അപമാനിക്കുന്നത് കാണാം. പക്ഷെ അവിഞ്ഞ, നിലവാരമില്ലാത്ത ദ്വയാർത്ഥം നിറഞ്ഞ തമാശ കലർത്തി പറയുമ്പോൾ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നു. ഈ തറ മിമിക്രികാരനെ തിരിച്ചറിയുക. പെന്തക്കോസ്തു പാസ്റ്റർമാരെ പേപ്പട്ടിയെപോലെ കൈകാര്യം ചെയ്യണം എന്ന് ആഹ്വാനം ചെയ്ത പുലിവാല് പിടിച്ച ഈ മാന്യൻ പറയുന്നു സഹോദരനെ സ്നേഹിക്കാൻ. സഭയിലെ പത്തു പതിനഞ്ചു ശതമാനം ഉള്ള നല്ല പുരോഹിതരോടുള്ള എല്ലാ ബഹുമാനത്തോടെ പറയട്ടെ ഇമ്മാതിരി ഉഡായിപ്പുകളെ ചുമക്കാതിരിക്കുക.
Johny 2019-08-31 16:07:32
കാപ്പിപ്പൊടി എന്ന മിമിക്രി പാതിരി ഒന്നാന്തരം ഉഡായിപ്പുകാരൻ ആണ്. സഭയിൽ നടക്കുന്ന എല്ലാ തോന്യവാസങ്ങളെയും തമാശ രൂപത്തിൽ പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ ന്യായീകരണത്തൊഴിലാളി ലോകം മുഴുവൻ നടന്നു കുടുംബങ്ങളെ ധ്യാനിപ്പിച്ചു ഒരു പരുവം ആക്കി പണം പിടുങ്ങുന്ന ആളാണ്. കുറെ വളിപ്പ് പറഞ്ഞു കയ്യടി വാങ്ങുന്ന ഇദ്ദേഹം പത്രോസ്പൗലോസ് സ്ലീഹമ്മാരെപ്പോലെ ഒന്നാന്തരം സ്ത്രീ വിരുദ്ധൻ ആണ്‌. ഒരിക്കൽ ഒരു പത്രക്കാരൻ ഇദ്ദേഹത്തോടു ചോദിച്ചു ‘കല്യാണം കഴിക്കാത്ത അച്ചൻ എങ്ങിനെയാണ് കുടുംബ ബന്ധങ്ങളെ കുറിച്ച് ഇത്ര ആധികാരികമായി പറയുന്നത് ? മറുപടി “ഫുട്ബോൾ കളിപോലെയാണ്, ഞാൻ റഫറി ആണ്‌, കളി ശരിക്കും അറിയാം കളികളുടെ സർവ നിയമങ്ങളും അറിയും, പക്ഷെ ഞാൻ ഗോൾ അടിക്കില്ല’. എന്താണ് ഇതുകൊണ്ടീ മാന്യൻ ഉദ്ദേശ്ശിച്ചത്?. ഒരിക്കലും ഇരക്കൊപ്പം നിൽക്കില്ല, അതും ഇര സ്ത്രീ ആണെങ്കിൽ. ഇദ്ദേഹവും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും മാതാപിതാക്കമ്മാരേയും അധിക്ഷേപിച്ച ഡൊമനിക് വളമ്മാനാൽ എന്ന പുരോഹിതനും ഒരേ തൂവൽ പക്ഷികൾ ആണ്‌. രണ്ടുകൂട്ടരും, ഒരാൾ കാപ്പിപ്പൊടി മറ്റെയാൾ വെളുത്ത നയിറ്റിയിട്ട മനോരോഗി. രണ്ടും സമൂഹത്തിനു അപമാനം,ആപത്തു, അകറ്റിനിര്ത്തേണ്ടവർ. ചെവിയുള്ളവർ കേൾക്കട്ടെ.
മൌലിക വിഡ്ഢി -വിശ്വാസി 2019-08-31 20:12:24

മൌലികന്‍ = fundamentalist = അവന്‍റെ വിശ്വാസത്തെ കുറിച്ച് അടിസ്ഥാന പരമായി ഒന്നും തന്നെ അറിവ് ഇല്ലാത്തവന്‍; എന്നാലും വിശ്വാസത്തെ ന്യായികരിക്കാന്‍ നാട് നീളെ നായ പോലെ കുരച്ചുകൊണ്ട് ഓടും; ചിലപ്പോള്‍ മറ്റുള്ളവരെ കടിക്കും. അവന്‍റെ അറിവില്ലായ്മയില്‍ നീറിനെ  പോലെ കടിച്ചു തൂങ്ങും. അവന്‍റെ ജീവിതം കട്ടപുക, മറ്റുള്ളവരുടെ ജീവിതം നരകം ആക്കുകയും ചെയ്യും.

Fundamentalist- fun none -mental  = having no fun  but mental { suffering mental illness}. The fundamentalist read the religious books but won’t understand them and forget them too. But if you remember what is written in them & make a comparative study; you will become either non-religious or an atheist [ but won’t suffer a mental illness of metamorphosis =going back to the primitive foolishness of faith]

Few examples of Christian fundamentalists beliefs: -1] the Earth is flat because the bible says so + when god walked on the garden of Eden to spy on the Woman he created because she ate the fruit in the middle of the garden & had a good time with a stranger { snake was a symbol of penis} & she shared the hidden knowledge of ecstasy with Adam. God got mad when he saw them in bliss & stampeded to make the Earth flat; {that god would have been a huge fat man} Well; blame the woman. 2] Noah named his big boat Ark why? He named it in honor of his wife Joan of Ark. 3] Jesus spoke English [ because the bible is in English] & so all those who live in America should speak English. 4] Jesus will be here soon to take them away to the heavens [rapture]; ie why they support trump who made the end of days to come soon.

 കേരളത്തിലെ ക്രിസ്ടന്‍ വിശ്വാസികളില്‍ പലരും ഇവരില്‍ നിന്നും വിത്യസ്തം അല്ല. പുരോഹിതന്‍റെ കാമ വെറി കൂത്തിന് ഇര അയ പെണ്ണിന്‍റെ ദീന രോദനം കേട്ട് അവര്‍ പൊട്ടി ചിരിക്കും. ‘അച്ചന്‍മാരും മനുഷര്‍ അല്ലേ എന്ന ന്യായികരണവും ലജ്ജ ഇല്ലാതെ അടിച്ചു വിടും. ഇവര്‍ ആണ് കാപ്പി പൊടിയുടെ കാമ വെറിയുടെ ചീഞ്ഞു അളിഞ്ഞ തറ വളിപ്പ് കേട്ടു ഓര്‍ഗാസം ഉണ്ടാകുന്നവര്‍. ഒരു പൊട്ട ധ്യാനക്കാരന്‍റെ പൊള്ള വാക്കുകള്‍ കേട്ട് നിര്‍വിര്‍തി നേടുന്നവര്‍.

 ഹാ! കഷ്ടം! നിങ്ങള്‍ ഇ ഭൂമിയില്‍ ജനിക്കാതിരുന്നെങ്കില്‍!!!!!!!

നിശ്ചയം പറുദീസ ഇ ഭൂമി.- to be continued [andrew]

Antony Antony 2019-09-01 08:30:41
ഇത്രയധികം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഒരു ചെറിയ വീട് വാടകക്കെടുത്ത് മാറി താമസിച്ചുകൂടെ? ഇതിപ്പോൾ ജനം തെരഞ്ഞെടുപ്പിലൂടെ തോൽപ്പിച്ച മുൻ എംപി മാരും മന്ത്രിമാരും ഔധോധിക വസതികൾ ഒഴിഞ്ഞു കൊടുക്കാതെ നാണമില്ലാതെ അവിടെ തന്നെ താമസിക്കുന്നത് പോലെ പുറത്താക്കിയിട്ടും മഠത്തിൽ തന്നെ താമസിച്ചു അവരെ കുറ്റം പറയുന്നതിലെ യുക്തിയാണ് മനസ്സിലാകാതാണ് .രാഷ്ട്രീയ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഏതു നേതാവായാൽ പോലും അതേ പാർട്ടി ഓഫീസിൽ ചെന്നു പാർട്ടിക്കെതിരെ സംസാരിക്കാൻ കഴിയുമോ? അത് പോലെത്തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഒരാൾക്ക് വീണ്ടും അതെ സ്ഥാപനത്തിൽ ചെന്ന് അധികാരികളെ അപമാനിക്കാൻ സാധിക്കുമോ? ഈ പറയുന്ന മാധ്യമ സ്ഥാപനമായാലും ഇതാണ് സ്ഥിതി!! ഏതൊരു സംഘടനയിലും പ്രസ്ഥാനത്തിലും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും അത് പിന്തുടരുക എന്നത് ആ സംഘടനയിലെ ഓരോ അംഗത്തിന്റെയും കടമയാണ് അല്ലെങ്കിൽ അതിനു പുറത്തു പോകണം. ശിരോവസ്ത്രം അലർജി ആണെങ്കിൽ ചുരിദാർ തന്നെ ധരിക്കണമെന്നു വാശി പിടിക്കുന്നതിനു പകരം ഈ സന്യാസ സഭ വിട്ട് സാരി ധരിക്കുന്ന വേറെ സന്യാസ സഭയിൽ ചേരാമായിരുന്നില്ലേ? നഴ്സിംഗ് യൂണിഫോം അല്ലെർജിയാണെന്നും പറഞ്ഞു ഏതെങ്കിലും ഒരു നഴ്‌സ്‌ കളർ സാരിയുടുത്തു ഡ്യൂട്ടിക്ക് വന്നാൽ ഏതെങ്കിലും ആസ്പത്രിക്കാർ ജോലിക്കു കയറ്റുമോ? രാജസ്ഥാൻ മരുഭൂമിയിലെ Border Security Force ലെ ജവാന്മാർക്ക് മണൽകാറ്റ് സമയത്ത് യൂണിഫോം അസ്വസ്ഥതയാണെന്ന് പറഞ്ഞു രാജസ്ഥാനി വേഷമായ ധോത്തിയും കുർത്തയും ധരിച്ചു ഡ്യൂട്ടിക്ക് പോകാൻ സാധിക്കുമോ? RSS ശാഖയിൽ കൈലി മുണ്ടെടുത്തു പങ്കെടുക്കണമെന്ന് ഏതെങ്കിലും സ്വയം സേവകൻ ശഠിക്കുമോ? അപ്പോൾ എല്ലാത്തിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട് . ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നയാളുടെ കയ്യിലിരിക്കുന്ന വില കൂടിയ മൊബൈൽ ഫോൺ ആണല്ലോ!! സാമൂഹിക സേവനത്തിനു കാർ തന്നെ വേണമെന്ന് ശഠിക്കുന്ന സഹോദരി ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് . താങ്കളെ ഡിഗ്രിയും B Ed ഉം പഠിപ്പിച്ചതും സ്കൂളിൽ ജോലിയാക്കിതന്നതും ആരാണെന്ന്‌ പറയുന്നില്ലല്ലോ !!! കുറെ കഴിയുമ്പോൾ സഹോദരിയെ ഉയർത്തിക്കൊണ്ടു നടക്കുന്ന ഈ മാധ്യമ കൂട്ടിക്കൊടുപ്പുകാര് (പിമ്പുകൾ) വേറെ സെൻസേഷണൽ വാർത്തയ്ക്കു പിറകേ പോകും. ഈ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെല്ലം അബദ്ധമായിരുന്നു എന്ന് അപ്പോൾ തോന്നും കൂടെ ആരും ഉണ്ടാകുകയും ഇല്ല . എന്തിനാ ഇങ്ങനെ സ്വയം അപഹാസ്യയാകുന്നെ??
nasrani 2019-09-01 08:33:34
കത്തോലിക്കാ സഭയേയും സകല ക്രിസ്ത്യാനികളെയും അപഹസിക്കുന്നവരാണു ഈ രീതിയില്‍ പ്രതികരിക്കുന്നത്. അവരുടെ ഒരു അഭിമുഖം മാത്രുഭൂമിയില്‍ കണ്ടു.അവര്‍ ആരോട്, എന്തിനു വേണ്ടി വഴക്കുണ്ടാക്കുന്നു എന്നു മാത്രം മനസിലാകുന്നില്ല. 
RAJU THOMAS 2019-09-01 19:35:49
PTP, l have grown to  like you, owing not only your many published collections but to your timely speakouts like this here.  Nevertheless, take care: the Church is a monster with zillion tentacles. But I hall and will be with yon all the way in this righteous fight. 
RAJU THOMAS 2019-09-01 20:47:24
IPTP, I have grown to  like you, owing not only your many published collections but to your timely speakouts like this here. But take care: the  Church  is a huge monster with zillion tentacles, and you are in great danger now. But don't you worry;   you have millions rooting for you in this, and I am with you all the w
നിരീശ്വരൻ 2019-09-01 21:29:12
നസ്രാണിയെപ്പോലെ ഉള്ളവരാണ് ഫ്രാങ്കോമാർക്കും ട്രമ്പുമാർക്കും , കാപ്പിപ്പൊടിക്കുമൊക്കെ കൂട്ടി കൊടുക്കുന്നവർ .  സത്യം മനസ്സിലാക്കു നസ്രാണി നീ സ്വാതന്ത്രനാകു .   എണ്ണവും കൂർമ്മ ബുദ്ധിയും ഒന്നല്ല .  ഒരു ഗാന്ധിക്ക് ബ്രിട്ടനെ തുരത്താമെങ്കിൽ , ഒരു മണ്ഡലായിക്ക് അപ്പാർത്തയിട് ഇളക്കാമെങ്കിൽ , ഒരു മാർട്ടിൻ ലൂഥർ കിങ്ങിന് വെളുത്തവരുടെ വിവേചനനയത്തെ മാറ്റി മരിക്കാമെങ്കിൽ, ഇവിടെ പ്രതികരിക്കുന്ന കുറഞ്ഞവരുടെ ബൗദ്ധിക ശക്തിയെ നീ ഒട്ടും വിലകുറിച്ചു കാണണ്ട .  നീ നിന്നോട് സംസാരിക്കു അടിമത്വമാണോ സ്വാതന്ത്യമോ നല്ലതെന്നു .  നമ്മൾ ഒരുമിച്ചാൽ ഇവന്മാരുടെ ളോഹ ഉരിച്ചിട്ട് നമ്മുടെ നാടിന്റെ ക്രിഷി സ്ഥലങ്ങളിലേക്ക് ഇറക്കി വിടാം . അവിടെ വിയർപ്പൊഴുക്കി പണിയട്ടെ ?   പള്ളി അരമനകളിലും ,  കന്യസ്ത്രീ മഠങ്ങളിലും പൊതുജനത്തിന്റെ പണം തട്ടിയെടുത്തു മേദസ്സ് മുറ്റി രതി ക്രീഡയിൽ കഴിയുന്ന ഇവരെ ആ അരമനകളിൽ നിന്ന് നമ്മൾക്ക് പുറത്തു കൊണ്ടുവരാം - നീ നിന്റെ കാലിലെ ചങ്ങലകൾ അറുത്തു കളഞ്ഞിട്ട് ഞങ്ങളോടൊപ്പം വരൂ - നഷ്ടപ്പെടുവാൻ ചങ്ങലകൾ മാത്രം - ലാഭം അനന്തമായ ഈ വിഹായസ്സുകളിൽ പറന്നു നടക്കാനുള്ള ചിറകുകൾ - കഴുകനെപ്പോലെ നിനക്ക് പറന്ന് ഉയരേണ്ട നസ്രാണി ... ചിന്തിച്ചു നോക്കൂ 


ആലഞ്ചേരി 2019-09-01 23:44:47
"ഇതുപോലൊരു കത്ത് ദയവായി ആലഞ്ചേരി പിതാവിനും കൂടി എഴുതുക.
Abraham Mathew 2019-09-02 09:32:23
കന്യാസ്ത്രീ എന്ന ഒരു വിഭാഗത്തെപ്പറ്റി ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പുരോഹിത വർഗ്ഗത്തിന് ദാസ്യവൃത്തി ചെയ്യാൻ സഭകൾ കണ്ടുപിടിച്ച ഒരു സാമ്പ്രദായം മാത്രം ആണത് . പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ ഒഴിവാക്കാൻ വേണ്ടി മഠത്തിൽ ചേർക്കാൻ നേരുന്നു. അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടു മനം മടുത്താലും തിരിച്ചു വീട്ടിലേക്കു പോകുവാൻ അവർക്കു സാധിക്കില്ല.ഇനിയെങ്കിലും കാര്യം മനസ്സിലാക്കി മാതാപിതാക്കൾ പെൺകുട്ടികളെ മഠത്തിലേക്ക് അയക്കില്ലെന്നു തീരുമാനിച്ചാൽ എല്ലാം ശരിയാകും.
josecheripuram 2019-09-02 13:11:23
An explicit and explosive article,All the establishments are corrupted.Even in Jesus time religion was corrupted,He was fighting against such in humane acts&what his followers do the same thing.exploiting the fear of death.
വിദ്യാധരൻ 2019-09-02 16:32:26
ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനുംവേണ്ടി ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട സ്ത്രീകൾ. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്പ്രദായമെന്ന നിലയ്ക്ക് ഇത് ആവിർഭവിച്ചത് തെക്കേ ഇന്ത്യയിലാണെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ നൃത്ത-ഗാനങ്ങൾ നടത്തുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവർ ഉണ്ടായിരുന്നു.

ഏഴുതരം ദേവദാസികളെപ്പറ്റി സംസ്കൃത കൃതികളിൽ പരാമർശമുണ്ട്.

ദത്ത - ദേവനു സ്വയം സമർപ്പിച്ചവൾ
വിക്രീത - ദേവനു വില്ക്കപ്പെട്ടവൾ
ഭൃത്യ - ദേവനെ പരിചരിക്കുന്നവൾ
ഭക്ത - ഭക്തികൊണ്ട് കൈങ്കര്യം സ്വീകരിക്കുന്നവൾ അഥവാ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവൾ
ഹൃത - പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമർപ്പിക്കപ്പെട്ടവൾ
അലങ്കാര - രാജാവോ നാടുവാഴിയോ ദേവനു സമർപ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവൾ. ഇവർ ക്ഷേത്രത്തിന് അലങ്കാരമാണെന്ന് കരുതപ്പെട്ടിരുന്നു.
ഗോപിക അഥവാ രുദ്രഗണിക - പ്രതിഫലംപറ്റി ക്ഷേത്രത്തിൽ ആടുകയും പാടുകയും ചെയ്യുന്നവൾ.

ദേവദാസികൾ, ദാസികൾ, ദേവരടിയാർ, തേവിടിച്ചികൾ, കൂത്തച്ചികൾ, കൂടിക്കാരികൾ എന്നിങ്ങനെ പല പേരുകളിൽ ഇവർ അറിയപ്പെട്ടിരുന്നു. 'കൂത്തച്ചി', 'തേവിടിച്ചി' എന്നീ വാക്കുകൾ ഇന്ന് ആക്ഷേപ പദങ്ങളായിട്ടുണ്ടെങ്കിലും, ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തിൽ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നത്.

കന്യസ്ത്രീക്ക്,  യോഗിനി , ബ്രഹ്മചാരിണി, മഠവാസിനി എന്നൊക്കെ അർത്ഥമുണ്ട് .  മുകളിൽ പറഞ്ഞിരിക്കുന്ന ഏഴു തരം ദേവദാസികളിൽ , ഹൃത (പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമർപ്പിക്കപ്പെട്ടവൾ) ശ്രദ്ധാർഹമാണ് .   ഇവിടെ അബ്രാഹം മാത്യു പറഞ്ഞിരിക്കുന്നതുപോലെ, പണ്ട് കാലത്ത്  സാമ്പത്തിക ശേഷിയില്ലാതിരുന്ന കുടുംബങ്ങളും, സ്ത്രീധനം കൊടുത്ത് പെൺകുട്ടികളെ വിവാഹം കഴിച്ചയക്കാൻ നിവർത്തിയില്ലാതിരുന്നവരും, പെൺകുട്ടികളെ ' പ്രലോഭിച്ച് മഠത്തിൽ ചേർക്കുകയും കന്യസ്ത്രീകളാക്കി മാറ്റി അതോടൊപ്പം അവരുടെ സ്വപ്നങ്ങളും ഹോമിക്കപ്പെട്ടു .
                     മറ്റു ചിലർ പ്രണയ നൈരാശ്യം വരുമ്പോൾ ദൈവദാസികളായി ജീവിതം ഉഴിഞ്ഞ് വയ്ക്കുന്നു .  അങ്ങനെയൊരു അവസ്ഥ സിസ്റ്റർ മേരി ബനീഞ്ഞ അല്ലെങ്കിൽ മേരിജോൺ തോട്ടത്തിലിന് ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കാം .  കാരണം അവരുടെ 1927 ൽ എഴുതിയ 'പ്രഭാവതി' എന്ന കവിത വായിച്ചത്തിന് ശേഷം 1928 ൽ എഴുതിയ 'ലോകമേ യാത്ര' എന്ന കവിത ചേർത്ത് വച്ച് വായിക്കുമ്പോൾ, മേൽ പറഞ്ഞ പ്രണയ നൈരാശ്യമാണോ എന്ന ചിന്ത പ്രബലപ്പെട്ടു വരുന്നു

'സ്ഥിരപ്രതിഷ്ഠയെന്റെയുള്ളിലാർന്ന ജീവ നായക,
പാരംഗനായ്ക്കധീനനായ് ചമഞ്ഞൊരെൻ പ്രഭാകരാ 
എരിഞ്ഞു ചാമ്പലാരായൊന്റെ ചിത്തമിന്നു കാഴ്ച്ചയായ് 
തരുന്നു നിൻ പാദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ "  (പ്രഭാവതി -1927 )

'പ്രപഞ്ചമെന്ന മാന്ത്രികന്റെ രാഗമാം വടത്തെയീ -
അപക്വബുദ്ധിയായ ഞാനറുത്തിടുന്നെതെങ്ങനെ?
താപ്‍സികൾക്കുമീയവസ്ഥ ദുസ്സഹം , നിനയ്ക്കുകിൽ 
തപിക്കയല്ല മാനസം ദഹിക്കയാണ് സത്യമായ് ." (ലോകമേ യാത്ര -1928 )

ഈ രണ്ടു കവിതകളും എഴുതിയ സമയങ്ങളും, അതിന്റെ വൃത്തവും (പഞ്ചചാമരം ) എല്ലാം സംശായാസ്പതത്തോടെ വീക്ഷിക്കാം . ഒരു പക്ഷെ ഇതിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗ്ഗമായിരിക്കാം കർത്താവിന്റെ  മണവാട്ടിയായി തീരുക എന്നത് 

എന്നാൽ ഇവറിയുന്നില്ല, കാമാതുരരായ ഫ്രാങ്കോമാരും, കാപ്പിപൊടികളും , കൃഷ്‌ണനും , നബിയുമൊക്കെ ഇവരെ ആശ്വസിപ്പിക്കാനും താടകാനും, തഴുകാനും ഒടുവിൽ അവരുടെ പ്രകൃതിദത്തമായ വൈകാരികതയുടെ വിപഞ്ചികയിൽ വീണ മീട്ടാനും തക്കം നോക്കി ഇരിക്കുകയാണെന്ന് . 

ഞാനെന്റെ നാഥന്റെ സ്നേഹസ്വരൂപത്തെ
മാനസ താരിൽ നിനച്ചിടുമ്പോൾ 
ആനന്ദപൂർണ്ണയായെന്റെ വിപഞ്ചിക 
താനേ സംഗീതങ്ങളാലപിക്കും  (എന്റെ വിപഞ്ചിക -1937-മേരി ജോൺ  ) 

 ഇവരുടെ  ചരിത്രങ്ങളും മാനസിക വ്യാപരങ്ങളേയും മാനസിക അവസ്ഥയും മനസ്സിലാക്കി അവരുടെമേൽ ചാടി വീഴുന്ന ഫ്രാങ്കോമാരും  കൃഷ്ണന്മാരും , നബിമാരും  ഇന്നലെ ഉണ്ടായിരുന്നു, ഇന്നും ഉണ്ട് , നാളെയും ഉണ്ട് 

പ്രാണനാഥന്‍ എനിക്കു നൽകിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
ബാലേ.. പറവതിനെളുതാമോ..

അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ
കരപങ്കജം കൊണ്ടവൻ തലോടി..
പുഞ്ചിരിതൂകി തങ്കക്കുടമെന്നു കൊണ്ടാടി
ഗാഢം പുണർന്നും..
അംഗുലിത പുളകം കവർന്നിടുമെൻ
കപോലമതിങ്കലന്‍പോടു തിങ്കൾ മുഖത്തെ
യണച്ചധരത്തെ നുകർന്നും..
പല ലീല തുടർന്നും...

കാന്തനോരോരോ രതികാന്തതന്ത്രത്തില്‍ എന്റെ
പൂന്തുകില്‍ അഴിച്ചൊരു നേരം..
തുടങ്ങി ഞാനും മാന്താർശരക്കടലിൽ പാരം
തന്നെ മറന്നു നീന്തി മദനഭ്രാന്തിനാലതി-
താന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്തമഹോത്സവഘോഷം..
പുനരെത്ര വിശേഷം ...(ഇരയിമ്മൻ തമ്പി )

പുരഹിതവർഗ്ഗത്തെ നിറുത്തേണ്ടേടത്ത് നിറുത്താൻ ജനം പഠിക്കണം. മതത്തിന്റെ മറവിൽ നടക്കുന്ന ഈ അഴുമതികളെ നിറുത്തണം എങ്കിൽ മനുഷ്യർ വായിക്കുകയും ചിന്തിക്കുകയൂം അവരെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളെ അറുത്തു മാറ്റുകയും ചെയ്യണം . അല്ലെങ്കിൽ ഫ്രാങ്കോമാരും, കാപ്പിപ്പൊടികളും, ഡേവിഡ് കോറേഷുമാരും നിങ്ങളുടെ സ്ത്രീകളെ വേട്ടയാടും .Sudhir Panikkaveetil 2019-09-02 17:08:38
"ഈ അഴുമതികളെ നിറുത്തണം എങ്കിൽ മനുഷ്യർ വായിക്കുകയും ചിന്തിക്കുകയൂം അവരെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളെ അറുത്തു മാറ്റുകയും ചെയ്യണം"വിദ്യാധരൻ...
ആരും വായിക്കാനും ചിന്തിക്കാനും  അറിയാനും പോകുന്നില്ല.എല്ലാവര്ക്കും അവരവരുടെ കാര്യം. പിന്നെ ഇതൊക്കെ ഒരു തമാശ. കുറെ പാവങ്ങൾ 
ബലിയാടുകളാകുന്നു.   . പ്രതിവിധി?? വിദ്യാധരൻ മാഷ് പറഞ്ഞത്."ഈ അഴുമതികളെ നിറുത്തണം എങ്കിൽ മനുഷ്യർ വായിക്കുകയും ചിന്തിക്കുകയൂം അവരെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളെ അറുത്തു മാറ്റുകയും ചെയ്യണം
പക്ഷെ അത് നടക്കുകയില്ല. oru visvaasi 2019-09-02 18:39:56
വിദ്യാധരൻ എന്താണ് പറഞ്ഞു വരുന്നത്? കന്യാസ്ത്രി മടങ്ങൾ  എല്ലാം വേശ്യാലയമാണെന്നും പുരോഹിതരെല്ലാം അനാശാസ്യക്കാരാണെന്നും? അത് ശരിയല്ല. ഒരു ശതമാനം പേര് പോലും അത്തരക്കാർ ഇല്ല. അതിനാൽ കാടടച്ച് വയ്ക്കരുത്. 
അവിടെ മുഴുവൻ തിന്മ ആണെങ്കിൽ അത് നിലനിൽക്കില്ലായിരുന്നു 
Catholic-2 2019-09-02 19:24:26
പൗലോസ് എന്താണ് എഴുതുന്നതിനു വ്യക്തമല്ല. ഓരോ ഒറ്റപ്പെട്ട സംഭവങ്ങൾ വിവരിക്കുന്നു. അതൊക്കെ തെറ്റു തന്നെ. റോബിനും ഫ്രാൻകോയും കൊക്കാനും ഒക്കെ ചെറ്റത്തരം കാണിച്ചു . അവക്ക് പരിഹാരം ആവശ്യം. അല്ലാതേ സിസ്റ്റർ ലൂസിക്ക്  കയറി  മേയാനുള്ളതാണ് കത്തോലിക്കാ സഭ എന്ന് കരുതിയോ? സംഘിയെയും ജിഹാദിയെയും കുട്ടു പിടിച്ച് തറ അഭിമുഖം നൽകുന്ന അവർക്ക് സഭയിൽ എന്ത് സ്ഥാനം? 
അവർ പുറത്തു പോകണം. കയ്യിൽ കാശുള്ളവരാന്. എവിടെയും പോയി താമസിക്കാം. അവിടെ ഇരുന്നു സഭയെ തെറി പറയാം. ആരും ചോദിക്കില്ല.
Catholic 3 2019-09-02 20:22:55
പൗലോസ് എഴുതിയത് വ്യക്തം ആണ്, അത് മനസ്സിലാവുന്നവർക്കു. പുരോഹിത/സഭ അടിമകൾക്ക്‌, വ്യാജ പേരിൽ എഴുതുന്ന പുരോഹിതർക്ക് വ്യക്തമാവില്ല. തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ എല്ലാം സങ്കികൾ ആക്കുന്ന വിചിത്ര കാഴ്ച ഇവിടെയും. സാരി തുമ്പിൽ (ഞാനും ആ വിസയിൽ ആണ് എത്തിയത്) അമേരിക്കയിൽ വന്ന പലർക്കും സ്ത്രീകളെ പുച്ഛമാണ്അതാണ് ക്രിസ്ത്യാനി, സഭ അന്നും ഇന്നും സ്ത്രീകളെ അടിമകളായി തന്നെ കരുതാൻ ആണ് പഠിപ്പിക്കുന്നത്। പേരിനു മാത്രം സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിച്ചു കൂവുന്നു. സിസ്റ്റർ ലൂസിക്ക് എല്ലാവിധ പിന്തുണയും.
നിരീശ്വരൻ 2019-09-02 21:06:07
നിരാശ പാടില്ല നിരാശ പാടില്ല സുധീറേ . വിദ്യാധരൻ മാഷ് പറഞ്ഞിരിക്കുന്നത് നടപ്പിലാക്കണമെങ്കിൽ പൗലോസിനെപ്പോലെയോ നിങ്ങളെപ്പോലെയോ ഉള്ളവർ, അവാർഡും പൊന്നാടയും പ്രതീക്ഷിക്കാതെ എഴുതുക .  നിങ്ങളുടെ നേരെ മത ശുനകന്മാർ കുരച്ചുകൊണ്ടേയിരിക്കും - നായ്ക്കളുടെ സ്വഭാവം അതാണല്ലോ . വിദ്യാധരൻ മാഷ്, അന്തപ്പൻ , അന്ദ്രൂസ് , നിങ്ങൾ, പൗലോസ് എന്നിവരുടെ എഴുത്തുകളിൽ നീതിക്കു വേണ്ടിയുള്ള ഒരു വലിയ ഇച്ഛയുണ്ട് . അത് നിങ്ങളുടെ എഴുത്തിൽ സ്ഥിരതയോടെ കാണുന്നുണ്ട് . തലക്ക് സ്ഥിരതയില്ലാതെ, ദൈവത്താൽ പ്രേരിതരായി അടിമത്വത്തെ നില നിറുത്താൻ നിരന്തരം ചില അടിമകൾ ഇവിടെ എഴുതിക്കൊണ്ടേയിരിക്കുന്നുണ്ട് .   അവർ വിശ്വസിക്കുന്നത് 'പാഴ്മുളം തണ്ടുകളിൽ ഇരുന്ന് ഊതുന്നത് ദൈവമാണ്'  അതിന് കൂട്ടിക്കൊടുക്കാൻ ചില അവന്മാർ 'ഇന്ട്രെസ്റ്റിംഗ് ' എന്നൊക്ക കൊഴുപ്പിച്ചു കൊടുക്കുന്നുണ്ട് " ഇവന്റെ ഒക്കെ കഴിവുകൾ എന്തെന്നറിയാതെ അത് മതം ഉണ്ടാക്കി കൊടുത്ത ദൈവത്തിന് അടിയറ വച്ചിട്ട് നടക്കുന്ന പേക്കോലങ്ങൾ . മതം ഇവരെ അംഗീകരിക്കുന്നില്ലെങ്കിൽ ഇവനൊക്കെ അപ്പോൾ തന്നെ താഴെ വീണ് പിടഞ്ഞു മരിക്കും . ഇവന്റെയൊക്കെ ദൈവങ്ങൾ പെണ്ണുങ്ങളെ ബലാൽസംഘം ചെയ്യതാൽ അവർക്കു വേണ്ടി ആത്മാഹൂതി നടത്തിക്കളയും. ഫ്രാൻകോയും , കാപ്പിപൊടിയുമൊക്കെ നാളത്തെ പുണ്യളന്മാരായിരിക്കും .  പുന്യാളൻമാരെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന് ഇവർ പരാത്രിക്കും .  കല്ലിൽ കൊത്തി ഉണ്ടാക്കിയ അയ്യപ്പന് സ്ത്രീകളെ കണ്ടാൽ സ്കലിക്കുമെന്നും , യേശുവിന്റെ പ്രതിമയിൽ നിന്ന് രക്തം വാർന്നൊഴുകുന്നു എന്നൊക്കെ ഇവന്മാർ കള്ള കഥകൾ സൃഷ്ടിച്ചുകൊണ്ടിരിക്കും   വായിക്കുകയും ചിന്തിക്കുകയും' ചെയ്യുന്ന വായനക്കാർ ഇവന്മാരെ തഴയും എന്നതിൽ സംശയിക്കേണ്ട .  അതുകൊണ്ട് നല്ല എഴുത്തുകാർ നിരാശപ്പെടാൻ പാടില്ല .  അവർ എഴുതി കൊണ്ടേയിരിക്കുക 

Ninan Mathulla 2019-09-02 22:29:13
If you think Catholic Church is a Franco case or Abhaya case, you are mistaken. The problem is that some people see only the negatives of Catholic Church and they can’t see the good things the Catholic Church has done and is doing. How many children are studying in the schools and colleges run by Catholic Church worldwide. The church is a blessing to many. Cases like Franco are isolated events and it need to be dealt with justly. Let court and police decide on that. Catholic Church also has a responsibility to see that justice is done otherwise parents will stop sending their girls to become nuns. Laymen in church also have some genuine complaints that they have no say in the administration of the church and the Church has to address that issue before it is too late. Catholic Church is the fastest growing Church in Africa based on statistics. This is because the Church is doing some good works there. If you do not believe it, you can check on it, and bring arguments against it here
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക