ഏതാണ്ട് 50 വര്‍ഷത്തെ കേരള രാഷ്ട്രീയ മികവ് ഭരണ തലത്തിലും അല്ലാതെയും പാലയെ കേരളത്തിലെ വികസന കേന്ദ്രമാക്കിയ എം. എല്‍ എ . യൂ ഡി എഫ് രാഷ്ട്രീയത്തെ കേരള രാഷ്ട്രീയത്തില്‍ പിടിച്ചുനിര്‍ത്തിയതും തെക്കന്‍ തിരുവിതാംകൂറിലെ കത്തോലിക്കരെ കോണ്‍ഗ്രസ് പാളയത്തില്‍ പിടിച്ചു നിര്‍ത്തിയത് ബഹുമാനപ്പെട്ട കരിങ്ങോഴക്കല്‍ മാണിയെന്ന, മാണി സാറിന്റ രാഷ്ട്രീയമായ മാന്യത തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്തത്തിന്റെ നേരില്യ്മാ .കേരള രാഷ്ട്രീയത്തിലെ നിത്യഹരിത നായകന്‍ എന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് കെ.എം. മാണിയെന്ന മാണിസാറിനെയാണ്.
മലയാള രാഷ്ട്രീയത്തിലെ പ്രേംനസീര്‍ ആണ് ബഹുമാനപ്പെട്ട മാണിസാര്‍. 5 പതിറ്റാണ്ട് കഴിഞ്ഞ രാഷ്ട്രീയ സപര്യ, നിറവിലുള്ള രാഷ്ട്രീയം മറ്റാര്‍ക്കാണ് കേരള രാഷ്ട്രയത്തിലുള്ളത്?
1976 ലാണ് കെ.എം. മാണി ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിയ്ക്കും മിച്ച ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യയില്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് മാണി സാറിന്റെ ബഡ്ജറ്റിലാണെന്ന് ഓര്‍ക്കുമ്പോള്‍ കുഞ്ഞുമാണിയില്‍ നിന്നും മാണിസാറിലേയ്ക്കുള്ള യാത്രയില്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാത്ത നേതാവാണ് കെ.എം. മാണിസാര്‍.
ബംഗളാ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ നേതാവ് ഇന്‍ഡ്യയുടെ ഉന്നതനായ പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയായിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്ന കേരള പാര്‍ട്ടിയുടെ 50 വര്‍ഷത്തെ രാഷ്ട്രീയസപരിയില്‍ എപ്പോഴെ ഒരു മുഖ്യമന്ത്രിയെങ്കിലും ആകേണ്ടിയിരുന്ന ആളാണ് സാക്ഷാല്‍ കേരള രാഷ്ട്രീയ സിനിമയിലെ ഈ പ്രേംനസീര്‍!!!കേരള രാഷ്ട്രീയം സൂഷ്മമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യം മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങള്‍ ഒക്കെ കൂടെ വല്യട്ടേന്‍ ചമഞ്ഞു നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുടക്കുയായിരുന്നു . അവസാനം രാജീവ് ഗാന്ധിയുടെ കാലത്തു കേന്ദ്ര മന്ത്രിയാകാന്‍ പിന്നീട് മാണിയെ ദില്ലിക്ക് വിളിപ്പിച്ചു. ദില്ലിയിലെത്തിയ മാണിയോട് ''മി.മാണി, യൂ ആര്‍ ഔട് '' എന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞെന്നാണ് നായനാര്‍ പറഞ്ഞത്.കരുണാകരന്‍ പാരവെച്ചതാണെന്നായിരുന്നു അന്നത്തെ പൊതു സംസാരം.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയുടെ കാലത്തു മാണി സാര്‍ യൂഡിഎഫ് വിടുമോ എന്ന സംശയം തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ബാര്‍ കോഴ ആരോപണം ഉന്നയിപ്പിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകന്‍ കല്യാണം കഴിച്ചത് മുന്‍മന്ത്രിയും ഇപ്പോള്‍ എംപിയുമായ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ മകളെയാണ്.വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കുകയും ചെയ്തു.
ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നു എല്‍ഡിഎഫ് അദ്ദേഹത്തിനെതിരേ വന്‍സമരം നടത്തിയതൊക്കെ സമീപകാല ചരിത്രമാണ്.എല്ലാവര്ക്കും അറിയാം അധികാരവും ലൈംഗിക അരാജകത്വവും അതിലൂടെ സൃഷ്ടിക്കപ്പെട്ട ജീര്‍ണതയും കൊണ്ട് മുഖം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിഭരണം.വഴിയേ പോകുന്ന സരിത മാര്‍ മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ ഓഫീസില്‍ കയറി നിരങ്ങി , ആ മന്ത്രി സഭയില്‍ സൗരോര്‍ജത്തില്‍ തെന്നി വീഴാതിരുന്നതും വീതം മേടിക്കാതിരുന്നതും കെ . എം മണിയെന്ന നസ്രാണി കുടുംബാരാഷ്ട്രീയക്കാരെന്റെ വിശ്വാസ്യതയായിരുന്നു .ഏതു തിരക്കിന്ടയിലും തന്റെ കുടുംബത്തില്‍ വന്നു കുട്ടിയമ്മയുടെ കൈയില്‍ നിന്ന് അല്പം ചോറും മോരും കഴിച്ചു കുഞ്ഞുമക്കളെ ളെ താലോലിച്ചു പാരമ്പര്യമാണ് കെ .എം മണിയെന്ന നേതാവിനെ പാലാക്കാരുടെ മാണിക്യംമാക്കിയത് .
പ്രതിപക്ഷ ബഹുമാനവും മിതത്വവും മാണിസാറിനുള്ളതുപോലെ കേരള രാഷ്ട്രീയത്തില്‍ മാറ്റാര്‍ക്കുമില്ല .കൂടെ നിന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പാര മുഴവന്‍ സഹിച്ചു തെക്കന്‍ തിരുവിതാംകൂറിന്റെ രാഷ്ട്ര്യയത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കിമാറ്റിയതു ഒരു മുത്തശ്ശിപ്പത്രത്തിന്റെയും സഹായം കൂടാതെ അണികളെ സ്‌നേഹിക്കുന്ന നേതാവായിട്ടാണ് .
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.
പിണറായി സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ബജറ്റ് ഈ ഫെബ്രു .ഏഴിന് ഡോ.തോമസ് ഐസക് അവതരിപ്പിച്ചപ്പോള്‍ അതില്‍ കെഎം മാണി സ്മാരകത്തിന് 5 കോടി രൂപ അനുവദിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മാണിയുടെ പ്രതിമയുണ്ടാക്കാനല്ല പണമനുവദിച്ചത്.മാണിയുടെ സ്മാരകമുണ്ടാക്കുന്ന ട്രസ്റ്റിന് സര്‍ക്കാര്‍ പണമനുവദിക്കണം എന്ന അദ്ദേഹത്തിന്റെ മകനും കേരളാ കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് ഗ മാണിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുകയാണുണ്ടായത്. അര നൂറ്റാണ്ടിലേറെ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തി.കാര്യങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന ഒരു നിയമസഭാ സാമാജികനായിരുന്നു കെ എം മാണി എന്നതും പ്രഗത്ഭനായ മന്ത്രിയായിരുന്നു ശ്രീ.കെ എം മാണി എന്നതും അവിതര്‍ക്കിതമായ കാര്യമാണ് .ഈ വസ്തുത നിലനില്ക്കുമ്പോള്‍ അദ്ദേഹത്തിനുളള സ്മാരകം എന്ന ആശയത്തെ ഒരു ജനാധിപത്യ സര്‍ക്കാറിന് എങ്ങനെ നിരാകരിക്കാനാവും.മാണി സാറിന്റെ ആരാധകരുടെ ആവശ്യം 50 വര്‍ഷത്തെ നിയമ സഭ സമാജികന്‍ എന്ന മികവിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ധന മന്ത്രി സ്ഥാനം വഹിച്ചു ഒരാളുടെ കുടുംബത്തിന്റെ അണികളുടെ ആവശ്യം നിരാകരിക്കാനുള്ള രാഷ്ട്രീയ അപക്വതയൊന്നും ഇപ്പോഴത്തെ ധന മന്ത്രിക്കില്ല . ആ പണം കൊണ്ട് പാവപ്പെട്ടവരെ സഹായിച്ചു കൂടെ , മോഡി പ്രതിമ ഉണ്ടാക്കിയതും ഇത് പോലെ അല്ലെ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നവരില്‍ അധികവും (ചാണ്ടി കോണ്‍ഗ്രസ്സുകാരാണ് )അങ്ങനെ ചോദിക്കുന്നവരോട് ഒന്ന് പറയാം , പാവപെട്ട മനുഷരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ബഡ്ജറ്റ്ണു ഡോക്ടര്‍ ഐസക്കിന്റെ ബഡ്ജറ്റ് , ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലൈഫ് മിഷി നിലൂടെകേരളത്തില്‍ രണ്ടു ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു് നല്‍കിയ സര്‍കരാണ് ഇത് .
കേരള രാഷ്ട്രീയത്തില്‍ അഴിമതിയും പോലീസ് ക്രിമിനിലിസം കൊണ്ട് കോടതി ശിക്ഷിച്ചു പുറത്താക്കിയ കരുണാകരന് വരെ സ്മാരകം പണിയാമെങ്കില്‍ , നമുക്കു ഒരു പാരമ്പര്യമുണ്ടു എതിരാളികളെ അവരുടെ മരണ ശേഷവും ക്രൂശി ക്കുകയല്ല വേണ്ടത് അവരുടെ നയങ്ങളെ രാഷ്ട്രീയ നന്മകൊണ്ട് എതിരിടുകയാണ് വേണ്ടത് , അവിടെ ഒക്കെ രാഷ്ട്രീയ മര്യാത കൈമോശം വരാതേ നോക്കണം നമ്മുടെ പാരമ്പര്യമതാണ് .
മാണി സാറിന് സ്മാരകമുയരാനുളള യോഗ്യത അര നൂറ്റാണ്ടിലേറെക്കാലം മികച്ച എംഎല്‍എയും മന്ത്രിയുമായിരുന്നു എന്നത് തന്നെയാണ് .രാജ്യത്തുളള കാക്കത്തൊളളായിരം സ്മാരകങ്ങള്‍ എല്ലാം കറ കളഞ്ഞ പരിശുദ്ധാത്മാക്കളുടേതൊന്നുമല്ല ല്ലോ!! അതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും പറയാതിരിക്കലായിരിക്കും ഉചിതം.എന്താല്ലാം കുറവുണ്ടെങ്കിലും രാഷ്ട്രീയ മര്യതയുടെ പേരില്‍ മാണിസാറിന്റെ അനുയായികളെടുയും ,കുടുംബത്തിന്റെയും ആവശ്യം പരിഗണിച്ചു ബഡ്ജറ്റില്‍ നിന്ന് തുക അനുവദിക്കുന്നതില്‍ ഒരു തെറ്റുമില്ല.