ന്യൂജേഴ്സി: എന്തുകൊണ്ടാണ് അമേരിക്കയില്‍ കോവിഡ് -19 ഇത്രമേല്‍ വിനാശം വരുത്തിയത്? വളരെ ചിന്തനീയമായ ഈ വിഷയം ചില യാഥാര്‍ഥ്യങ്ങള്‍ പഴയ നാള്‍വഴികളിലൂടെ സന്ദര്‍ശിച്ചാല്‍ മനസിലാകും. കൊറോണവൈറസ് സംബന്ധിച്ച ആധികാരികമായ ഡാറ്റ ശേഖരിക്കുന്നസി.ഡി.സി, ഡബ്ല്യു.എച്ച്.ഒ, ജോണ്‍സ് ഹോപ്ക്കിന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പല വിവരങ്ങളിലും വൈരുധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഏജന്‍സികളുടെ ഏകസ്വരമായ ഡാറ്റ വിശകലനം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ്അമേരിക്കയിലേക്കുള്ള കൊറോണ വൈറസിന്റെ അധിനിവേശത്തിന്റെ നാള്‍വഴികളും ചില യാഥാര്‍ഥ്യങ്ങളിലേക്കും എത്തിച്ചേര്‍ന്നത്.
അമേരിക്കയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 21 നു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സ്നോഹോമിഷ് സിറ്റിയിലും രണ്ടാമത്തെ മരണംജനുവരി 24 നു ചിഗോയിലുമാണ്. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ കാലിഫോര്‍ണിയയിലെ ലോസാഞ്ചലസില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,. അതേദിവസം തന്നെആരിസോണയിലെ മരികോപ്പകൗണ്ടിയില്‍ മറ്റൊരു മരണവും റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ ഒന്ന് കാലിഫോര്‍ണിയ മൂന്ന്, ഇല്ലിനോയി രണ്ട്, അരിസോണ ഒന്ന് എന്നിങ്ങനെജനുവരി 31 വരെ രാജ്യത്തു ആകെ 7 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി ഒന്നിന് ബോസ്റ്റണില്‍ ഒരു മരണവും രണ്ടിന് കാലിഫോര്‍ണിയയിലെ രണ്ടു നഗരങ്ങളിലായി മൂന്ന് മരണവും ഫെബ്രുവരി അഞ്ചിന് വിസ്‌കോണ്‍സിനില്‍ ഒരു മരണവും റിപ്പോര്‍ട്ട്ചെയ്തു. അതോടെ അകെ മരണസംഖ്യ ഫെബ്രുവരി അഞ്ച് വരെ 12 ആയി. പിന്നീട് 16 ദിവസത്തിനുശേഷമാണ് രാജ്യത്തു കോവിഡ് 19 മരണമുണ്ടാകുന്നത്. ഫെബ്രുവരി 21 നുകാലിഫോര്‍ണിയയില്‍ രണ്ടു മരണം. 26, 28 തിയതികളിലായി അവിടെ വീണ്ടും രണ്ടു മരണങ്ങള്‍. 29 നു ഒറിഗോണില്‍ ഒരു മരണവും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ രണ്ടു മരണവുമായി. അങ്ങനെ ഫെബ്രുവരി മാസത്തില്‍ 12 മരണങ്ങള്‍. ഫെബ്രുവരി അവസാനം വരെ രാജ്യത്തെ ആകെ മരണം 19.
മാര്‍ച്ച് ഒന്നിന് ഇല്ലിനോയിയില്‍ ഒരു മരണം കൂടിയായതോടെ അമേരിക്കയില്‍ ആകെ മരണം 20 ആയി. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, മിഷിഗണ്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു. ജനുവരിയില്‍ ഈ സ്റ്റേറ്റുകളില്‍ ഒരു രോഗി പോലുമുണ്ടായിരുന്നില്ല.
മാര്‍ച്ച് മാസം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി. പ്രതിദിന മരണം ഒന്നിലധികമാകാന്‍ തുടങ്ങി. അങ്ങനെ മാര്‍ച്ച് 15 ആയപ്പോഴേക്കും മരണം രണ്ടക്കത്തിലായി. മാര്‍ച്ച് 15 നു 15 പേരാണ് മരിച്ചത്. 16,17 തീയതികളില്‍ 26 വീതം ആയി. 18 മുതല്‍ മരണം ഇരട്ടിയായി. 18 നു മരണ സംഖ്യ 54 ആയിരുന്നു. 20 നു 74 മരണം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടിട്ടുപോകുമെന്ന തോന്നല്‍ ഉണ്ടായി.
അപ്പോഴേക്കും കോവിഡ്-19ആരംഭിച്ച കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ എന്നീ സ്റ്റേറ്റുകളേക്കാള്‍ കൂടുതല്‍ വ്യാപകമാകുന്നത് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റാറുകളിലായി. മാര്‍ച്ച് 14 നുരാജ്യത്തെ 24 ശതമാനം ജനസംഖ്യയുള്ള കാലിഫോര്‍ണിയ (40), ന്യൂയോര്‍ക്ക് (20), ഇല്ലിനോയി (13), കണക്ടിക്കട്ട് (3.5) എന്നിവിടങ്ങളില്‍ ജനങ്ങളോട്സ്റ്റേ അറ്റ് ഹോം നിയമത്തില്‍ വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. മാര്‍ച്ച് 16 നാണു 50 -ല്‍ കൂടുതല്‍ ആളുകള്‍ പേര്‍കൂടുന്നത് നിയന്ത്രിക്കണമെന്ന് സി.ഡി.സി. നിര്‍ദ്ദേശിക്കുന്നത്.
മാര്‍ച്ച് 21 വരെ പ്രതിദിനം 100 ല്‍ താഴെയായിരുന്നു മരണനിരക്ക്. 22 ആയപ്പോഴേക്കും മരണനിരക്ക് 100 കടന്നു. പിന്നീടങ്ങോട്ട് വീണ്ടും ഇരട്ടിക്കാനും തുടങ്ങി. മാര്‍ച്ച് 18 നാണു പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പിനു കാര്യങ്ങളുടെ ഗൗരവം അല്പ്പമെങ്കിലും മനസിലായത്. എന്നാലും കാരശന നടപടികള്‍ക്ക് തയാറായില്ല. ലോകമഹായുദ്ധത്തിനു സമാനമായ സാഹചര്യമാണുള്ളതെന്നു പറഞ്ഞ ട്രമ്പ് അമേരിക്കന്‍ ജനതയോട്ത്യാഗം ചെയ്യണ്ട സമയമാണിതെന്നും ഉത്ബോധിപ്പിച്ചു.
മാര്‍ച്ച് 25-നു ട്രമ്പ് സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിച്ചു. മാര്‍ച്ച് 26 ആയപ്പോഴേക്കും അമേരിക്കകോവിഡ്വ്യാപനത്തില്‍ ലോകത്ത് ഒന്നാമതായി.മാര്‍ച്ച് 20 നു 498 ആയിരുന്ന മരണനിരക്ക് മാര്‍ച്ച് 31 ആയപ്പോള്‍ 1000 കടന്നു. പിന്നീടങ്ങോട്ടുഅമേരിക്കയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമാണ് മരണനിരക്ക് 1000 താഴെ വന്നത്. ഏപ്രില്‍ ഒന്നിന് ആകെ മരണം 4000 കടന്നു. പിന്നെ ഇന്ന് വരെ ഏപ്രില്‍ മാസത്തില്‍ വസന്തകാലത്തിന്റെ നിറം കലര്‍ന്ന വാര്‍ത്തകളല്ലായിരുന്നു. ഈസ്റ്ററും ദുഖവെള്ളിയും വിഷുവുമൊക്കെ കടന്നുപോയത് കറുത്ത ദിനങ്ങളിലായാണ്.
ദുഃഖ വെള്ളിയാഴ്ചയാണ് ആദ്യമായി മരണം ഒറ്റ ദിവസം രണ്ടായിരം കടക്കുന്നത്. അന്ന് തന്നെ മരണം 40,000 കടന്നു. ഏപ്രില്‍ 22 നാണു ഏറ്റവുംകൂടുതല്‍ മരണം --2882.. 23 നു ന്യൂയോര്‍ക്കില്‍ മാത്രം 20,000 മരണമായി. 25 നു അമേരിക്കയില്‍ അകെ മരണം 50,000 വും ലോകത്ത് 2 ലക്ഷവുമായി. 28-ന്‍ അമേരിക്കയില്‍ ഒരു മില്യണ്‍ ആളുകളിലും ലോകത്ത് 3 മില്യണ്‍ ആളുകളിലും കോവിഡ് 19 വ്യാപിച്ചു.
ഏപ്രില്‍ 30അവസാനിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അമേരിക്കയില്‍ അകെ മരണം 63,277 ആണ് . ഇന്ന് മാത്രം 1637 മരണം. ഏപ്രില്‍ ഒന്നിന് വെറും 4000 മാത്രമായിരുന്നു മരണ നിരക്ക് എന്ന് ഓര്‍ക്കണം.
രത്‌നച്ചുരുക്കം ഇങ്ങനെ. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പന്തലിച്ചു കൊണ്ടിരുന്ന 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ചു കേട്ടിട്ടു പോലുമില്ല പലരും. ജനുവരി രണ്ടാം ആഴ്ചയില്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സിയാറ്റിലില്‍ എത്തിയ ഒരാളില്‍ നിന്നാണ് ആദ്യത്തെ കേസ് റിപ്പോട്ട് ചെയ്യന്നത്. പിന്നീട് വുഹാനില്‍ നിന്നെത്തിയ പലര്‍ക്കും വൈറസ് ബാധയുണ്ടായതായി അറിഞ്ഞതിനെത്തുടര്‍ന്ന് അവരെ ക്വാറന്റീന്‍ ചെയ്തിരുന്നു. ഇതിനിടെ മറ്റു കോവിഡ് ബാധിത നഗരങ്ങളില്‍ നിന്ന് പലരും അമേരിക്കയിലെ പല പ്രമുഖ നഗരങ്ങളിലും എത്തിയിരുന്നുവെന്നത് ആരുമറിഞ്ഞില്ല. അന്ന് മുതല്‍ ഉമിത്തീ പോലെ പുകഞ്ഞുകൊണ്ടിരുന്ന കൊറോണവൈറസ് എന്ന മഹാമാരി ഒരു വലിയ അഗ്നിയായി ആളിപ്പടര്‍ന്നതു മാര്‍ച്ച് ഒന്ന് മുതലാണ്.
കോവിഡ് -19 മരണം 3,360 എത്തിയപ്പോള്‍ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. ചൈനയില്‍വര്‍ഷിച്ച ഒരു അണുബോംബ് വിഘടിച്ചപ്പോള്‍ ഒരു വലിയ സ്പാര്‍ക്ക് ഇറ്റലിയിലേക്കും എത്തി. അതൊരു കാട്ടുതീപോലെ ഇറ്റലിക്കാരെ വിഴുങ്ങി. ഇറ്റലിയിലേക്ക് വറുഹാനില്‍ നിന്ന് നേരിട്ട് തന്നെയാണ് പടര്‍ന്നതെന്നതിനു തെളിവുകളുണ്ട്. ഇറ്റലിയിലെ മിലാന്‍ പോലുള്ള നഗരങ്ങളില്‍ ചില ടെക്സ്റ്റയില്‍ ഫാക്ടറികളില്‍ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യാന്‍കൊണ്ടുവന്ന വുഹാന്‍സ്വദേശികളില്‍നിന്നാണ്ഇറ്റലിയിലേക്കും രോഗം പടര്‍ന്നത്. ഏതാനും വര്‍ഷങ്ങളായി ഇറ്റലിക്കാരുടെ പ്രിയപ്പെട്ട മെയ്ഡ് ഇന്‍ ഇറ്റലി വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന വുഹാന്‍ സ്വദേശികള്‍ ഇപ്പോള്‍50,000-ല്‍ പരം പേരുണ്ടാകുമെന്നാണ് കരുതുന്നത്.
വുഹാനില്‍ നിന്ന് നേരിട്ടു മിലാനിലേക്കു നിരവധി വിമാന സര്‍വ്വീസുകള്‍ നടത്തുണ്ട്. ഇത് മുന്‍കൂട്ടിയറിഞ്ഞ ഇറ്റാലിയന്‍ ഭരണകൂടം ലോക്ക് ഡൗണ്‍ പ്രഖ്യാപനംനടത്തി. ആളുകളോട് വീടുകളില്‍ ഇരിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിനു പുല്ലു വില കല്‍പ്പിച്ചു മിലാനിലെ വുഹാന്‍ സ്വദേശികള്‍ പോലുംകോറോണാ വൈറസ് വ്യാപനമില്ലാതിരുന്ന സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. അങ്ങനെ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ വൈറസ് വാഹകരായി എത്തിയ ഇവര്‍ ഇറ്റലിയെ ശപ്പറമ്പാക്കി മാറ്റി. വീട്ടിലിരിക്കാന്‍ പറഞ്ഞപ്പോള്‍ ഇറ്റലിയിലെഭരണാധികാരകളെ പുച്ഛിച്ചു തള്ളിയ പൗരന്‍മാര്‍ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നത് നാം കണ്ടതാണ്.
അവിടെനിന്നു സ്‌പെയിനിലേക്കും കടന്ന വൈറസ് ഒട്ടും അനുസരണയില്ലാത്ത സ്പാനിഷ്‌കാരെ ഇറ്റലിയേക്കാള്‍ വേഗത്തില്‍ കൊന്നൊടുക്കി. ചൈനയിലും ഇറ്റലിയിലും സംഭവിച്ചതിനു ശേഷമാണു സ്‌പെയിനില്‍ എത്തുന്നത്. എന്നിട്ടുപോലും സ്പാനിഷുകാര്‍ അലംഭാവം കാട്ടിയതിന്റെ ഫലവും നാം കണ്ടു. ഈ രണ്ടു രാജ്യങ്ങള്‍ ഉള്‍പ്പെടെ യുറോപ്പിലെ പല രാജ്യങ്ങളിലും സ്ഥിഗതികള്‍ വഷളായ ശേഷമാണ് കൊറോണ വൈറസ് യുറോപ്പിയന്‍അതിര്‍ത്തിയും കടന്നു അമേരിക്കയിലെത്തുന്നത്.
അമേരിക്കയില്‍ കോവിഡ് പടര്‍ന്നത് വുഹാനില്‍ നിന്ന് മാത്രമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. ലോകത്തില്‍ കൊറോണ വൈറസ് പടര്‍ന്നിരുന്നസമസ്തമേഖലകളിലും നിന്നും വിമാനം കയറി കോവിഡ്-19 അമേരിക്കയെ കീഴടക്കി എന്ന് പറയുന്നതാണ് ഏറ്റവും വലിയ ശരി. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് വരെ ചൈന, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അമേരിക്കയിലെ എല്ലാ നഗരങ്ങളിലും ഉണ്ടായിരുന്നു.
ലോകത്തിലെ, അല്ലെങ്കില്‍ അമേരിക്കയിലെ അന്താരാഷ്ട്ര വിമാന സര്‍വീസിന്റെ ഹബ്ബ് ആയ ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റിയുടെകീഴിലുള്ള ജെ.എഫ്.കെ, ഇ. ഡബ്ല്യൂ. ആര്‍. അല്ലെങ്കില്‍ ന്യൂജേഴ്‌സിയിലെ ന്യൂ വാര്‍ക്ക് വിമാനത്താവളങ്ങളില്‍ ആണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ഉള്ളത്.ഇറ്റലിയിലെയും സ്‌പെയിനിലെയും എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും അമേരിക്കയുടെ പ്രധാന ഹബ്ബു്കളായ ജെ.ഫ്. കെ, ഇ.ഡബ്ല്യു. ആര്‍. തുടിങ്ങിയ വിമാനത്താവളങ്ങളിലേക്ക് ദിവസേന നിരവധി സര്‍വീസുകള്‍ ഉണ്ട്. ജനുവരി 31 നു തന്നെ ചൈനയില്‍ നിന്നുള്ള എല്ലാവിമാന സര്‍വീസുകളും റദ്ദാക്കിയെങ്കിലും ഇറ്റലി സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ധാക്കിയിരുന്നില്ല.
മാര്‍ച്ച് 15 നു ശേഷമാണു ഈ വിമാനങ്ങള്‍ നിലത്തിറക്കിയത്.
അതുവരെ ഈ അതിമാരണമായ കോവിഡ് 19 എന്ന മഹാമാരിയെ വളരെലാഘവത്തോടെ കണ്ട ഭരണാധികാരികള്‍ക്ക് വന്ന പിഴ മാത്രമാണ് ഇതെന്നു പറഞ്ഞാല്‍ അതിശയോക്തി വേണ്ട. പ്രസിഡണ്ട് ട്രമ്പ്, അദ്ദേഹത്തിന്റെ കൊറോണ വൈറസ് ഉപദേശകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അഡ്മിനിസ്ട്രേഷന്‍ അംഗങ്ങളും ഇന്നല്ലെങ്കില്‍ നാളെഈ സ്ഥിതിക്ക് ഉത്തരം പറയേണ്ടി വരും. അവരുടെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് 63,000 പേരുടെ മരണത്തിനിടയായത്. ഈ നിരപരാധികള്‍ ആരും തന്നെ മരണം ഇരന്നു വാങ്ങിയവരല്ല. അവരെ മരണമുഖത്തേക്കു തള്ളിവിട്ടതാണ്.
ചൈനയിയിലും ഇറ്റലിലയിലും സ്‌പെയിനിലും ആളുകള്‍ ചത്തൊടുങ്ങുബോള്‍ സ്വന്തം കാലിനിടിയിലെ മണ്ണൊലിച്ചുപോകുന്നത് യു.എസ്. ഭരണകൂടം അറിഞ്ഞില്ല. ഈ മഹാമാരിയെ 'ചൈന വൈറസ്' എന്ന് വരെ പരിഹസിച്ചുകൊണ്ട്ചൈന വിരുദ്ധ പ്രസ്താവനകളില്‍ മുഴുകിയിരുന്ന പ്രസിഡണ്ട് ട്രമ്പിനെ രാജ്യത്തെരോഗാവസ്ഥയുടെ നിജസ്ഥിതിഅദ്ദേഹത്തിന്റെ ഉപദേശകര്‍അറിയിച്ചെങ്കില്‍പ്പോലും അദ്ദേഹം കുലുങ്ങിയില്ല. മഹത്തായ ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ഉന്നത്യില്‍ നില്‍ക്കുമ്പോള്‍ കൊറോണയുടെ പേരു പറഞ്ഞു ജനങ്ങളില്‍ സംഭ്രമം ഉണ്ടാക്കാന്‍ തുനിയാതെ അതിനെ നിസാരവല്‍ക്കരിച്ചു. ഫലമോ 50 സ്റ്റേറ്റുകളില്‍ 34 കോടി ജനങ്ങള്‍ വസിക്കുന്ന ഈ മഹത്തായ രാജ്യത്തിലേയ്ക്ക് അണു ബോംബിന്റെ സ്പാര്‍ക്ക് ആളിക്കത്തി.
ആവശ്യ സമയത്ത് വേണ്ടിയിരുന്നഒരു മുന്‍ കരുതലുകളും എടുക്കാതിരുന്ന ഒരൊറ്റ കാരണമാണ് ഇത്രയേറെപ്പേര്‍ക്ക് ജീവത്യാഗം നല്‍കേണ്ടി വന്നത്. കൊറോണ വൈറസ് ഇറ്റലിയില്‍ എത്തിയ ജനുവരിയില്‍മാത്രം 7 മരണങ്ങള്‍ രാജ്യത്ത് ഉണ്ടായി. അത്രപോലും മരണമുണ്ടാകാതിരുന്ന കേരളത്തില്‍ കാട്ടിയ ജാഗ്രത പോലും അമേരിക്കയില്‍ ഒരിടത്തും കാട്ടിയില്ല. ജനുവരി 30 നാണു ആദ്യത്തെ കോവിഡ് സ്ഥിരീകരണം. വുഹാനില്‍ നിന്ന്എത്തിയആള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്നതാണുആദ്യത്തെ കോവിഡ് സ്ഥിരീകരണം. ജനുവരി 13 നു വുഹാനില്‍ നിന്ന് മടങ്ങിയ അയാള്‍ക്ക്23 നാണു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. അപ്പോഴേക്കും അഞ്ചു സ്റ്റേറ്റുകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും 31 വരെ ന്യൂയോര്‍ക്കില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ ന്യൂയോര്‍ക്കില്‍നിന്ന് ചൈനയില്‍ അടുത്തകാലത്തു സന്ദര്‍ശനം നടത്തിയ 40 തോളം ആളുകളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് പോസിറ്റീവ് ആയപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തും മുന്‍പ് മഹാമാരി വ്യാപനം തുടങ്ങിക്കഴിഞ്ഞിരുന്നു. ഫെബ്രുവരി രണ്ടിന് ശേഷം ന്യൂയോര്‍ക്കില്‍ കൂടുതല്‍ കേസുകള്‍പടര്‍ന്നു. ഇതിനകം കമ്മ്യൂണിറ്റി വ്യാപനം വിപുലമായതോടെ മാര്‍ച്ച് അവസാനത്തോടെ പതിനായിരങ്ങളിലേക്കു പടര്‍ന്നു കഴിഞ്ഞിരുന്നു.
കേരളത്തില്‍ നടത്തിയ സാമൂഹിക അകലം രോഗവ്യാപനം തടയുന്നതിന് ഒരു വലിയ ഘടകമായിരുന്നു. ന്യൂയോര്‍ക്കില്‍ ഉള്ളത്ര വിമാനസര്‍വീസുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഏന്തായിരിക്കും അവസ്ഥ എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആ അവസ്ഥയാണ് ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ സംഭവായിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് , ന്യൂജേഴ്സി സ്റ്റേറ്റുകളില്‍ നിലം തൊടാതെ തലങ്ങും വിലങ്ങും പറന്ന വിമാനങ്ങളാണ് ഈ രാജ്യത്തെ വൈറസിന്റെ ഏറ്റവും വലിയ വ്യാപന മാര്‍ഗമായി ഭവിച്ചത്.
വിമാനമാര്‍ഗം കടല്‍ കടന്നെത്തിയ ഈ മഹാമാരി സമൂഹവ്യാപനത്തിലൂടെ ന്യൂയോര്‍ക്കിലെ പൊതുഗതാഗത സംവീധാനങ്ങളിലൂടെ പരമാവധി ജനങ്ങളിലെത്തി. 88-ല്‍ പ്പരം ട്രാന്‍സിറ്റ് ജീവനക്കാരുടെ ജീവനപഹരിക്കുകയും 4500 പരം ജീവനക്കാര്‍ക്ക് രോഗബാധയുമുണ്ടായപ്പോള്‍ രോഗവ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അമാന്തം കാട്ടിയസി.ഡി.സി ക്കെതിരെ എം. ടി.എ ചെയര്‍മാന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത്രയും ട്രാന്‍സിറ്റ് ജീവക്കാര്‍ക്കു മാത്രം രോഗം പടര്‍ന്നെങ്കില്‍ ട്രെയിന്‍, ബസ് തുടങ്ങിയ പൊതുഗതാഗതം ഉപയോഗിച്ച സാധരണക്കാരായ യാത്രക്കാരില്‍ നല്ലൊരു ശതമാനത്തിനും വൈറസ്ലഭിച്ചത് എവിടെ നിന്നാണെന്നു ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ടല്ലോ.
അങ്ങനെ വിമാനം കയറിവന്ന കൊറോണ വൈറസ് ട്രെയിന്‍ -ബസ് മാര്‍ഗംരാജ്യത്തെ മുഴുവനും പടര്‍ന്നു വ്യാപിക്കുകയും മാളുകള്‍,സൂപ്പര്‍മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ വഴി സമ്പൂര്‍ണമാകുകയും ചെയ്തു. വളരെ വൈകിയാണ്സ്‌കൂള്‍, ആരാധനാലയനങ്ങള്‍തീയറ്ററുകള്‍ , പാര്‍ക്കുകള്‍ എന്നിവ പൂട്ടിയത് . പിന്നീട് ട്രെയി, സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിതമാക്കി. ഷോപ്പിംഗ്- ഗ്രോസറി സെന്ററുകളില്‍ പ്രവേശനത്തില്‍ നിയത്രണം ഏര്‍പ്പെടുത്തി.. റെറ്റോറന്റുകളില്‍ രാത്രികാല ടേക്ക് ഔട്ട് തുടങ്ങിയ നല്ല കാര്യങ്ങള്‍ കൊണ്ടുവന്നു. ഇതെല്ലം വളരെ നല്ല കാര്യങ്ങള്‍ തന്നെ. പക്ഷെ എല്ലാം ഏറെ വൈകിപ്പോയി എന്നുമാത്രം. ജനുവരിയില്‍ ആദ്യത്തെ കേസ് കണ്ടപ്പോള്‍ തന്നെ ജാഗ്രത കാട്ടേണ്ടിയിരുന്നു. കടുത്ത നിയന്ത്രണങ്ങളും സാമൂഹിക അകലവും പണ്ടേ ആരംഭിക്കേണ്ടതായിരുന്നു. ഫെബ്രുവരിയായപ്പോള്‍ പോലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരമായിരിരുന്നു.
പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ട സുരക്ഷ സംവീധാനങ്ങള്‍ ജനുവരിയില്‍ തന്നെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കില്‍ ഒരുപാടു ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സ്റ്റേറ്റുകളില്‍ രോഗം വ്യാപകമായപ്പോള്‍ പല ഹോസ്പിറ്റലുകയിലും വേണ്ടത്ര മാസ്‌ക്കുകളോ മറ്റു സുരക്ഷാ കവചങ്ങളോ ഉണ്ടായിരുന്നില്ല. നഴ്‌സിംഗ് ഹോമുകളിലും ഇപ്പോഴും ഒരു സുരക്ഷ മാര്‍ഗ്ഗവുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. നഴ്‌സിംഗ് ഹോമിലെ റെസിഡന്റ്മാരും ജീവനക്കാരും കൂട്ടത്തോടെ രോഗികളായതും മരണപ്പെട്ടതിനും കാരണം മറ്റൊന്നുമല്ല.-വലിയ അപകടരമായ സാഹചര്യത്തില്‍ ജോലി ചെയ്തതുമൂലം സ്വയം ചാവേറുകള്‍ ആവാനായിരുന്നു പല ആരോഗ്യ പ്രവര്‍ത്തകരുടെയും വിധി.
ഏപ്രില്‍ മാസത്തില്‍ കണ്ണടച്ചു തുറക്കും മുന്‍പ് അമേരിക്ക കോവിഡ് 19 വ്യാപനത്തില്‍ ലോകത്തു ഒന്നാമതായി. മാര്‍ച്ച് 31ഒറ്റ ദിവസം 1000 കടന്ന നിലയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ അമേരിക്കയില്‍ നടന്നത് പിന്നീട് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടാനാകാന്‍ പറ്റാത്തവിധം രാജ്യത്ത് സമാഹാര താണ്ഡവമാടുകയാണ് കോവിഡ് 19 ഇപ്പോള്‍. ഇനിയിപ്പം എല്ലാം കൈവിട്ടമട്ടാണ് , കതിരില്‍ വളം വെച്ചിട്ട് കാര്യമില്ലല്ലോ. മുള്ളുകൊണ്ടു എടുക്കേണ്ടിയിരുന്നത് തൂമ്പകൊണ്ടു എടുക്കാന്‍ പോകുകയാണ് അമേരിക്കന്‍ ഭരണകൂടം.
അധിനിവേശം തുടരുന്ന കൊറോണ വൈറസ് മഹാമാരി ഒരു തരത്തില്‍ ഹൈഡ് ആന്‍ഡ് സീക്ക് പോലെ ഒളിച്ചു കളി നടത്തുകയാണ്. അധികൃതരില്‍ തെറ്റിദ്ധാരണകള്‍ പരത്തുംവിധം ചിലപ്പോള്‍ മരണനിരക്കും രോഗികളുടെ എണ്ണവും കാര്യമായി കുറയും. അതുപോലെ തന്നെപെട്ടെന്ന് മരണം കുതിച്ചുയരും. അങ്ങെനെ അധികൃതരെക്കൊണ്ട് തീരുമാനങ്ങള്‍ ഇടയ്ക്കിടെ മാറ്റിക്കുന്ന വിധം ഒളിഞ്ഞും തെളിഞ്ഞും ഉള്ള കളിയാണ് ഈ മാരക വിഷജീവി നടത്തുന്നത്.
കൊറോണ വൈറസ് എന്ന മഹാമാരിയിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു പാട് ജീവിതങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ യശസ്സും സല്‍പ്പേരുമാണ്. ലോക രാജ്യങ്ങള്‍ക്കുമുമ്പില്‍ അമേരിക്ക നാണം കെട്ടുപോകുന്ന ദിവസങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നാം കടന്നുപോയത്. ഇതിനു ആര് മറുപടി പറയും. ജീവിതത്തിലെ വിവിധ കോണുകളില്‍ തന്റേതായ സംഭാവനകള്‍ ചെയ്തിട്ടുള്ള അനവധി അമേരിക്കന്‍ പൗരന്‍മ്മാരാണ് നമുക്ക് നഷ്ട്ടമായതു. ഒരുപാടു കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മറ്റൊരു രോഗത്തിന്റെയും ഒരുമുന്നറിയിപ്പുപോലുമില്ലാതെ കടന്നു പോയി. അവസാനമായി ഒരു നോക്കു കാണാന്‍ പോലും പറ്റാതെയാണ് പലരും യാത്രയായത്. ഇവരില്‍ മറ്റൊരു അസുഖവും ഇല്ലാതിരുന്ന പ്രായമായവരുണ്ട്. ഒരു മനുഷ്യായുസ് ജീവിച്ചുതീരാത്ത എത്ര എത്രയാളുകളെയാണ് മരണം കൊറോണവൈറസിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തത്.
ഇന്നലെ വരെ നമ്മുടെ ഇടയില്‍ നമുക്കൊപ്പം ജീവിച്ചവര്‍, ജീവിതത്തിലെ വലിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കേണ്ടവര്‍, മാതാപിതാക്കള്‍ നഷ്ട്ടമായ കുഞ്ഞുങ്ങള്‍ അങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ ഇടപെടലുകള്‍ നടത്തിയവര്‍ , എഴുത്തുകാര്‍ എന്ന് വേണ്ട കൊറോണ വൈറസ് മഹാമറിക്കെതിരെ പൊരുതിയ ആരോഗ്യ മേഖലയിലെ നിരവധിആളുകള്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നതിനു ആര് ഉത്തരം പറയും. ഇവര്‍ക്കൊക്കെ അര്‍ഹിക്കുന്ന ഒരു അന്ത്യയാത്രപോലും നല്‍കാന്‍ നമുക്ക് കഴിഞ്ഞില്ല. അവരുടെ കുടുംബങ്ങള്‍ക്ക് അവസാനമായി ഒരു നോക്കുകയാണുവാന്‍ പോലും അവസരം നല്‍കിയില്ല.
ഇനിയെന്ത് കാര്യം? എല്ലാം തകര്‍ന്നില്ലേ! കൈവിട്ടുപോയ കളിയില്‍ രാജ്യത്തിനു സാമ്പത്തികമായുണ്ടായ നഷ്ട്ടങ്ങളേക്കാള്‍ഉപരി വലിയ മനുഷ്യ വിഭവമാണ് നഷ്ട്ടമായിക്കൊണ്ടിരിക്കുന്നത്. ഇത്ഇപ്പോഴെന്നും തീരുമെന്നു ഒരു പ്രതീക്ഷയുമില്ല.