മന്നവേന്ത്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിൻ മുഖം" എന്നത് "നിൻ തല" എന്നു തിരുത്തി വായിച്ചു മനുഷ്യൻ ആംസ്ട്രോങ്ങിൻ്റെ നേതൃത്വത്തിൽ ചന്ദ്രനിൽ ഇറങ്ങിയ ശേഷം. ചന്ദ്രനിൽ മൊത്തം കുന്നും കുഴിയും, പാറയും, മറ്റു വർത്തുളതകളും ആണെങ്കിൽ അതിനോട് എങ്ങിനെ ഒരു സ്ത്രീവദനത്തെ ഉപമിക്കും!? ഇവിടെ ശാസ്ത്രവും പിഴച്ചു സാഹിത്യവും പിഴച്ചു.
നമുക്ക് അറിയേണ്ട ഒരു വസ്തുത പറയാം. ചന്ദ്രനിൽ പോയി ഭൂമിയിലോട്ട് നോക്കിയാൽ ഭൂമി ചന്ദ്രനെ പോലെ തന്നെ വെട്ടിത്തിളങ്ങുന്നതു കാണാം.
സാഹിത്യമാണ് എന്നും അധികം പിഴക്കുക. അത് കേവലം ഭാവനാ വിലാസം മാത്രം ആണല്ലോ. സ്ഥല കാല വൈജാത്ത്യത്തിനനുസരിച്ച് സാഹിത്യത്തിനു ഭാവനാ വ്യതിയാനം സംഭവിക്കാം. എന്നാൽ ശാസ്ത്രത്തിൻ്റെ പരിപ്രേക്ഷ്യം എന്നും mathematical ആണ്. ശാസ്ത്ര സത്യങ്ങൾ ഒട്ടും പിഴക്കില്ല. കാരണം അത് കണക്കിൻ്റെയും ഗവേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ ആണല്ലോ സംവദിക്കുന്നത്.
Science is a study of nature through experiments, research and analysis. It relies on proofs and evidences.
Literature is an art of appreciating nature through poems, essays, ballads etc. It relies on imagination and creativity. In short, literature is a vital record of human passions and thoughts.
മനുഷ്യൻ്റെ വികാര വിചാരങ്ങളുടെ ശക്തമായ ശേഖരമാണ് സഹിത്യമെന്ന് ചുരുക്കി പറയാം. ശാസ്ത്രമാവട്ടെ, പ്രകൃതിയുടെയും ജീവൻ്റെയും പരീക്ഷണ ഗവേഷണ പഠനവും. ജീവിതവും മരണവും സാഹിത്യത്തിന് കാല്പനികതയാണെങ്കിൽ ശാസ്ത്രത്തിന് എന്നും പരീക്ഷണ നിരീക്ഷണങ്ങളുടെ കവാടങ്ങൾ ആണ്.
Science and literature എന്ന 1963 ഇൽ
രചിക്കപ്പെട്ട കൃതിയുടെ കർത്താവ് Ardus
Huksley തൻ്റെ ഗ്രന്ഥ രചന കഴിഞ്ഞു
രണ്ടു മാസമേ ജീവിച്ചിരുന്നുള്ളൂ. ശാസ്ത്രവും സാഹിത്യവും തമ്മിൽ സ്വരച്ചേർച്ച ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത ദൗത്യം. സാഹിത്യത്തിന് ശാസ്ത്രം എന്നതിലേറെ
ശാസ്ത്രത്തിന് സാഹിത്യം അത്യന്താപേക്ഷിതം ആണെന്ന ഒരു വകതിരിവ് ഉണ്ടായിരുന്നു അദ്ദേഹത്തിന്.
മാത്രമല്ല പലപ്പോഴും ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചെറുതല്ലാത്ത പ്രയാസങ്ങൾ ശൃഷ്ടിക്കുന്നതിൽ സാഹിത്യത്തെ അദ്ദേഹം അധിക്ഷേപിക്കുന്നത് കാണാം.
ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തിടാം
കുമാരനാശാൻ്റെ മധുരമൂറും ഈ കവിതാ ശകലവും.... കുന്നിൻ ചെരിവിലെ പുൽമേടിൽ ആനക്കുട്ടി തെന്നി തെന്നി വീഴുന്ന എം കൃഷ്ണൻ നായരുടെ ശാസ്ത്രീയ വിശകലനവും വ്യക്തമായും
സാഹിത്യവും ശാസ്ത്രവും തമ്മിലുള്ള പ്രേമ സല്ലാപം തന്നെ എന്ന് നമുക്ക് സമാധാനിക്കാം. Harmonizing science and literature....
ശാസ്ത്ര സാഹിത്യമെന്നോ സാഹിത്യ ശസ്ത്രമെന്നോ പറയാവുന്ന ഒരു വിജ്ഞാന ശാഖ മലയാളത്തിൽ ഇപ്പോഴും
വേണ്ടത്ര വളർന്നിട്ടില്ല. എന്നാൽ...
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ( Kerala Sastra Sahitya Parishath, KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.
ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.
ഈശ്വരത്വം, നിരീശ്വരത്വം, നാസ്തികത
തുടങ്ങിയവയൊക്കെ പലപ്പോഴും അവിടെ
ചർച്ച ആവാറുണ്ട്.
ഒന്ന് ഒന്നിനോട് ചേരുമ്പോൾ മാത്രമേ
രണ്ടു ഉണ്ടാവുകയുള്ളൂ എന്ന സാമാന്യ
ബോധം ഇല്ലാത്ത ചില ചിന്തകളും യുക്തി
ചിന്ത എന്ന പേരിൽ നമ്മുടെ അന്തരീക്ഷത്തിൽ പാറി നടക്കുന്നുണ്ട്.
മരക്കഷണങ്ങൾ പലത് ചേരുംപടി കൂട്ടി ചേർക്കപ്പെട്ടപ്പോഴാണ് തോണിയും മേശയും മറ്റും ഉണ്ടായതെങ്കിൽ, ഈ പ്രപഞ്ചവും തനിയെ ഉണ്ടായതല്ല എന്ന
തികച്ചും ശാസ്ത്രീയമായ സത്യം അംഗീകരിക്കാൻ ചിലർക്ക് മടിയാണ്.
ഒന്നും തനിയെ ഉണ്ടാവില്ല; എന്നാൽ പ്രപഞ്ചം മാത്രം തനിയെ ഉണ്ടാവുമത്രെ. അതെങ്ങനെ? അത് പിന്നെ യാദൃശ്ചികം!?
സ്രഷ്ടാവിന് അടിമപ്പെടാതിരിക്കാൻ മാത്രം അഹങ്കാരമുള്ള മനുഷ്യരുടെ
വരട്ടുവാദം. പക്ഷേ യാദൃശ്ചിക വാദം
ഒരു ശീട്ട്കൊട്ടാരം മാത്രമാണ്, രണ്ടു കാരണങ്ങളാൽ;
ഒന്ന് യാദൃശ്ചികതക്ക് നൈരന്തര്യം എന്ന ഗുണം ഉണ്ടാവില്ല. സ്ഥിരതയും കാണില്ല.
ഇവിടെ യുക്തിവൈകൃതത്തെ ഒരു ചെറിയ പോസ്റ്റ്മോർട്ടം ചെയ്തു നോക്കൂ.
യാദൃശ്ചികത ശരിയാണെങ്കിൽ, മാങ്ങ തെങ്ങിലും തേങ്ങ മാവിലും കായിക്കേണ്ടത് അല്ലെ. അത് ഉണ്ടാവാത്തത് എന്ത് കൊണ്ട്?!?! അഥവാ
യുക്തി ചിന്ത എന്നത് പോട്ടക്കുടത്തിന്
പൊന്നു കെട്ടലല്ലെ മാഷേ..
ഈ ചർച്ചയിലെ എന്നത്തേയും അവസാന വാദം എങ്കിൽ ദൈവത്തെ
ആരുണ്ടാക്കി എന്നതാണ്. ഒരു മറു ചോദ്യത്തിൽ അതിൻ്റെ ഉത്തരം കണ്ടെത്താൻ ആവും. ഇക്കണ്ട പ്രപഞ്ചം
മുഴുവനും അതിലെ സകല നിഗൂഢതകളും, ഗാലക്സികളും, ക്ഷീരപഥങ്ങളും, കൂരിരുട്ടുകളും പോക്കുവെയ്ലും പൂനിലാവും, കൊടും വെയിലും ഒക്കെ
പടച്ചുണ്ടാക്കിയ ദൈവത്തിനു സ്വയം
ഉണ്ടാവാൻ ആണോ പ്രയാസം?!?
# Science and literature