വാലും തലയുമില്ലാതെ വർത്തമാനം പറയുന്ന ഒരു സ്ത്രീയുടെ വാക്കുകൾ കേട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഡോളർ കടത്തി എന്നൊരു മണ്ടത്തരം ഹൈക്കോടതിയിൽ ചെന്ന് പറഞ്ഞതിനുശേഷം കസ്റ്റംസുകാർ ഹൈക്കോടതി ഇരിക്കുന്ന ഭാഗത്തേക്കെ പോകില്ല എന്നാണ് കേട്ടത്. അപ്പോഴാണ് ആ കേസ് വീണ്ടും അന്വേഷിക്കണം എന്ന് പറഞ്ഞു നമ്മുടെ ബഹുമാനപ്പെട്ട കെ എം ഷാജഹാൻ ആൻഡ് കമ്പനി ഹൈക്കോടതിയിൽ കേസ്കൊണ്ട് കൊടുത്തത്. അത് ഇന്നലെ തള്ളി. നിങ്ങൾക്ക് പിണറായി വിജയനോട് എതിർപ്പുണ്ടാകാം.; പക്ഷെ ഒരു വിധം ലോജിക്കലായുള്ള കാര്യം, ഒരു കഷ്ണം തെളിവ്, ഒക്കെ വേണ്ടേ കോടതിയിലൊക്കെ പോകാൻ? പിണറായി നടക്കുന്ന രീതി അത്ര ശരിയല്ല, ചിരി പോരാ എന്നൊക്കെ പറഞ്ഞു എത്രനാൾ അയാളുടെ പിറകെ നടക്കും? ഒരു സ്ത്രീ പറയുന്ന വെളിവുകേടും വച്ച് എത്രനാൾ അന്വേഷണ ഏജസികളുടെയും കോടതികളുടെയും സമയം മെനക്കെടുത്തും?ചുമ്മാ വല്ല മഞ്ഞ ഓൺലൈൻ പത്രങ്ങൾ പറയുന്ന കേട്ട് യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ശങ്കരൻ വക്കിലും,മറുനാടനും ഷാജഹാനും പറയുന്ന കേട്ട് വിശ്വസിച്ചുപോകരുതു അതൊക്കെ ഗൂഗ്ളിളിൽ നിന്നും യുട്യൂബിൽ നിന്നും അന്നത്തിനു വല്ലതും കിട്ടുമോ എന്ന് നോക്കി നുണയും പരദൂഷണവും പറഞ്ഞു നടക്കുകയാണ് ഇടതു വിരോധം കൊണ്ട് അവരുടെ കെണിയിൽ വീഴാതെ നോക്കണേ !!
മുഖ്യമന്ത്രിക്ക് എതിരേ കേസ് കൊടുത്തത് ആരാണെന്നതാണ് രസകരമായ കാര്യം .നയതന്ത്ര ബാഗിലൂടെ വന്ന സ്വർണക്കള്ളക്കടത്ത് കേസിൽ ജാമ്യം കിട്ടിയ പ്രതികളായ സ്വപ്നയേയും സരിത്തിനേയും കൂട്ടിക്കൊണ്ടുപോയി അവരെ ഒരുമിച്ചു താമസിപ്പിച്ചു ജോലിയും ശമ്പളവും സംരക്ഷണവും വണ്ടിയും എല്ലാം കൊടുത്തത് ആർഎസ്എസിന്റെ കീഴിലുള്ള സംഘടനയായ എച്ച്ആർഡിഎസ് ആണ് . ആ എച്ച്ആർഡിഎസ് വയനാട്ടിൽ ആദിവാസികൾക്കായി ഉണ്ടാക്കിയ വീടുകൾ താമസ യോഗ്യമല്ലാത്തതിനാൽ അവ അങ്ങനെ തന്നെ പാഴായി കിടക്കുകയാണ് .വടക്കേ ഇന്ത്യയിലൊക്കെ ഏതെങ്കിലും മൂലയിൽ ഉണ്ടാക്കി കൊടുക്കുന്ന വീടുകൾ പോലെ ചോദിക്കാനും പറയാനും ആരുമില്ലാത്ത നാടാണ് കേരളവും എന്ന് ധരിച്ചായിരിക്കും അവർ ഇത്തരം വീടുകൾ വയനാട്ടിൽ ഉണ്ടാക്കിയത് . അവർ ഒരു വക്കീലിനെ വെച്ച് അയാൾ പറയുന്നതുപോലെ സ്വപ്നയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു . ആ പറഞ്ഞതനുസരിച്ച് കേസെടുക്കണം എന്നും പറഞ്ഞു എച്ച്ആർഡിഎസിന്റെ ഭാരവാഹിയായ അജി കൃഷ്ണനാണ് കേസ് കൊടുത്തത് . ഇതിനു തൊട്ടുമുമ്പ് ഉണ്ടായിരുന്ന ഒരു വാർത്ത സ്വർണക്കേസിലെ പ്രധാന പ്രതിയായ സ്വപ്നയുടെ സ്വത്ത് കണ്ടെത്താനുള്ള അന്വേഷണ ഏജൻസികളുടെ തീരുമാനം പിൻവലിച്ചതായി കേരളാ ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം ആണ് . ഇതിൽ നിന്നൊക്കെ തന്നെ മനസ്സിലാകുന്ന കാര്യമാണ് ആരായിരുന്നു നയതന്ത്ര ബേഗിലൂടെ വന്ന സ്വർണക്കള്ളക്കടത്തിന് പിന്നിൽ ആരായിരുന്നു ഉണ്ടായിരുന്നത് എന്ന്.. അങ്ങനെ
മുഖ്യമന്ത്രിക്കെതിരെ നൽകിയ 2 ഹർജികളാണ് ഒറ്റ ദിവസം തള്ളിയിരിക്കുന്നത്. ഒന്ന് ഹൈക്കോടതിയും ഒന്ന് ലോകായുക്തയുമാണ് എടുത്തു
കൊട്ടയിലിട്ടത്. വിനു വി ജോണും കോൺഗ്രസുകാരൻ ആർ എസ് ശശികുമാറുമൊന്നും കെട്ടിത്തൂങ്ങിച്ചാകാതിരുന്നാ മതിയായിരുന്നു..
ഇപ്പോൾ ഇതാ എല്ലാം കൂടി അരമന വഴി നടക്കുവാ .. ഒരുവശത്തു ന്യൂന പക്ഷങ്ങളെ അക്രമി ച്ചു കൊല്ലുന്നു, അവരുടെ ദേവാലയങ്ങൾ തകർക്കുന്നു മറ്റൊരു വഴി വോട്ട് തെണ്ടി നടക്കുന്നു,,,രണ്ടു കൊല്ലം മുമ്പ് വരേ കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഒരു ആംഗ്ലോ ഇന്ത്യൻ അംഗം ഉണ്ടായിരുന്നു .കേരളത്തിലെ നാല് ലക്ഷം ആംഗ്ലോ ഇന്ത്യൻസിനെ പ്രതിനിധീകരിക്കുന്നവരായിരുന്നു അവർ .ആംഗ്ലോ ഇന്ത്യൻസ്- ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇനിമുതൽ അങ്ങനെ ഒരു പദവി വേണ്ട എന്ന് ശ്രീമാൻ നരേന്ദ്രമോദി അങ്ങു തീരുമാനിച്ചു ,അത്രതന്നെ. എന്തൊരു സ്നേഹമാണ് ഇപ്പോൾ സുരേന്ദ്രനും സഹ വാഴ മന്ത്രിക്കും കൂട്ടർക്കും ക്രൈസ്തവരോട് .രണ്ടു മഹാന്മാരും കേരളം നശിച്ചുകാണണെമെന്നു ആഗ്രഹിക്കുന്ന സുഹൃത്തുക്കളാണ്,,അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ചില തിരുമേനിമാരുടെ പൊട്ടത്തരത്തിനു കേരളത്തിലെ വിശ്വാസികളെ കിട്ടുമെന്ന് വിചാരിക്കുന്നത് മലർ പൊടികാരന്റെ സ്വപ്നമാണ് ..ബിഷപ്പ് ഹൗസിന്റെ വെളിയിൽ മനുഷ്യൻ നിത്യജീവിതത്തിനു വഴിയില്ലാതെ നടക്കുമ്പോൾ കുറെ തിരുമേനിമാർ അവരുടെ അഴിമതു സ്വത്തു സംരക്ഷിക്കാൻ ഭരണകൂടത്തോടപ്പം നിന്നാൽ കേരളത്തിലെ ക്രൈസ്തവരെ അതിനു കിട്ടില്ല...