Image

നുണ പൊരുത്തക്കേടായപ്പോള്‍ ...: (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 11 October, 2023
നുണ പൊരുത്തക്കേടായപ്പോള്‍ ...: (ജോസ് കാടാപുറം)

നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്ന് നുണ പറഞ്ഞ ഹരിദാസന്‍ താന്‍ പറഞ്ഞതിനൊന്നും തെളിവില്ല എന്ന് വന്നപ്പോള്‍ പറഞ്ഞത് നുണയാണ് എന്ന് സമ്മതിച്ചു .ഒരു ബാസിത് പറഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് ഇപ്പോള്‍ പറയുന്നത് .എന്തെങ്കിലും കേട്ടാല്‍ മതി ചില ആളുകള്‍ക്ക് അഴിമതി ആരോപിക്കാന്‍. ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാക്കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ പറയുന്നു അയാള്‍ പറഞ്ഞത് നുണയായിരുന്നു എന്ന്. അവര്‍ക്കു  അന്തി ചര്‍ച്ചക്ക് ഒരു ഇരയെ കിട്ടിയാല്‍ മതി ഒന്നുമില്ലെങ്കില്‍ ഒരു നുണ കഥ വലുതാക്കും എന്നിട്ടു നീട്ടി വലിക്കും നീരിഷകര്‍ മുതല്‍ സംഘി കോങി എല്ലാം അഴിഞ്ഞാടും പിറ്റേദിവസം ഖേദം അറിയിക്കും ..മരിക്കാത്ത ആളെ മരിച്ചു എന്ന് പറയും ,എന്നിട്ടു പറയും മരിച്ചു എന്ന വാര്‍ത്ത കൊടുത്ത് കൊണ്ടല്ലേ മരിച്ചില്ല എന്ന് നിഷേധിക്കനായത് എന്ന് ഇത്തരത്തില്‍ ഉള്ള റീപോര്‍ട്ടര്‍ മാരാണ് കുരുത്തക്കേടുകള്‍ കൊണ്ട് വിസ്മ്രുതിയില്‍ എത്തിയവര്‍ ...


മരം മുറി കേസിന്റെ വിധി വരുമ്പോള്‍ അന്നൊന്ന്  അന്തിചര്‍ച്ചക്ക് ഇരിക്കണമെന്ന് പറഞ്ഞ പൊരുത്തക്കേട് മാധ്യമ പ്രവര്‍ത്തക കണ്ടം  വഴി ഓടി കാരണം കാട്ടിലെ മരം കട്ട് മുറിച്ച ഇനത്തില്‍ 7 കോടി പിഴ അടക്കണം അത് മൂടി വക്കാന്‍ ആരോഗ്യവകുപ്പിലെ ഇല്ലാത്ത കൈക്കൂലി കേസ് കൊണ്ട് വന്നത് ആണ് ഇപ്പോള്‍  ചീറ്റിപ്പോയിത്

വീണാ ജോര്‍ജ്ജിന്റെ ഫോട്ടോ കാണുമ്പോഴേക്കും പലര്‍ക്കും ചൊറി കയറും . ശൈലജ ടീച്ചറെ പറ്റി നല്ലത് പറയാത്തവര്‍ വീണയെ കുറ്റം പറയാനായി ശൈലജ ടീച്ചറെ നന്നാക്കി പറഞ്ഞു രംഗത്ത് വരുന്നുണ്ട് .ശൈലജ ടീച്ചര്‍ ആയാലും വീണാ ജോര്‍ജ് ആയാലും ആരോഗ്യ രംഗത്തെ ഉണര്‍വ് ഉണ്ടാക്കിയത് പിണറായി സര്‍ക്കാര്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം . നിപാ രോഗത്തെ പ്രതിരോധിച്ചതില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ അഭിനന്ദിച്ചിരിക്കുകയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന നിപയെ വെറും 19 ദിവസത്തിനുള്ളില്‍ പിടിച്ചു കെട്ടി അഭിമാനത്തോടെ നില്‍ക്കുന്നു കേരളത്തിന്റെ ആരോഗ്യമേഖല...; 'നിപ്പ ഇന്ഫക്റ്റഡായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്ന ഒരു പേഷ്യന്റ് ജീവിതത്തിലേക്ക് തിരിച്ച് വരുക എന്നത് ലോകത്ത് തന്നെ ഇതുവരെ കേട്ട് കേള്‍വിയില്ലാത്ത കാര്യമായിരുന്നു.എന്നാല്‍ കേരളം അത് സാധിച്ചു  . 'നിപ്പ വന്നു മരണവുമായി മല്ലടിച്ച നാലു ജീവനുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു കേരളത്തിലെ ആരോഗ്യ സംവിധാനം 'നമ്മളെ പിന്‍തുടര്‍ന്ന് ഒരുപാട് രാജ്യങ്ങള്‍ നാളെയിത് സാധ്യമാക്കിയേക്കും. കുറച്ച് നാള്‍ കഴിഞ്ഞാല്‍ അത് ഒരു സാധാരണ ന്യൂസും ആവാം. ' ' എന്നാല്‍ ആദ്യമായി അതിലേക്കെത്താന്‍ , അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അവയെയെല്ലാം ഒന്നിച്ച് കോര്‍ത്തിണക്കിയ സംവിധാനങളും അതൊനൊക്കെ വീണ ജോര്‍ജിനെ അഭിനന്ദി ക്കാതെ തരമില്ല ...

ഏറ്റവും കൂടുതല്‍ കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുളള ദേശീയ പുരസ്‌കാരവും കേരളത്തിനാണ് ലഭിച്ചത്. 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആശുപത്രികള്‍ക്ക് നല്ല കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ആശുപത്രികളില്‍ മരുന്ന് എത്തിക്കാനും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും ആശുപത്രികളിലെ പ്രവര്‍ത്തന സമയം കൂട്ടാനും സാധിച്ചിട്ടുണ്ട് .
 
ഇവിടുത്തെ മാധ്യമങ്ങള്‍ വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഉണ്ടാക്കിയ കള്ളക്കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുകയായിരുന്നു .ഇയാള്‍ തിരുവനന്തപുരത്ത് വെച്ച് പണം കൊടുത്തു എന്ന് പറയുമ്പോള്‍ ആ സമയത്ത് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്ന വീഡിയോ പുറത്തുവന്നതോടെ അടവു മാറ്റി. സെക്രട്ടറിയേറ്റിന് മുമ്പില്‍ വെച്ചാണ് പണം കൊടുത്തത് എന്ന് പറഞ്ഞപ്പോള്‍ സിസിടിവി പരിശോധിക്കുകയും ഇവര്‍ രണ്ടുപേര്‍ അവിടെ ചെന്ന് മടങ്ങിപ്പോകുന്നതല്ലാതെ ആര്‍ക്കും പണം കൊടുത്തില്ല എന്ന് മനസ്സിലാവുകയും ചെയ്തു. തനിക്ക് കണ്ണിന് കാഴ്ച കുറവുണ്ടെന്നും ആര്‍ക്കാണ് പണം കൊടുത്തത് എന്ന് അറിവില്ലെന്നും കേരളത്തിലെ മാധ്യമങ്ങള്‍ക്കും യുഡിഎഫുകാര്‍ക്കും മാത്രം മനസ്സിലാകുന്ന പൊട്ടത്തരങ്ങളും പറഞ്ഞു കുറേ ഉരുണ്ട്കളിച്ചുനോക്കി. ഒരു രക്ഷയുമില്ല എന്ന് മനസ്സിലായപ്പോഴാണ് താന്‍ നുണ പറഞ്ഞതാണെന്ന് അയാള്‍ക്ക് പറയേണ്ടി വന്നത് . നിങ്ങളുടെ നുണപ്രചരണം കൊണ്ടൊന്നും ഈ സര്‍ക്കാരിന്റെ മുഖത്ത് കരുനിഴല്‍ വീഴ്ത്താം എന്ന് കരുതേണ്ട.എത്ര നുണ കഥകള്‍ പറഞ്ഞു പരത്തി ഒന്നിലെങ്കിലും വാസ്തവമുണ്ടോ സ്വപ്നയെ ഇറക്കി സ്വര്‍ണകഥ മിനഞ്ഞു , കൈതോലപ്പായില്‍ പണം കടത്തിയ കഥ ,മാസപ്പടി കഥ മെനഞ്ഞു   എല്ലാം പൊളിഞ്ഞപ്പോള്‍ അവസാനം അരവിന്ദാക്ഷന്റെ അമ്മയുടെ  അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടില്ല എന്ന് ഇ ഡി ക്കു  കോടതിയില്‍ പറയേണ്ടി വന്നില്ലേ ഇങ്ങനെ ഒരു ഇടപാട് നടന്നിട്ടില്ല എന്ന് കൈരളി ന്യൂസ് അന്നേ   വാര്‍ത്ത നല്‍കിയിരുന്നു ...പച്ചക്കള്ളം പറഞ്ഞതും ആരോഗ്യമന്ത്രിയെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചത് മറ്റുള്ളവര്‍ പറഞ്ഞതു കൊണ്ടെന്നു ഹരിദാസാന്‍ .. ഗൂഢാലോചന നടന്നു എന്ന് ഇനി എന്ത് സംശയം ആരോക്കെയാണ് ഇതിന്റെ പിന്നില്‍ മരം മുറി ചാനെല്‍ മാത്രമോ അതെയോ കോട്ടയം കുഞ്ഞച്ഛന്മാരോ ?

ഒരു നുണയെ വിശ്വാസ യോഗ്യമാക്കാന്‍ ഒരു പാട് നുണ കള്‍ ചുമക്കേണ്ടി വന്ന റിപ്പോര്‍ട്ടര്‍ ചാനെല്‍ മാപ്രാക്കളുടെ അവസ്ഥ കാണുമ്പോള്‍ സഹതാപമല്ല അറപ്പാണ് തോന്നുന്നത് ..പരുത്തി കാട്  പൊരുത്തക്കേടായി... എന്നാലോ കൈരളി ചാനലിന് കുറെയേറെ പരിമിതികളുണ്ട്... കോര്‍പ്പറേറ്റ് ചാനലുകളെപ്പോലെ ദൃശ്യഭംഗിയും, വി എഫ് എക്‌സ് ഉം, ഓഗമെന്റ് റിയാലിറ്റിയും ഒന്നും ഒരു പക്ഷെ കൈരളിക്കുണ്ടാവില്ല, ഇല്ല എന്നതാണ് സത്യവും.. പക്ഷെ മനോരമയ്ക്കും ,മാതൃഭൂമിക്കും, ഏഷ്യാനെറ്റിനും ,റിപ്പോര്‍ട്ടര്‍ക്കും   ഒന്നും ഇല്ലാത്തത്   ഒന്നുണ്ട് കൈരളിക്ക്, നേര്, സത്യസന്ധ്യത, രാവിലെ വാര്‍ത്ത എയര്‍ ചെയ്ത് ഉച്ചയാകുമ്പോഴെക്കും ചാനല്‍ തന്നെ എയറില്‍ പോകുന്ന അവസ്ഥ കൈരളിക്കുണ്ടാവാറില്ല, തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന്, അതൊരു കുറവായി കാണാതെ സത്യം വിളിച്ചുപറയാന്‍ കൈരളി മടിക്കാറുമില്ല, അതു കൊണ്ടു തന്നെ എയറില്‍ പോകാറുമില്ല. റിപ്പോര്‍ട്ടര്‍ ചാനല്‍ ആരോഗ്യമന്ത്രിയെ ലക്ഷ്യം വെച്ച് ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അഖില്‍ മാത്യൂവിനെതിരെ നടത്തിയ ഒരു ഗൂഡാലോചന ഇന്ന് ഈ നിമിഷം പൊട്ടിപ്പൊളിഞ്ഞ് പാളീസായതാണ് പ്രധാന വാര്‍ത്ത.. ഈ വിഷയത്തില്‍ ആദ്യം തൊട്ടെ പ്രതിരോധം തീര്‍ത്തത് കൈരളിയാണ്, സത്യം പുറത്ത് കൊണ്ടുവരാന്‍ കൈരളി ചാനല്‍ ടീം കാണിച്ച പോരാട്ടത്തിന് ആദ്യം തന്നെ സ്‌നേഹാഭിവാദ്യങ്ങള്‍. തങ്ങളുടെ ഗൂഡാലോചനകള്‍ കൈരളി പൊളിക്കുന്നത് കണ്ട് പരിഭ്രാന്തരായ റിപ്പോര്‍ട്ടര്‍ ചാനലിലെ ജഡ്ജിമാര്‍ നിയമന വിവാദത്തില്‍ ഗൂഡാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കൈരളി പുറത്ത് വിട്ടിട്ടും വ്യാജ കഥകള്‍ ഉണ്ടാക്കി കൈരളിയെ താറടിക്കാനാണ് ശ്രമിച്ചത്, അതിന് വട്ടമേശ സമ്മേളനം വരെ നടത്തിക്കളഞ്ഞു അരുണ്‍ കുമാറും, നികേഷും, അടങ്ങിയ അവതാരകര്‍, അരുണ്‍കുമാര്‍ അന്ന് മൊഴിഞ്ഞത് കൈരളി ചാനല്‍ സി പി എമ്മിനെ നെത്തന്നെ പ്രതിരോധത്തിലാക്കുന്നു എന്നാണ്... ആരാണ് ഈ നിമിഷത്തില്‍ പ്രതിരോധത്തിലായത് എന്ന് ലോകം കാണുന്നുണ്ട് '''ബഹുമാനപ്പെട്ട സ്മൃതി പരുത്തികാട് , അരുണ്‍കുമാര്‍.. നിങ്ങളുടെ നുണകള്‍ കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ല, അതൊരു നാള്‍ ആളിക്കത്തും, നുണകള്‍ കത്തി ചാമ്പലാകും. അതാണ് ഇന്ന് സംഭവിച്ചതും.. ഈ വ്യാജ വാര്‍ത്ത പൊളിച്ചടുക്കികൊടുത്ത കൈരളിന്യൂസ്ന്  അഭിവാദ്യങ്ങള്‍. അതിന്റെ കൂടെ ചേര്‍ത്തു വായിക്കേണ്ട ഒരു പേരുകൂടിയുണ്ട് വി എസ് അനുരാഗ്. കൈരളി തിരുവന ന്തപുരം ബ്യൂറോ ചീഫ് ഷീജയുടെ കീഴിലുള്ള റിപ്പോര്‍ട്ടറാണ്. ആ സി സി ടി വി  വിഷ്വല്‍സ് പുറത്തുകൊണ്ടുവന്നത് അനുരാഗ് ആണ്. ?? നന്ദി അനുരാഗ്, ആ വിഷ്വല്‍സ് ഇല്ലായിരുന്നെങ്കില്‍ അഖില്‍ മാത്യു എന്ന ചെറുപ്പക്കാരന്റെ ഭാവി എന്തായേനെ. വ്യാജന്മാരുടെ ഒരു കൂട്ടത്തെയാണ് ദിവസേന ഈ ചെക്കന്‍ എറിഞ്ഞു വീഴ്ത്തിയത് കൈരളി ചാനല്‍ ടീമിന് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍..

ജോസ് കാടാപുറം

Join WhatsApp News
Mr Kammi 2023-10-11 22:32:23
If the healthcare system in Kerala is world class under Pinarayi, why he and other Kammi leaders go to US for treatment?
Kerala will be bankrupted 2023-10-12 01:20:52
Pinarayi goes to one best hospital systems in the world; Mayo Clinic. Kodiyeri was getting treatment from MD Anderson and the expense was met by tax payers. And the tax payers die on the road without getting any medical assistance. These hypocrites will loot the treasury and destroy Kerala pretty soon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക