രാഷ്ട്രീയം ആയാലും സിനിമായാലും തനിക്കു ഒരു ഭാവമാണെന്നു തോന്നുന്നു സുരേഷ് ഗോപി സറിനു .. ഇങ്ങനെ പോയാൽ കണ്ടമാനം ഷോ കാണിച്ചാൽ ജനം സിനി മയിൽ നിന്നു കിട്ടിയ പേര് അങ്ങ് മറക്കും സാമൂതിരിയുടെ കാലം ഒന്നമല്ലോ പുല്ലേ ..ഒരുകാര്യം മൂപര് മറന്നു പോയി എന്ന് തോന്നുന്നു 1956 നവ ഒന്നിന് ശേഷം എന്താ കേരളത്തിന് പറ്റിയത് ശരീരത്തിൽ ഒരു പൂണൂലും, കൈയിലോരു ചെങ്കോലും ,തലയിൽ ഒരു കിരീടവും ഒക്കെ ഉണ്ടായിരുന്നവരെ എടുത്തു റോട്ടിൽ എറിഞ്ഞിട്ടാണ് ഇപ്പോൾ കാണുന്ന കേരളം നടന്നു പോകുന്നത് എന്ന് വച്ചാൽ ജനങ്ങൾ തെരെഞ്ഞെടു ത്തവരാണ് ഇവിടെ ഭരിക്കുന്നത്..
റിപ്പോർട്ടർ ചാനലിന്റെ തൃശൂർ റിപ്പോർട്ടർ ധീരമായ ചില ചോദ്യങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ സുരേഷ് ഗോപിസാറിന് നില തെറ്റിയ കഥ യാണ് ഇവിടെ ചർച്ച ചെയ്യുന്നത് ....
സുരേഷ് ഗോപി: "ആരും ബോഡി ടച്ച് ചെയ്യരുത്. അടുത്തോട്ട് വരരുത്. ഇവരെയൊക്കെ കാണുമ്പഴേ പേടിയാ..." റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തക : "താങ്കളെപ്പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരാൾ ചെയ്ത തെറ്റിനെ ന്യായീകരിച്ച് നടക്കുകയല്ല വേണ്ടത്. എല്ലായിടത്തും 'എന്നെ തൊടല്ലേ മാറിനിൽക്കൂ' എന്ന് പറയല്ല വേണ്ടത്." ഗോപി: "ആണോ?" റിപ്പോർട്ടർ: "സർ, ഞാനുമൊരു സ്ത്രീയാണു. എനിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും" സുരേഷ് ഗോപി: "ആണോ? (പരിഹാസഭാവം) റിപ്പോർട്ടർ: "ഒരു സ്ത്രീയുടെ തോളിൽ കൈവച്ച് ബുദ്ധിമുട്ട് പറഞ്ഞാൽ, കുറ്റം സമ്മതിച്ച് മാപ്പ് പറയുകയാണു വേണ്ടത്" ഗോപി: "മാപ്പ് പറഞ്ഞല്ലോ!" റിപ്പോർട്ടർ: "ഇല്ലല്ലോ, അതിന്റെ പേരിൽ ന്യായീകരിക്കുകയല്ലെ ചെയ്തത്." ഗോപിസർ "അതെന്റെ റൈറ്റ്...! ആളാവാൻ വരരുത്... (വീണ്ടും ഉച്ചത്തിൽ) ആളാവാൻ വരരുത്...!" റിപ്പോർട്ടർ: "ആളാവാൻ വരുന്നതല്ല..." ഗോപിസർ : "കോടതിയാണത് നോക്കുന്നത്. അതൊക്കെ കോടതി നോക്കിക്കോളും. ഇത് കോടതിമുറ്റമാണു!" റിപ്പോർട്ടർ: "എന്ത് കോടതിയായാലും...." സുരേഷ് ഗോപി: "ങേ.. എന്ത് കോടതി എന്നോ?... എല്ലാവരും ശ്രദ്ധിക്കുക. റിപ്പോർട്ടർ ചാനലിന്റെ പ്രതിനിധി വന്ന് 'എന്ത് കോടതി' എന്നാണു ചോദിക്കുന്നത്. Do you want me to continue or not? (ഞാൻ ഇനിയും ഇവിടെ കേട്ടു നിക്കണോ അതോ പോണോ?) മാപ്രകൾ (കോറസ്): "യെസ് സർ... യെസ് സർ"(അയ്യോ അച്‌ഛാ പോവല്ലേ... അയ്യോ അച്‌ഛാ പോവല്ലേ)" സുരേഷ് ഗോപി: "Then tell her to move back (എങ്കിൽ അവളോട് ഇവിടുന്ന് മാറാൻ പറ" റിപ്പോർട്ടർ ചാനലിന്റെ മാധ്യമപ്രവർത്തക പിൻവാങ്ങുന്നു. മറ്റ് മാപ്രകൾ "സർ സർ" വിളിക്കുന്നു. സുരേഷ് ഗോപി വീണ്ടും: "അവർക്ക് വേറെ സൂക്കേടാ... അവരുടെ രാഷ്ട്രീയം അന്വേഷിച്ചാൽ കാര്യം മനസ്സിലാകും" മാപ്രകൾ: "ഹ്ഹ്ഹ്ഹ്" ഇത്രയും സമ്മർദ്ദങ്ങൾക്കിടയിലും ഗോപിയോട് കൈ ചൂണ്ടി "നിങ്ങൾ ചെയ്തത് തെറ്റാണു" എന്ന് വിളിച്ചുപറഞ്ഞ നട്ടെല്ലുള്ള മാധ്യമപ്രവർത്തകക്ക് അഭിവാദ്യങ്ങൾ. 🔥 കൂടെയുള്ള ഒരു വനിതാജേണലിസ്റ്റിനെ പരസ്യമായി അപമാനിച്ച് വിട്ടിട്ടും മോശമായി സംസാരിച്ചിട്ടും ഒരു പത്രസമ്മേളനം ബഹിഷ്കരിക്കാനുള്ള ത്രാണി പോലുമില്ലാതെ നട്ടെല്ലുവളച്ച് പിന്നെയും "സർ സർ" വിളിച്ച് ഓഛാനിച്ച് ഒട്ടിനിന്ന് ചിരിച്ചുപോന്ന അടിമക്കണ്ണുകളായ മാപ്രക്കൂട്ടങ്ങൾക്ക് നല്ല നമസ്കാരം ! "എന്റെ അടുത്ത് ആളാകാൻ വരരുത്." ഇത് ഏത് സിനിമയ്ക്ക് വേണ്ടി രഞ്ജിപണിക്കർ എഴുതിയതാണ് എന്നാണ് ഇവിടെ ജനത്തിന് അറിയേണ്ടത് ഒന്നറിയാം ഇത് ഒരു നടക്കു പോകില്ല ....ഇടതും കോൺഗ്രസ്സും ശക്തമായി തെരെഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഒരു പഞ്ചായത്തിൽ ജയിക്കാനുള്ള ഭൂരിപക്ഷം ഭാരത്ചന്ദ്രന് കിട്ടില്ല എന്നത് വേറെ കാര്യം
ചുരുക്കത്തിൽ 'Ask her to move back ' എന്ന കലിപ്പൻ പ്രകടനം കണ്ടപ്പോൾ "ഇവളൊന്നു പോയിത്തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സ്വൈരം പോലെ ബൈറ്റെടുക്കാമായിരുന്നു " എന്ന മട്ടിൽ ഈച്ചക്കൂട്ടം പോലെ പിന്നെയും വട്ടം കൂടി നിന്ന ആ മനുഷ്യർ ! വെറുതെയൊന്നാലോചിച്ചു നോക്കി ആ ഭരത്ചന്ദ്രപ്രയോഗം കേട്ട് ഒന്നിച്ച് ആ മൈക്കുകൾ പിൻവാങ്ങിയിരുന്നു എങ്കിൽ അതെത്ര ഗംഭീരമായ ഒരു രംഗമായേനെ എന്ന്. (വേണമെങ്കിൽ ജനം ടി വി യുടെ മൈക്ക് മാത്രം അവിടെ നിന്നോട്ടെ. അത് അതിലും ഗംഭീരമാകും ) തിയേറ്ററിൽ പോയി എത്ര കസേര നിരന്നു കിടന്നാലും ഇരിക്കാതെ 'തറ' യിലിരുന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ 'ഡൗൺ ടു എർത്ത് നന്മമര' ത്തിൻ്റെ കൈ താങ്ങാൻ സ്വന്തം തോള് വിട്ടുകൊടുത്ത മാധ്യമപ്രവർത്തകനെ കണ്ടപ്പോൾ സഹാനുഭൂതി തോന്നി. നാളെ ആരെയെങ്കിലും തല്ലി വന്നിട്ട് അതിന് കേസാകുമ്പോൾ, "ദേ ഇങ്ങനെ തല്ലിയാൽ വല്ല കുഴപ്പോമുണ്ടോ?" എന്ന് ചോദിച്ച് മോന്തക്കിട്ടൊന്ന് കൊടുത്താലും ഇളിഞ്ഞ ചിരിയോടെ ഇല്ലെന്നു പറയുന്ന നിഷ്ക്രിയത്വത്തിന് കയ്യടിക്കണം.ഇന്നിപ്പോൾ തങ്ങളുടെ വിലയും നിലയും മഹത്തായ തൊഴിലിന്റെ മാന്യത മറന്ന് പഴയകാലത്ത് നടത്തിയിരുന്ന തോട്ടിപ്പണിയേക്കാൾ നികൃഷ്ടമായ നുണക്കഥകളെന്ന മാലിന്യ നിർമ്മാണവും ശേഖരണവും വിതരണവും നടത്തുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുന്നു ഒരുകൂട്ടം മാധ്യമക്കാർ...കൂടെ പ്രവർത്തിക്കുന്നവരോടുള്ള ഉത്തരവാദിത്വം പോലും മറന്ന് കൂട്ടത്തിൽ നിന്ന് കാലേൽ ചവിട്ടാനും തയ്യാർ.... ഏതോ ആർത്തിയിൽ...ആരുടെ ആസനം താങ്ങിയാലും വേണ്ടില്ല എന്ന അവസ്ഥ. നമ്മുടെ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ദത്തൻ സർ പറഞ്ഞത് മപ്രകളോട് വീണ്ടും പറയാൻ തോന്നുന്നു ...വിഷുക്കാലത്ത് വണ്ടിയിലിരുന്ന് പാദം പുറത്തേക്കിട്ടു കൊടുക്കുന്ന വരുംകാല സുരേഷ് ഗോപി സാറിന്റെ കാൽ നീട്ടവും കൈനീട്ടവും വാങ്ങാൻ കാത്തു കെട്ടിക്കിടക്കുന്ന ഗതികെട്ട കുറേ മനുഷ്യർ ആ പാദത്തിൽ തൊട്ട് നമസ്കരിക്കാനുള്ളിടത്തോളം കാലം വരും ജന്മത്തിൽ ബ്രാഹ്മണനാകാനും 'തന്ത്രിക്കു പിറക്കാനും' മാറിമാറിക്കൊതിക്കുന്ന ടിയാൻ്റെ ജൈത്രയാത്ര തുടരും.. ഗംഗയായും നാഗവല്ലിയായും ആടിയാടിത്തിമിർക്കും... ആ കാഴ്ച കണ്ട് രസിക്കുക. അത്ര തന്നെ!എന്നാൽ കോമ്പ്രോമൈസ് ചെയ്യാതെ ഇടതും കോൺഗ്രസ്സും ശക്തമായി തെരെഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഒരു പഞ്ചായത്തിൽ ജയിക്കാനുള്ള ഭൂരിപക്ഷം ഭരത്ചന്ദ്രന് കിട്ടില്ല എന്നത് വേറെ കാര്യം !!