Image
Image

'ഞാനും ജലീലും പാലാ ബിഷപ്പും പറയുന്നത് ഒന്നുതന്നെ'; പിസി ജോർജ്

Published on 17 March, 2025
'ഞാനും ജലീലും പാലാ ബിഷപ്പും പറയുന്നത് ഒന്നുതന്നെ';  പിസി ജോർജ്

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന്  മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ പറഞ്ഞതിനോട് പ്രതികരിച്ച് ബിജെപി നേതാവ് പിസി ജോർജ്. ഞാനും കെ.ടി ജലീലും പറയുന്നത് ഒന്നു തന്നെയാണെന്നും ഇതേ കാര്യങ്ങളാണ് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും പി.സി ജോർജ് പ്രതികരിച്ചു. തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്. ജനങ്ങൾ എന്തൊക്കെ അറിയരുതെന്നു അവർ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാവരും ചർച്ച ചെയ്ത് തുടങ്ങിയെന്നും പിസി ജോർജ് തുറന്നടിച്ചു.

താൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്‌. തനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി ഡി സതീശൻ, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്‌, വെൽഫയർ പാർട്ടി, പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും താൻ വെല്ലു വിളിക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞു.

പിസി ജോർജിന്റെ വാക്കുകൾ

പഴയ സിമി പ്രവർത്തകനും, മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി. അയാൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് പാലാ രൂപത അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകൾക്കു മുൻപ് പറഞ്ഞത്. ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ. അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്. ജനങ്ങൾ എന്തൊക്കെ അറിയരുതെന്നു അവർ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങി. നിങ്ങൾ ഇരിക്കാൻ പറഞ്ഞാൽ മുട്ടിലും, കുനിഞ്ഞും നിൽക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങൾക്കെതിരെ നിന്നാൽ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീർത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല. ഞാൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്‌. എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി ഡി സതീശൻ, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്‌,വെൽഫയർ പാർട്ടി,പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാൻ വെല്ലു വിളിക്കുന്നു.കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ നിങ്ങള്ക്ക് തന്റേടം ഉണ്ടോ? സ്വർണ്ണക്കടത്തു ഒരു ജില്ലയിൽ മാത്രമാണ് കൂടുതൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്‌. കേരളത്തിലെ ജയിലുകൾ മതിയാവാതെ വരും നിങ്ങള്ക്ക്.

Join WhatsApp News
VeeJayKumar, NY 2025-03-17 16:18:44
What P. C. George said is correct. I support P. C. George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക