അൽകോബാർ: ഒഴുകിയെത്തിയ ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞത് പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായിരുന്നു. കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.
കോബാര്‍ അപ്സര ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും നല്ലൊരു അനുഭവമാണ് കോബാറിലെ പ്രവാസികള്‍ക്ക് നല്‍കിയത്.
ഇഫ്താർ വിരുന്നിന് അരുൺ ചാത്തന്നൂർ, ബിജു വർക്കി, ബിനു കുഞ്ചു, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ നേതൃത്വം നല്‍കി.