Image
Image

റിലീസ് ചെയ്ത് 48 മണിക്കൂര്‍ ; 100 കോടി ക്ലബില്‍ ഇടം നേടി എമ്പുരാന്‍

Published on 28 March, 2025
റിലീസ് ചെയ്ത് 48 മണിക്കൂര്‍ ; 100 കോടി ക്ലബില്‍ ഇടം നേടി  എമ്പുരാന്‍

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തി ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് 48 മണിക്കൂര്‍ പിന്നിടും മുന്നേ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

അതേസമയം റിലീസ് ദിനത്തില്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. വിദേശത്ത് മാത്രം 5 മില്യണ്‍ ഡോളര്‍ ആദ്യ ദിനം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് 25 കോടിയും ആദ്യ ദിനം നേടി. ഇന്നത്തെ രാത്രി ഷോകളും ചേര്‍ത്ത് ചിത്രം 100 കോടിക്കും ഏറെ മുകളില്‍ സ്‌കോര്‍ ചെയ്യും.

അണിയറപ്രവര്‍ത്തകരും അതത് മാര്‍ക്കറ്റുകളിലെ വിതരണക്കാരുടെയും കണക്കുകള്‍ അനുസരിച്ച് പല രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമകളിലെ റെക്കോര്‍ഡ് കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. യുകെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്നാണ് യുകെയില്‍ ചിത്രം റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയില്‍ നേടിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക