Image
Image

മാർക്കേസ് എന്ന സാഹിത്യ മാന്ത്രികൻ, സാഹിത്യ വേദിയില്‍ ബിന്ദു ടിജി പ്രബന്ധം അവതരിപ്പിക്കുന്നു

Published on 30 March, 2025
മാർക്കേസ് എന്ന സാഹിത്യ മാന്ത്രികൻ, സാഹിത്യ വേദിയില്‍ ബിന്ദു ടിജി  പ്രബന്ധം അവതരിപ്പിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 4 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നു. ശ്രീമതി ബിന്ദു ടിജിയാണ് ഇത്തവണ  പ്രബന്ധം അവതരിപ്പിക്കുന്നത്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 
Meeting ID: 814 7525 9178)

ഗബ്രിയേൽ ഗാർസിയ മാർക്കേസ്                                                    ബിന്ദു ടിജി

ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേൽ സമ്മാന ജേതാവുമായ  ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്നു. മഞ്ഞ ചിത്ര ശലഭങ്ങളുടെ മായക്കാഴ്ച പകർന്നു നൽകി ലോകമെമ്പാടുമുള്ള വായനക്കാരെ മത്ത് പിടിപ്പിച്ച ഗാബോ യുടെ  ചില കഥകളും 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലും ആസ്പദമാക്കി അദ്ദേഹത്തിന്റെ രചനകളുടെ ഒരു ആസ്വാദനം.

ബിന്ദു ടിജി കവിയും നാടകകൃത്തും, ഗാനരചയിതാവും  അഭിനേത്രിയുമാണ്. രാസമാറ്റം, നിശ്ശബ്ദദൂരങ്ങൾ എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . എ അയ്യപ്പൻ ട്രസ്റ്റിന്റെ  കവിതാ അവാർഡ്, ലാനാ കവിതാ അവാർഡ്, ഡാളസ് കേരള ലിറ്റററി അസോസിയേഷന്റെ മനയിൽ ജേക്കബ് കവിതാ പുരസ്ക്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത എഴുതുന്നു.

മുഴുനീള നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും  മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. 2025 വനിതാ ദിനത്തിൽ സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റും  അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസ് (AIA) യും ചേർന്നു നൽകുന്ന 'നാരീ' അവാർഡിന് അർഹയായി.

കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ബിന്ദു തൃശൂർ സ്വദേശിനി യാണ്. ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.

മാർച്ച് മാസ സാഹിത്യവേദിയിൽ ഡോ. എ ആർ ശ്രീകൃഷ്ണൻ അവതരിപ്പിച്ച കുമാരനാശാന്റെ ശ്ലോകകാവ്യങ്ങളുടെ അവലോകനവും ആസ്വാദനവും വളരെയേറെ ഹൃദ്യമായിരുന്നു.

ഏപ്രിൽ 4-ലെ സാഹിത്യ സായാഹ്നത്തിൽ പങ്കെടുക്കുവാൻ എല്ലാ സാഹിത്യസ്നേഹികളേയും സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 

ബിന്ദു ടിജി 916 705 8568
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

 

മാർക്കേസ് എന്ന സാഹിത്യ മാന്ത്രികൻ, സാഹിത്യ വേദിയില്‍ ബിന്ദു ടിജി  പ്രബന്ധം അവതരിപ്പിക്കുന്നു
Join WhatsApp News
V.T.Rajan 2025-03-30 02:28:58
സംഗതി അധികം ബോറിംഗ് ഇല്ലാതെ, ഭംഗിയായി അവതരിപ്പിക്കണം കേട്ടോ. പല സാഹിത്യസംഘടനകളുടെയും വായനയും എഴുത്തും, എല്ലാം ഒരുമാതിരി തരികിട, അല്ലെങ്കിൽ മതപ്രസംഗം, ബ്രദറൻ സഭകളുടെ മാത്രം മതപ്രസംഗം ആയി മാറിക്കൊണ്ടിരിക്കുന്നു. പിന്നെ എല്ലാ സാഹിത്യകാരന്മാർക്കും മാറിമാറി അവസരങ്ങൾ കൊടുക്കുക. ഏതാനം പേർക്ക് മാത്രം അവസരം കൊടുത്ത് സംഗതിNarrow ആക്കാതിരിക്കുക.
Sudhir Panikkaveetil 2025-03-30 12:26:16
ബിന്ദു ടി ജി ക്ക് അഭിനന്ദനങ്ങൾ. വല്ലപ്പോഴും അമേരിക്കൻ മലയാളി എഴുത്തുകാരെക്കുറിച്ചും സംസാരിക്കാൻ സാഹിത്യ സംഘടനകൾ തയ്യാറാകുന്നത് നല്ലതായിരിക്കും. "ഇവിടെ ആരിരിക്കുന്നു" എന്ന ചോദ്യവും കേൾക്കാറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
Jayan varghese 2025-03-30 13:59:29
ഒരു പ്രവാചകനും സ്വന്തം ദേശത്ത് മാനിക്കപ്പെടുന്നില്ല എന്ന് പറഞ്ഞത് ക്രിസ്തുവാണ്. അദ്ദേഹം ഒരു മണ്ടൻ ആയിരുന്നിരിക്കാൻ ഇടയില്ലല്ലോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക