MediaAppUSA

നിനവും നനവും (ശ്രീയുള്ള ജീവിതം- കെ.എ. ബീന)

കെ.എ. ബീന Published on 07 August, 2013
നിനവും നനവും (ശ്രീയുള്ള ജീവിതം- കെ.എ. ബീന)
രാവിലെ നിര്‍ത്താതെ കതകില്‍ മുട്ടുന്നതു കേട്ട് പേടിച്ചുണര്‍ന്നു.  അമ്മ വാതില്‍ തുറന്നു.  'അയ്യോ'ന്ന് വിളിക്കുന്നതു കേട്ട് ഓടിച്ചെന്നു.  കറവക്കാരന്‍ മണിയനാണ് വന്നിരിക്കുന്നത്.  എന്തോ അത്യാഹിതം പറയാനാണ് വന്നതെന്ന് ഭാവം കണ്ടാലറിയാം.  അമ്മയും ആകെ അസ്വസ്ഥയാണ്.
''എന്താ അമ്മേ?''
''ഒന്നുമില്ല.  നീ അകത്തു പോ.  കൊച്ചു കുട്ടികള്‍ കേള്‍ക്കേണ്ട കാര്യമല്ല.''  ഞാന്‍ മടിച്ച് മടിച്ച് അകത്തേക്ക് നടന്നു.
കൊച്ചു കുട്ടികള്‍ കേള്‍ക്കാന്‍ പാടില്ലാത്ത ആ കാര്യം ഞാന്‍ പക്ഷേ അപ്പോള്‍ത്തന്നെ കേട്ടു.  അമ്മ അടുക്കളയില്‍ ചെന്ന് അമ്മൂമ്മയോട് വര്‍ണ്ണിക്കുകയായിരുന്നു.
''ചക്കാലവിളയിലെ പുളിമരത്തില്‍ ആരോ തൂങ്ങി നില്‍ക്കുന്നെന്ന്.  പോലീസിന് ആള് പോയിട്ടുണ്ടെന്ന് കറവക്കാരന്‍ വന്ന് പറഞ്ഞു.  നീല കൈലിയുടുത്തിരിക്കുന്നെന്ന്.  മുഖത്ത് തോര്‍ത്തിട്ടിരിക്കുന്നതിനാല്‍ ആളെ അറിയാന്‍ വയ്യെന്ന്.''
ഞാന്‍ ഞെട്ടി.  പേടി നുരച്ച് കയറി.  ആദ്യമായാണ് ഒരു ആത്മഹത്യാ വാര്‍ത്ത കേള്‍ക്കുന്നത്.  ചുറ്റുമുള്ള അന്തരീക്ഷം പെട്ടെന്ന് പേടി കൊണ്ട് നിറയുമ്പോലെ - പതുക്കെ വിറച്ചെത്തുന്ന കാറ്റ്, ഇരുള് മൂടുന്ന സൂര്യന്‍.  നാലാം ക്ലാസ്സുകാരി കേള്‍ക്കാന്‍ പാടില്ലാത്ത വര്‍ത്തമാനം ഒളിച്ച് കേട്ടതിന്റെ സര്‍വ്വദോഷങ്ങളും ഞാനറിഞ്ഞു.  സ്വയം പരിഹാരം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സ്ഥരിമായി ചെയ്യുന്നതു പോലെ അന്നും ഞാന്‍ കിടപ്പുമുറിയിലെ മൂലയില്‍ ചുരുട്ടിയ പായയ്ക്കുള്ളില്‍ കയറി ഒതുങ്ങിയിരുന്നു.  സാധാരണ എവിടുന്നോ ആശ്വാസം പാഞ്ഞെത്തും, ആ പായയ്ക്കുള്ളില്‍.  അന്നെന്റെ മുന്നില്‍ മരത്തില്‍ തൂങ്ങിയാടുന്ന കൈലിയുടുത്ത മനുഷ്യന്‍ ഒരു സമാധാനവും തരാതെ തന്നെ നിന്നു.
കുറേ കഴിഞ്ഞപ്പോള്‍ എന്നെ കാണാതെ തിരഞ്ഞു നടന്ന അമ്മ പായയ്ക്കുള്ളില്‍ ഇരിപ്പുണ്ടാവുമെന്ന് ഊഹിച്ചു വന്നു.  അമ്മയുടെ മുഖത്ത് സംഭ്രമമില്ല, ഒരു തമാശ മട്ട്.
വിമ്മി വിമ്മി ഞാന്‍ അമ്മയോട് ചോദിച്ചു:
''ആരാ തൂങ്ങി മരിച്ചത്?''
അമ്മ ചിരിച്ചു.  പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു:
''ആരും മരിച്ചില്ല, ആരും തൂങ്ങിയില്ല.  ഏപ്രില്‍ ഫൂളാക്കാന്‍ വയ്‌ക്കോലു കൊണ്ട് ആള്‍രൂപമുണ്ടാക്കി കെട്ടിയിട്ടതാ.  കലം കൊണ്ട് മുഖമുണ്ടാക്കി അതിന്റെ പുറത്ത് തോര്‍ത്തും തൂക്കിയിട്ടു.  ആളുകളെ പറ്റിക്കാന്‍.''
ശ്വാസം നേരെ വീണു.
''ആരാ അത് തൂക്കിയത്?''
''ഈ നാട്ടില്‍ ഇതൊക്കെ ചെയ്യാന്‍ മറ്റാര് വേണം?  നിന്റെ ശ്രീമാമന്‍.  എന്റെ പുന്നാര അനിയന്‍.  ഇത് നീ ആരോടും പറയണ്ട.  നാട്ടുകാര്‍ അവനിട്ട് കൊടുക്കും.''
ശ്രീമാന്‍ എന്ന് ഞാന്‍ വിളിക്കുന്ന ,അമ്മയുടെ അനിയന്‍ ശ്രീകുമാറാണ് കഥാപാത്രം..
ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്നു.  ഒരു ദിവസം രാവിലെ ശ്രീമാമന്‍ വിളിച്ച് ഒരു ചെറിയ വട്ടി കൈയില്‍ തന്നു.
''നീയും ബിന്ദുവും കൂടി ഇതു കൊണ്ട് അപ്പുറത്തെ ചേച്ചിക്ക് കൊടുക്കണം.  അമ്മ തന്നയച്ചതാണെന്നും പറയണം.''
മര്യാദയുള്ള അനന്തിരവളുമാരായി ഞങ്ങള്‍ പോയി.
തീറ്റപ്രാന്തിയായ അപ്പുറത്തെ ചേച്ചി സന്തോഷത്തോടെ വട്ടി വാങ്ങി.  അതിന്റെ മുകളില്‍ മൂടിയിരുന്ന കടലാസിലെ എണ്ണമയം കണ്ട് മണം പിടിച്ച് അകത്തേക്ക് നടന്നു.  ഞങ്ങള്‍ പുറത്തേക്കും.
വേലിക്കല്‍ എത്തും മുമ്പ് അതാ വരുന്നു ഉച്ചത്തില്‍ തെറിവിളി.  പിന്നാലെ വട്ടിയും പറന്നെത്തി.  വട്ടിയില്‍ നിന്ന് ഉണങ്ങിയ ചാണക ഉരുളകള്‍ നിലത്തേക്ക് വീണുരുണ്ടു.  എണ്ണമയമുള്ള കടലാസ് കാറ്റില്‍ പറന്നു നടന്നു.  അവരുടെ വായില്‍ നിന്ന് എന്റെ അമ്മ അന്ന് കേട്ട തെറിക്ക് കണക്കില്ല.  ഞാനും ബിന്ദുവും ഓടി വീട്ടിലെത്തി.  കഥകള്‍ കേട്ട് അമ്മ തലയ്ക്ക് കൈവച്ചു. 
''ഇവനെന്നാണോ ഈ ഭ്രാന്തത്തങ്ങള്‍ അവസാനിപ്പിക്കുക?''
സന്ധ്യയ്ക്ക് അപ്പൂപ്പന്‍ നടത്തിയ കേസ് വിചാരണയില്‍ ശ്രീമാമന്‍ നിഷ്‌ക്കളങ്കനായി സ്വന്തം ഭാഗം വ്യക്തമാക്കി.
''ഇന്ന് ഏപ്രില്‍ ഫൂളല്ലേ.  അവരെ ഫൂളാക്കാന്‍ പാടില്ല എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?''
ജീവിതം മുഴുവന്‍ ഇത്തരം തമാശകളില്‍ കൊളുത്തി ഒരു ജന്മം.
പത്തു നാല്‍പ്പത് അംഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടുകുടുംബത്തില്‍ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും പഠിക്കാന്‍ ഓരോ മണ്ണെണ്ണ വിളക്ക് തരാന്‍ അമ്മൂമ്മയ്ക്ക് കഴിയില്ലായിരുന്നു.  (വൈദ്യുതി സ്വപ്നമായി ഏതോ വിദൂരദേശത്ത് താമസിക്കുന്ന കാലം.)
ഞാനും ശ്രീമാമനും ഒരുമിച്ചാണ് പഠിക്കാനിരിക്കുന്നത്.  കുറച്ച് വായിച്ചു കഴിയുമ്പോഴേ കക്ഷി ഉറക്കം തൂങ്ങിത്തുടങ്ങും.  തൂങ്ങി തൂങ്ങി മണ്ണെണ്ണ വിളക്കിലേക്ക് വീഴുമ്പോള്‍ ഞാന്‍ വിളക്ക് മാറ്റിവച്ച് അകത്തേക്കോടും.  ഞാന്‍ ചെല്ലുന്നതു കാണുമ്പോഴേ ഉഷക്കുഞ്ഞമ്മയ്ക്കും ബിന്ദുവിനും കാര്യം പിടികിട്ടും.  അടുക്കളയില്‍ ചെന്ന് ഉപ്പു ഭരണിയില്‍ നിന്ന് വലിയ പരല് നോക്കി എടുത്ത് സുലുകുഞ്ഞമ്മയുടെ തയ്യല്‍പ്പെട്ടിയില്‍ നിന്ന് നൂലെടുത്ത് ഞങ്ങള്‍ ''സൂത്രം'' ഉണ്ടാക്കും.  നൂലിന്ററ്റത്ത് ഉപ്പുപരല്‍ കെട്ടുന്നതാണ് ''സൂത്രം''.  ബലമായി ഉപ്പുപരല്‍ കെട്ടിക്കഴിഞ്ഞാല്‍ നേരെ ചെല്ലും ഉറങ്ങിത്തട്ടുന്ന ശ്രീമാന്റെ (ശ്രീമാമനെ ഞാന്‍ വിളിക്കുന്നത് അങ്ങനെയാണ്) അടുത്തേക്ക്.  തൂങ്ങിത്തട്ടുന്നതിനൊപ്പം കക്ഷി വായും പൊളിക്കുന്നുണ്ട്.  നൂലിന്റെ അറ്റത്തുള്ള ഉപ്പുപരല്‍ ശ്രീമാന്റെ നാവില്‍ മുട്ടിക്കുകയാണ് ആദ്യപടി.  ഉപ്പുരസം നാവില്‍ തട്ടുമ്പോള്‍ കക്ഷി വാ മുഴുവന്‍ പൊളിച്ച് ഉറക്കത്തില്‍ തന്നെ ഉപ്പുപരലിന് പിന്നാലെ തല പൊന്തിച്ചു വരും.  ഞങ്ങള്‍ ഉപ്പുപരല്‍ തൂക്കിയ നൂല്‍ ഉയര്‍ത്തും.  അതിനനുസരിച്ച് ശ്രീമാനും തല പൊന്തിക്കും.  ഉപ്പുരസം നാവില്‍ കിട്ടാതാവുമ്പോള്‍ കക്ഷി വീണ്ടും തല മേശയില്‍ ചായ്ച് ഉറങ്ങും.  ഞങ്ങള്‍ 'ഉപ്പു സൂത്ര'ത്തെ വീണ്ടും വായിലെത്തിക്കും.  ഒടുവില്‍ സഹികെട്ട് ഉണര്‍ന്നു വരുമ്പോള്‍ ഞങ്ങള്‍ പല മുറികളിലേക്ക് ഓടി രക്ഷപ്പെടും.  ശ്രീമാന്‍ ഞങ്ങളെ അടിക്കാന്‍ മുറികളില്‍ ഓടി നടക്കും.  ചിലപ്പോള്‍ ഉറങ്ങുന്ന ശ്രീമാന് കണ്‍മഷി കൊണ്ട് മീശയും താടിയുമൊക്കെ വരച്ചാണ് ഞങ്ങള്‍ അടി ചോദിച്ച് മേടിക്കാറുള്ളത്.
ജീവിതത്തില്‍ മറക്കാനാവാത്ത നിരവധി റീലുകള്‍ - അവയില്‍ തമാശകള്‍ മാത്രമല്ല തെളിയുന്നത്.
സ്വാതന്ത്ര്യദിനങ്ങള്‍ - ആഗസ്റ്റ് പതിനഞ്ചിന് ഒരാഴ്ച മുമ്പ് തുടങ്ങും പതാക ഉണ്ടാക്കല്‍.  വേലിക്കലെ മുളങ്കൂട്ടത്തില്‍ നിന്ന് കനം കുറഞ്ഞ മുളങ്കമ്പുകള്‍ വെട്ടിയെടുത്ത് ശ്രീമാന്‍ ഉണക്കാനിടും.  ശ്രീമാന്റെ ഇരട്ടയാണ്,  ഹരിമാമന്‍.  പച്ച, വെള്ള, ഓറഞ്ച് നിറങ്ങളിലെ പേപ്പറുകള്‍ വാങ്ങുന്നത് ഹരിമാമനാണ്.  മുറ്റത്ത് കരിങ്കല്ല് കെട്ടി അടുപ്പുണ്ടാക്കി പഴയ മീഞ്ചട്ടിയില്‍ അമേരിക്കന്‍ മാവ് കുഴച്ച് ചൂടാക്കി പശയുണ്ടാക്കുന്നത് ശ്രീമാന്‍ തന്നെ.  ഇളം പച്ച നിറമുള്ള ആ പശ കൊണ്ട് മൂന്ന് നിറം കടലാസുകള്‍ ഒട്ടിച്ചെടുത്ത് പതാകയാക്കുന്നത് ഹരിമാമനും.  ഞങ്ങള്‍ കുട്ടികള്‍ സഹായികള്‍.  സഹായത്തിന് പ്രതിഫലമായി ബാക്കി വരുന്ന കടലാസ് കൊണ്ട് ഓരോ കൊച്ച് കൊടികള്‍ അമ്മാവന്മാര്‍ ഉണ്ടാക്കിത്തരും.  അവര്‍ക്ക് വലിയ കൊടികളും.  ആ കൊടികള്‍ എത്ര വിലപ്പെട്ടതായിരുന്നു.  ഒരമൂല്യനിധി കിട്ടുമ്പോലെയായിരുന്നു ഓരോ വര്‍ഷവും.
(ഇന്ന് സ്വാതന്ത്ര്യദിനത്തില്‍ തെരുവില്‍ വില്‍ക്കാനെത്തുന്ന പ്ലാസ്റ്റിക് പതാകകള്‍ കാണുമ്പോള്‍ പഴയ കടലാസ് കൊടികള്‍ക്ക് ഉണ്ടായിരുന്ന അമൂല്യത ഓര്‍ത്തു പോകാറുണ്ട്.)
സ്വാതന്ത്ര്യദിനം പുലരുമ്പോള്‍ നല്ല ഉടുപ്പുകളിട്ട് കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച് വരമ്പിലൂടെ നടത്തിയിരുന്ന ഘോഷയാത്രകള്‍ - ഞങ്ങളുടെ വീട്ടില്‍ തന്നെയുണ്ടാവും ഒരുപറ്റം കുട്ടികള്‍.  ചുറ്റുപാടുമുള്ള വീടുകളില്‍ നിന്ന് ഒക്കെ കൊടിയേന്തിയെത്തുന്ന കൂട്ടുകാരുമായി ചേര്‍ന്ന് ശ്രീമാന്‍ നയിക്കുന്ന ജാഥയിലേറി സ്‌കൂളിലെത്തുമ്പോള്‍ മനസ്സ് അഭിമാനം കൊണ്ട് വീര്‍പ്പു മുട്ടുകയായിരുന്നു.
വൈകിട്ട് കൊടികളൊക്കെ മുറ്റത്തെ ചെമ്പരത്തിച്ചെടിയില്‍ കെട്ടിവച്ച് കാറ്റത്ത് പാറുന്ന സ്വാതന്ത്ര്യമരം ഉണ്ടാക്കുന്നതും ശ്രീമാന്‍ തന്നെ.  പതാകപ്പൂക്കള്‍ പാറിപ്പറക്കുന്ന ചെമ്പരത്തിച്ചെടി
ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ആഘോഷിക്കുന്നത് ഒരു കുറിപ്പ് എഴുതിയാല്‍ തീരുന്നതല്ല.  ശ്രീമാന്റെ നേതൃത്വത്തില്‍ നാട്ടിലെ ചെറുപ്പക്കാര്‍ മണ്‍വെട്ടിയും പിക്കാസും മറ്റുപകരണങ്ങളുമായി വഴികളായ വഴികളൊക്കെ വൃത്തിയാക്കാന്‍  ഇറങ്ങുന്ന ദിവസമാണത്.  കുട്ടികള്‍ക്ക് കുട്ട, വട്ടി തുടങ്ങിയ സാധനങ്ങള്‍ തന്നു വിടും.  നാട്ടിലെ റോഡുവക്കുകളിലും ഇടവഴികളിലും വയല്‍ വരമ്പുകളിലും ഒക്കെയുള്ള പാഴ്‌ച്ചെടികളും കളകളും മറ്റും പറിച്ച് മണ്‍വെട്ടി കൊണ്ട് കിളച്ച് വൃത്തിയാ''ഇവനെന്നാണോ ഈ ഭ്രാന്തത്തങ്ങള്‍ അവസാനിപ്പിക്കുക?''

ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ആഘോഷിക്കുന്നത് ഒരു കുറിപ്പ് എഴുതിയാല്‍ തീരുന്നതല്ല.  ശ്രീമാന്റെ നേതൃത്വത്തില്‍ നാട്ടിലെ ചെറുപ്പക്കാര്‍ മണ്‍വെട്ടിയും പിക്കാസും മറ്റുപകരണങ്ങളുമായി വഴികളായ വഴികളൊക്കെ വൃത്തിയാക്കാന്‍  ഇറങ്ങുന്ന ദിവസമാണത്.  കുട്ടികള്‍ക്ക് കുട്ട, വട്ടി തുടങ്ങിയ സാധനങ്ങള്‍ തന്നു വിടും.  നാട്ടിലെ റോഡുവക്കുകളിലും ഇടവഴികളിലും വയല്‍ വരമ്പുകളിലും ഒക്കെയുള്ള പാഴ്‌ച്ചെടികളും കളകളും മറ്റും പറിച്ച് മണ്‍വെട്ടി കൊണ്ട് കിളച്ച് വൃത്തിയാ

ക്കുന്ന ജോലി ശ്രീമാനും കൂട്ടരും ചെയ്യും.  പറിച്ചെടുക്കുന്ന പാഴ്‌ച്ചെടികളെ കുട്ടകളിലും വട്ടികളിലുമാക്കി കൊണ്ടുപോയിക്കളയുന്ന പണിയാണ് ഞങ്ങള്‍ക്ക്.  ഉച്ചയോടെ നാടിന് പുതുജീവന്‍ വയ്ക്കും; വൃത്തിയാക്കപ്പെട്ട വഴികളിലൂടെ ഞങ്ങള്‍ തുള്ളിച്ചാടി നടക്കും.  എന്തൊരു സന്തോഷമാണ്.  ഉച്ചയ്ക്ക് ശേഷമാണ് തോടുകള്‍ വൃത്തിയാക്കുക.  തോട്ടിലെ വെള്ളത്തില്‍ തുള്ളിക്കളിക്കാന്‍ ലൈസന്‍സ് കിട്ടുന്ന ദിവസമായതിനാല്‍ ഗാന്ധിജയന്തികള്‍ക്കു വേണ്ടി ആറ്റ് നോറ്റ് കാത്തിരുന്നു എന്നിന്നുമോര്‍ക്കുന്നു.  തോടുകളിലെ പായലുകളും മണല്‍ക്കെട്ടുകളും മാറ്റിക്കഴിയുമ്പോള്‍ വെള്ളമൊഴുകുന്നത് കാണാന്‍ എന്തൊരു ത്രില്ലായിരുന്നു.  അന്ന് രാത്രി നിശ്ചയമായും വടക്കേപ്പുറത്തെ അടുപ്പില്‍ പായസം തിളച്ചു തൂവും, അപ്പൂപ്പന്റെ വകയാണത്.  സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അപ്പൂപ്പന്‍ മക്കള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ നല്‍കുന്ന സമ്മാനം.  ചിലപ്പോള്‍ ഗോതമ്പ് പായസം, മറ്റു ചിലപ്പോള്‍ മാങ്ങാഅണ്ടി ഉണ്ടാക്കി സൂക്ഷിച്ച് പൊടിച്ചെടുത്തുണ്ടാക്കുന്ന പായസം.  ഏതെങ്കിലും ഒരെണ്ണം ഉറപ്പ്.
ക്രിസ്തുമസ്സിന് ഏറ്റവും വലിയ നക്ഷത്രം ഉണ്ടാക്കണമെന്നത് വാശിയായിരുന്നു. മാനം മുട്ടുന്ന  താന്നി മരത്തില്‍ തന്നെ ഹരിമാമന്‍ അത് കെട്ടും..നാട്ടിലെ ഏറ്റവും പൊക്കമുള്ള നക്ഷത്രം എന്നും ഞങ്ങളുടേതായിരുന്നു. ദീപാവലിക്ക് ശിവകാശിയില്‍ പോയി കുട്ടക്കണക്കിന് പടക്കം കൊണ്ടു വന്നില്ലെങ്കില്‍ സമാധാനമില്ല ആര്‍ക്കും.    അതിനും അമ്മാവന്‍മാര്‍ തന്നെ പോകും.
ഇതിനൊക്കെ പണമുണ്ടാക്കിയിരുന്നത് കൃഷിയിലൂടെയായിരുന്നു.  പാടത്ത് പയറും വെള്ളരിയും നട്ടും പറമ്പില്‍ വെണ്ടയും പാവലും മുളകുമൊക്കെ നട്ടും സമ്പന്നമായൊരു കുട്ടിക്കാലം.  സ്‌കൂളില്‍ നിന്ന് വന്നാല്‍ അമ്മാവന്മാര്‍ക്കൊപ്പം കൃഷിപ്പണി ചെയ്യാനും വെള്ളമൊഴിക്കാനും കൂടുന്നത് വലിയ അന്തസ്സായിരുന്നു.  ഒരുപാട് പശുക്കളും കാളകളും പോത്തുകളും ആടുകളും ഉള്ള തൊഴുത്തില്‍ നിന്ന് ചാണകം കോരി പച്ചക്കറികള്‍ക്കിടാന്‍ പറയുമ്പോള്‍ മാത്രം ഞാന്‍ ചിണുങ്ങും.  ശ്രീമാന്‍ അതു കേള്‍ക്കുമ്പോള്‍ എന്നെ ഒഴിവാക്കും.  വലിയ അദ്ധ്വാനിയായിരുന്നു ശ്രീമാന്‍.  മണിക്കൂറുകളോളം പണിയെടുക്കാന്‍ മടിയില്ലാത്തവരായിരുന്നു അമ്മാവന്മാരൊക്കെ  . പച്ചക്കറി കൃഷി ചെയ്ത് വിളവ് ചന്തയില്‍ കൊണ്ട് പോയി വിറ്റ് സൈക്കിള്‍ വാടകയ്ക്ക് എടുക്കാനും പടക്കം വാങ്ങാനും ക്രിസ്തുമസ്സ് മരവും നക്ഷത്രവും ഉണ്ടാക്കാനുമൊക്കെ മുന്‍കൈയ്യെടുത്തിരുന്നത് ശ്രീമാന്‍ തന്നെയായിരുന്നു. 
ഒരു മായാസ്വപ്നം പോലെ ബാല്യം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നതും മറ്റാരോടുമല്ല.  കാലം ശ്രീമാന്റെ കഥകളെ അപ്രതീക്ഷിതമായ അദ്ധ്യായങ്ങളിലേക്ക് തിരിച്ചു വിട്ടു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ശ്രീമാന്‍ ഞങ്ങളുടെ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ഞെട്ടലുണ്ടാക്കി.  (പിന്നീടെല്ലാവരും അതുള്‍ക്കൊണ്ടു).  എന്നെ ബാലവേദിയില്‍ കൊണ്ടുപോയത്, അതുവഴി സംഘടനാ പ്രവര്‍ത്തനത്തിലേക്കും യാത്രകളിലേക്കും എഴുത്തിലേക്കുമൊക്കെ എത്തിച്ചത് ശ്രീമാന്‍ തന്നെ.
സ്‌നേഹത്തിന്റെ ആഴങ്ങള്‍ ബാക്കിയുള്ളൊരു മനസ്സ് - അത് സ്വന്തമായുള്ളൊരു മനുഷ്യന്‍.  അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിജയവെന്നിക്കൊടികള്‍ ഏറെയൊന്നും പറത്താന്‍ കഴിയാതെ പോയി.  തനിക്കായി ഒന്നും സൂക്ഷിക്കാന്‍ കഴിയാത്തൊരു സ്വഭാവം - അത് നഷ്ടക്കണക്കുകള്‍ക്കാണ് അടിവരയിട്ടത്.  ശ്രീമാനെക്കുറിച്ചോര്‍ക്കുമ്പോള്‍ മറക്കാനാവാത്ത ഒരുപാട് രംഗങ്ങള്‍ ഉണ്ട്.
ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമാണ്.  പാതിരാത്രി അമ്മ എന്നെ കുലുക്കി ഉണര്‍ത്തി.  കഴുത്തില്‍ കിടന്ന മാലയും, കാതില്‍ കിടന്ന കമ്മലുകളും ഊരി വാങ്ങി.  ബിന്ദുവിന്റെ കമ്മലുകളും അഴിച്ചെടുത്തു.  അമ്മയുടെയും കുഞ്ഞമ്മമാരുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് എല്ലാം കൂടി വരാന്തയില്‍ നില്‍ക്കുന്ന ശ്രീമാന് കൊടുത്തു.  ശ്രീമാന്‍ ഓടിപ്പോയി.  പിറ്റേന്ന് സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ സന്തോഷത്തോടെ അമ്മ പറഞ്ഞു.
''സമാധാനമായി, നദീറയുടെ കല്യാണം നടന്നു.''
എനിക്കൊന്നും മനസ്സിലായില്ല.  പിന്നീടാണ് മനസ്സിലായത്.  അടുത്ത ഇടവഴിയില്‍ താമസിക്കുന്ന നദീറയുടെ കല്യാണത്തിന് തയ്യാറാക്കി വച്ചിരുന്ന രൂപ കളവ് പോയെന്നും കല്യാണം എങ്ങനെയും നടത്താന്‍ ശ്രീമാനും നാട്ടിലെ മറ്റ് ചെറുപ്പക്കാരും കൂടി പെടാപ്പാട് പെട്ടുവെന്നും.  പിന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ് ഞങ്ങളുടെ കാതുകളിലെ കമ്മലുകളും കഴുത്തിലെ മാലകളും തിരിച്ചെത്തിയത്.  ഇപ്പോഴും നദീറയുടെ വീടിന് മുന്നിലൂടെ പോകുമ്പോള്‍ മറക്കാനാവാത്ത ആ രംഗങ്ങള്‍ മനസ്സില്‍ തെളിയും.  എന്റെ കുടുംബം എന്നെ ജീവിതം പഠിപ്പിച്ച രാത്രിയാണത്.  കുടുംബസ്വത്തായി കിട്ടിയ ശ്രീമാന്റെ വസ്തുക്കളില്‍ പലതും ഇങ്ങനെ ആരുടെയൊക്കെയോ നന്മകള്‍ക്കായി പലപ്പോഴായി പണയം വച്ചും വിറ്റും പോയും വന്നുമിരിക്കുന്നു.  കല്യാണ ശേഷം അമ്മായിയുടെ സ്വര്‍ണ്ണാഭരണങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല.  മറ്റ് കുടുംബാംഗങ്ങള്‍ ആശ്വാസത്തോടെ പറയാറുണ്ട്:
''അവന് മക്കളില്ലാത്തത് നന്നായി.  ഇത്രയും ഉത്തരവാദിത്ത്വമില്ലാത്തവന്‍ എങ്ങനെ കുട്ടികളെ വളര്‍ത്തും?''
എനിക്കു മറിച്ചാണ് തോന്നുന്നത്.  ഉത്തരവാദിത്ത്വമേറെയുള്ള ഒരാളാണ് ശ്രീമാന്‍.  സ്വാര്‍ത്ഥതയില്‍, സ്വന്തം കുടുംബബന്ധങ്ങളില്‍ മാത്രം ഒതുങ്ങാത്ത ആ ഉത്തരവാദിത്ത്വബോധം അപൂര്‍വ്വം പേരിലേ കാണാറുള്ളൂ.  അത് തന്നെയാണ് ശ്രീമാനോടുള്ള പ്രിയം കൂട്ടുന്നതും.  സാമൂഹിക ഉത്തരവാദിത്വം തലയ്ക്ക് പിടിക്കുന്ന മനുഷ്യര്‍ക്കുള്ള എല്ലാ ഗുണങ്ങളും എന്റെ ശ്രീമാനും ഉണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ കേട്ടോ.  അതിലേറ്റവും പ്രശ്‌നം മറവിയാണ്.  പണ്ട്, വളരെ പണ്ട് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബാലവേദിയുടെ ഒരു യോഗത്തിന് എന്നെ കൊണ്ട് വിട്ടു പോയ കക്ഷി രാത്രി ഏറെയായിട്ടും വിളിക്കാന്‍ വന്നില്ല.  ടെലിഫോണും, ഓട്ടോറിക്ഷകളുമൊന്നും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടില്ലാത്ത ആ കാലത്ത് കെ.ജി. താരചേച്ചിയും അച്ഛന്‍ കെ. ഗോവിന്ദപിള്ള (അന്തരിച്ച സി.പി.ഐ നേതാവ്) സാറും കൂടി ടാക്‌സി പിടിച്ച് എന്നെ വീട്ടിലെത്തിക്കുകയായിരുന്നു.  എന്റെ കാര്യം പൂര്‍ണ്ണമായും മറന്നു പോയെന്ന് കക്ഷി പിന്നീട് തുറന്നു പറഞ്ഞു.  അമ്മ ചന്ദ്രഹാസമിളക്കിയെന്ന് പ്രതേ്യകിച്ച് പറയേണ്ടല്ലോ.
ചില ഓര്‍മ്മകള്‍ക്ക് എന്തൊരു സൗന്ദര്യമാണ്.  നേരിന്റെ, നന്മയുടെ, ആത്മാര്‍ത്ഥതയുടെ സാന്നിദ്ധ്യമുള്ള മനുഷ്യര്‍ക്കും അതേ മനോഹാരിത ഉണ്ട്.
ശ്രീമാന്‍ സി.പി.ഐ.യുടെ നേതാവായി വളര്‍ന്നു.  സിറ്റി സെക്രട്ടറിയായി, റൂറല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി.  നാട്ടുകാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കുന്നു.
മറ്റുള്ളവരെല്ലാം കോണ്‍ഗ്രസ്സും ശ്രീമാന്‍ കമ്മ്യൂണിസ്റ്റുമാകുമ്പോഴുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ കുടുംബ സദസ്സുകളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്.  ശ്രീമാന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ റോഡ് വെട്ടുന്ന പ്രശ്‌നത്തില്‍ ശ്രീമാന്റെ പാര്‍ട്ടിക്കെതിരെ തറവാട്ടിന് മുമ്പില്‍ സത്യാഗ്രഹം ഇരുന്നത് സ്വന്തം ചേച്ചി(സുലു കുഞ്ഞമ്മ)യുടെ മകന്‍ അനി തന്നെയായിരുന്നു.  അനിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോള്‍ ശ്രീമാന്‍ പോലീസ് സ്റ്റേഷനിലെത്തി അവനെ ഇറക്കിക്കൊണ്ടു വന്നു.
രാഷ്ട്രീയപരമായ, ആദര്‍ശപരമായ സത്യസന്ധതയും നിലവിലുള്ള വ്യവസ്ഥിതിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ശ്രീമാന്റെ ജീവിതത്തെയും ബാധിക്കുന്നുണ്ട്, നഷ്ടബോധം തോന്നുന്നുണ്ടോ എന്നറിയില്ല, പലപ്പോഴും വൃഥിതമാനസനാണെന്ന് തോന്നിപ്പോകുന്നു.  ജീവിതം ഉഴിഞ്ഞു വച്ച ആദര്‍ശങ്ങള്‍, പ്രസ്ഥാനങ്ങള്‍ കടപുഴകി വീഴുന്നത് കാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന നിരാശകള്‍.
എപ്പോഴും ആശ്രയിക്കാന്‍ ഒരിടം.  ഏറ്റവും നല്ല സുഹൃത്തിന് വേണ്ട അവശ്യസ്വഭാവം അതാണല്ലോ.  ഇപ്പോഴും ശ്രീമാന്‍ അങ്ങനെയാണ്.
നിനവും നനവും (ശ്രീയുള്ള ജീവിതം- കെ.എ. ബീന)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക