ഇസ്രായേലും- പാലസ്‌തീനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ലോക മനസാക്ഷി
പാലസ്‌തീനൊപ്പമായിരുന്നു. ഹമാസ് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ആയുധങ്ങള്‍
സമാഹരിച്ച് ഇസ്രായേലിനെ തിരിച്ചടിച്ചുകൊണ്ടിരുന്നു. എന്നിട്ടും ബഹുഭൂരിപക്ഷം
ലോകരാഷ്‌ട്രങ്ങളും ഇസ്രായേലിനെ മാത്രമാണ് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്.
യു.എന്‍ തന്നെ പല പ്രാവശ്യം ഇസ്രായേലിനോട് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന്
ആവശ്യപ്പെട്ടു. അവിടെ ഇപ്പോള്‍ സമാധാനം സംജാതമായിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്
നന്ദി!
എന്നാല്‍ ഇറാക്കിനെ ഒരു രാജ്യവും ആക്രമിക്കുന്നില്ല! ഒരു രാജ്യവും
ഇറാക്കിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല!! മറിച്ച് ഇറാക്കിലെ ഒരുകൂട്ടം
തീവ്രവാദികള്‍ മതത്തിന്റെ പേരില്‍ സംഘടിച്ച്, ഐ.എസ്.ഐ.എസ് എന്ന തീവ്രവാദി
സംഘടനയുടെ മറവില്‍, ചെറിയ ന്യൂനപക്ഷമായ ക്രിസ്‌ത്യാനികളേയും, യസീദികളേയും വംശീയമായി
കൊന്നൊടുക്കുകയാണ്. ഇതാരും കാണുന്നില്ലേ? യു.എന്‍. ഉറങ്ങുകയാണോ?
ഇസ്ലാം മതം
സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന തീവ്രവാദികളുടെ ആക്രോശത്തിനു മുന്നില്‍
സ്വജീവന്‍ ബലികൊടുത്തും വിശ്വാസം സംരക്ഷിക്കുന്നവരുടെ നിലവിളികള്‍ ലോക
രാഷ്‌ട്രങ്ങള്‍ വേണ്ടപോലെ കേള്‍ക്കാതെ പോകുന്നു. പാലസ്‌ത്രീനുവേണ്ടി ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചവരെയൊന്നും ഇറാക്കിലെ കുട്ടികള്‍ക്കുവേണ്ടി കണ്ടില്ല. അഞ്ഞൂറില്‍പ്പരം
യസീദികളും, അതില്‍കൂടുതല്‍ ക്രിസ്‌ത്യാനികളും ഇതിനോടകം കൊല്ലപ്പെട്ടുകഴിഞ്ഞു.
പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊല്ലുമ്പോള്‍, കൊച്ചുകുട്ടികളെ തല
ഛേദിച്ച് കൊല്ലുന്നു. ചിലരെ കുരിശില്‍ തൂക്കി കൊല്ലുന്നു. മറ്റുചിലരെ ജീവനോടെ
മണ്ണില്‍ കുഴിച്ചുമൂടുന്നു. ഏതു മതസാമ്രാജ്യം സ്ഥാപിക്കാന്‍വേണ്ടിയാണ് ഈ അറുകൊല
നടത്തുന്നത്.? ഏതു ദൈവത്തെയാണ് ഇതിലൂടെ ഇവര്‍ പ്രസാദിപ്പിക്കുവാന്‍
ശ്രമിക്കുന്നത്? ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി
നാനാഭാഗങ്ങളിലേക്ക് പലായനം ചെയ്യുകാണ്.
ഈ കൊലപാത-തീവ്രവാദികള്‍ക്കെതിരേ
മുസ്ലീം രാഷ്‌ട്രങ്ങള്‍ തന്നെ മുന്നോട്ടു വരണം. ഇതിനോടകം ഇറക്കിന്റെ മൂന്നിലൊന്ന്
ഭാഗം തീവ്രവാദികള്‍ കൈയ്യടക്കിക്കഴിഞ്ഞു. മറ്റൊരു ഖാലിസ്ഥാന്‍ സ്ഥാപിക്കാനുള്ള
ഐ.എസ്.ഐ.എസിന്റെ ശ്രമങ്ങളെ ഉന്മൂലനാശനം ചെയ്യണം.
ക്രിസ്‌ത്യാനികളേയും
യസീദികളേയും കൊന്നുതീര്‍ത്തതുകൊണ്ട് ഇറാക്ക് രക്ഷപെടുമോ? ഇതു കഴിയുമ്പോള്‍ അവര്‍
തന്നെ വംശീയമായി, സിയാ-സുന്നി-കുര്‍ദ് തിരിഞ്ഞ്, തമ്മിലടിച്ച് ചാകും. ആര് ആരെ
കൊന്നാലും തെറ്റാണ്. പ്രത്യേകിച്ച് മതത്തിന്റെ പേരില്‍. അതുകൊണ്ടുതന്നെ
ഇറാക്കിന്റെ ഭരണം കൈയ്യടക്കാന്‍ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ നടത്തുന്ന
മനുഷ്യക്കുരുതികളെ എന്തുവിലകൊടുത്തും തടയണം. അമേരിക്കയും ഇംഗ്ലണ്ടും മാത്രമല്ല
എല്ലാ ലോകരാഷ്‌ട്രങ്ങളും ഇതിനായി കൈകോര്‍ക്കട്ടെ! ന്യൂനപക്ഷമെന്നോ, ഭൂരിപക്ഷമെന്നോ
വ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക് ലോകത്ത് ഭീതികൂടാതെ ജീവിക്കാനുള്ള അവസരം
സംജാതമാകട്ടെ! എല്ലാവരും അതിനായി പ്രാര്‍ത്ഥിക്കുക.
ഷോളി കുമ്പിളുവേലി