കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമ പരസ്യം,
ഗുജറാത്തിലെ വഡോധരയില്‍ , നര്‍മ്മദാ ഡാമിനു സമീപം ഇന്ത്യയുടെ
ഉരുക്കുമനുഷ്യനായിയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന് 182 മീറ്റര്‍ ഉയരമുള്ള,
ലോകത്തില്‍ തന്നെ ഏറ്റവും വലിയ സ്‌മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റിയായിരുന്നു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോഡിയുടെ ആഹ്വാനപ്രകാരം
വീടു വീടാന്തരം കയറി പഴയ ഉരുക്ക് ഉത്‌പന്നങ്ങള്‍ ശേഖരിക്കുകയും, അതിലൂടെ ഓരോ
ഗുജറാത്തിയേയും ആ മഹാമുന്നേറ്റത്തിന്റെ ഭാഗമാക്കുകയും ചെയ്‌തു. ഇതൊക്കെ തന്നെ ഓരോ
ശരാശരി ഇന്ത്യക്കാരന്റെ ഹൃദയത്തിലും മാതൃരാജ്യ സ്‌നേഹം
തൊട്ടുണര്‍ത്തുന്നതായിരുന്നു. നരേന്ദ്ര മോഡിയുടെ അന്നത്തെ ബുദ്ധിപൂര്‍വ്വമായ ആ
നീക്കം അദ്ദേഹത്തെ പ്രധാനമന്ത്രിക്കസേരിയില്‍ അവരോധിച്ചു.
സര്‍ദാര്‍
വല്ലഭായി പട്ടേല്‍ ഒരിക്കലും ബി.ജെ.പിക്കാരനായിരുന്നില്ല; തികഞ്ഞ കോണ്‍ഗ്രസുകാരന്‍.
പക്ഷെ ഇന്നേവരെ കോണ്‍ഗ്രസുകാര്‍ കാര്യമായി തിരിഞ്ഞുനോക്കാതെ ഇട്ടിരുന്ന,
അചഞ്ചലനായിരുന്ന ആ രാജ്യസ്‌നേഹിയെ നരേന്ദ്ര മോഡി പൊടിതട്ടിയെടുത്തു. ആ പ്രചാരണം
മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയില്‍ നിന്നും, ഇന്ത്യാ മഹാരാജ്യത്തിന്റെ
പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചു.
ഇതിനു മുമ്പും എല്ലാവര്‍ഷവും ഒക്‌ടോബര്‍
രണ്ടിന് ഗാന്ധിജയന്തി ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍, ഗാന്ധിജിയുടെ ചിരകാല
സ്വപ്‌നമായിരുന്ന ശുചിത്വമുള്ള ഇന്ത്യയ്‌ക്കുവേണ്ടി `സ്വഛ്‌ഭാരത്' എന്ന
മുദ്രാവാക്യമുയര്‍ത്തി സാക്ഷാല്‍ മോഡി തന്നെ രംഗത്തു വന്നിരിക്കുന്നു. ഈ നീക്കവും
ഇന്ത്യയില്‍ തരംഗമാകുകയാണ്. കുട്ടികള്‍ മുതല്‍ ബിസിനസുകാര്‍, സിനിമക്കാര്‍ തുടങ്ങി
ജീവിതത്തിന്റെ എല്ലാ തലങ്ങളിലുള്ളവരും മോഡിയുടെ `വെല്ലുവിളി' ഏറ്റെടുത്ത്
മുന്നോട്ടുവരുന്നു; ശശി തരൂര്‍ ഉള്‍പ്പടെ! ഈ മുന്നേറ്റത്തിലും മോഡി ജയിച്ചാല്‍
സാക്ഷാല്‍ മഹാത്മാഗാന്ധിയേയും അവര്‍, ഗോഡ്‌സെയുടെ, ആള്‍ക്കാര്‍ കൊണ്ടുപോകും.
കോണ്‍ഗ്രസുകാര്‍ ഇപ്പോഴും സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, `വധേരാ
ഗാന്ധി' തുടങ്ങിയ അഭിനവ ഗാന്ധിമാരെ തോളിലേറ്റ് നടക്കുമ്പോള്‍, യഥാര്‍ത്ഥ ഗാന്ധിയെ
മോഡി അടിച്ചോണ്ടുപോകും. പിന്നെ പോസ്റ്ററില്‍ അടിക്കാന്‍ പോലും ഗാന്ധിജിയെ
കോണ്‍ഗ്രസുകാര്‍ക്ക് കിട്ടില്ല. തരൂര്‍ ഉള്‍പ്പടെ പല കോണ്‍ഗ്രസുകാരെ ഇതിനോടകം മോഡി
`തൂത്തുവാരി'ക്കഴിഞ്ഞു.
ബി.ജെ.പിയേയും, വ്യക്തിപരമായി നരേന്ദ്ര മോഡിയേയും
എതിര്‍ത്തിരുന്നവര്‍ പോലും ഇന്ന് പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ
പ്രവര്‍ത്തനങ്ങളേയും, വ്യക്തിപ്രഭാവത്തേയും അംഗീകരിക്കുന്നു. സത്യത്തില്‍ മോഡി
പുതുതായി ഒന്നുംതന്നെ ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മരുന്നിന്റെ വിലക്കയറ്റം
ഉള്‍പ്പടെ സാധാരണക്കാരന് ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമാണ്
ചെയ്‌തത്. എന്നാലും ആരും എതിര്‍ക്കുന്നില്ല!! കോണ്‍ഗ്രസുകാര്‍ പോലും!! കാരണം
മോഡിയിലൂടെ രാജ്യത്തിന് പുരോഗതിയുണ്ടാകുമെന്ന് ഒരു വിശ്വാസം എല്ലാവരിലും
ഉണ്ടായിരിക്കുന്നു, അല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കാന്‍ നരേന്ദ്ര മോഡിക്ക്
ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു. മോഡിയുടെ സംസാരവും, പ്രവര്‍ത്തിയും, ആ
ഇച്ഛാശക്തിയുമെല്ലാം സാധാരണക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏറ്റം എതിര്‍ത്തിരുന്ന മുസ്ലീം സമുദായത്തിനുപോലും സ്വീകാര്യനായി മാറിയിരിക്കുന്നു.
രാഹുല്‍ ഗാന്ധിയെ മോഡിക്ക് പകരമായി ചിന്തിക്കാന്‍ പോലും ഇന്ന് ആര്‍ക്കും
കഴിയുമെന്ന് തോന്നുന്നില്ല!!!
കോണ്‍ഗ്രസുകാര്‍, രാഹുല്‍ഗാന്ധി `ജ്ഞാനവും
സിദ്ധിയും' കൈവരിക്കുന്നതും നോക്കി നിന്നാല്‍, അല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയേയോ,
അവരുടെ മകനോ `വളര്‍ന്നു മൂപ്പെത്തി' വരുന്നതും കാത്തുനിന്നാല്‍ മോഡി കോണ്‍ഗ്രസുകാരെ
എന്നന്നേയ്‌ക്കുമായി തൂത്തുവാരും. കോണ്‍ഗ്രസ് നശിക്കാതിരിക്കേണ്ടത് നമ്മുടെ
രാജ്യത്തിന് ആവശ്യമാണ്; പക്ഷെ രാഹുലിന്റെ കോണ്‍ഗ്രസ് അല്ല, ഗാന്ധിജിയുടെ
കോണ്‍ഗ്രസ്; ആ കോണ്‍ഗ്രസ് നിലനിന്നു കാണണമെങ്കില്‍, അതിന് മോഡിക്ക് വെല്ലുവിളി
ഉയര്‍ത്താന്‍ ശേഷിയുള്ള നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു.
"ഉഗ്രൻ ..... true story" എന്നെഴുതിയത് മുഴുവൻ വായിച്ചിട്ടാണോ എന്തോ? അവസാനത്തെ വരിയിൽ 'ഭയം' മുഴുവൻ പറയുന്നുണ്ട്...
"...പക്ഷെ രാഹുലിന്റെ കോണ്‍ഗ്രസ് അല്ല, ഗാന്ധിജിയുടെ കോണ്‍ഗ്രസ്; ആ കോണ്‍ഗ്രസ് നിലനിന്നു കാണണമെങ്കില്‍, അതിന് മോഡിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള നേതൃത്വം ഉണ്ടാകേണ്ടിയി രിക്കുന്നു." എന്ന്...
ഇറ്റലിക്കാരി മദാമ്മയാ ഇപ്പോൾ ഗാന്ധിജിയുടെ കാണ്‍ഗ്രസ്സിന്റെ കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നത്, ഉമ്മച്ചനും തെറ്റിത്തലയും കേരളത്തിലും...
കേന്ദ്രത്തിൽ നിന്നു നേരിട്ടുള്ളതു കൂടാതെ, ഓരോ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിയും മറ്റെതുംമൊക്കെയായി നേതാക്കൾ എല്ലാവരും വിദേശത്താണ് എന്നും. വിദേശത്തു മണി മാനേജ്‌മെന്ടിന്...! രാജ്യത്തിന്റെ സാമ്പത്തികത്തിന്റെ മുക്കാലും വിദേശത്തു കുമിഞ്ഞു കൂടുന്നു. അപ്പോഴിവിടെ, കാണ്‍ഗ്രസ്സു എന്ന ചുണ്ണാമ്പ് തേച്ചു വെറ്റില ചുരുട്ടിക്കൊണ്ട് പറയുന്നു, മോഡിയെ എങ്ങനെയെങ്കിലും പിടിച്ചോ ഇല്ലെൽപ്പിന്നെ പാടാവുമെന്ന്... ഹാ.. ഹാ...
He did the same in Gujarat, when massacre occured, he kept quiet...