Image
Image

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് ആശുപത്രിയിൽ; സ്രവം പരിശോധനക്ക് അയച്ചു

Published on 05 April, 2025
നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് ആശുപത്രിയിൽ; സ്രവം പരിശോധനക്ക് അയച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ ഉള്ളത്. വെള്ളിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ വെന്റിലേറ്ററിലേക്കു മാറ്റി.

നേരത്തെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം ശനിയാഴ്ച രാവിലെ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക