Image

സിനിമയും രാഷ്ട്രീയവും (അല്ല പിന്നെ @ 100: രാജൻ കിണറ്റിങ്കര)

Published on 15 April, 2024
സിനിമയും രാഷ്ട്രീയവും (അല്ല പിന്നെ @ 100: രാജൻ കിണറ്റിങ്കര)

( ഇ- മലയാളിയിലെ നൂറാമത്തെ ഈ അല്ല പിന്നെയോടു കൂടി ഈ ഹാസ്യ പരമ്പര അവസാനിപ്പിക്കുന്നു.. നന്ദി എല്ലാവർക്കും)

സുഹാസിനി : നിങ്ങളെന്താ രാവിലെ പല്ലു പോലും തേക്കാതെ ടി.വിനോക്കിയിരിക്കുന്നത്?

ശശി : സ്ഥാനാർത്ഥി സംസാരിക്കുന്നുണ്ട്. തൃശൂർ ആരെടുക്കും എന്ന് നോക്കാണ് .

സുഹാസിനി : നിങ്ങൾക്ക് സ്ഥാനാർത്ഥി സംസാരിക്കുന്നത് കേൾക്കാൻ സമയമുണ്ട്. ഞാൻ പറയുന്നത് കേൾക്കാനേ സമയമില്ലായ്മയുള്ളു

ശശി : അത് ടി വി യിലല്ലേ , എപ്പോൾ വേണമെങ്കിലും ഓഫ് ചെയ്യാം. നീയങ്ങനെയാണോ ?

സുഹാസിനി :  ഞാനാലോചിക്കാ, സിനിമക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നുണ്ട്, പക്ഷെ രാഷ്ട്രീയക്കാർ എന്താ സിനിമയിൽ വരാത്തത്?

ശശി : സിനിമയിൽ കട്ട് പറയുമ്പോൾ അഭിനയം നിർത്തണ്ടേ , രാഷ്ട്രീയത്തിൽ ഉറക്കത്തിൽ പോലും അഭിനയിക്കാൻ സ്കോപ്പുണ്ട്.

സുഹാസിനി : എന്നാലും സുരേഷ് ഗോപിയേക്കാൾ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുക മോഹൻലാലിനായിരുന്നു.

ശശി : അതെന്താ?

സുഹാസിനി :  അദ്ദേഹത്തിൻ്റെ പൂർവ്വികരൊക്കെ പ്രധാനമന്ത്രിമാരായിരുന്നില്ലേ.

ശശി : മോഹൻലാലിൻ്റെ പൂർവ്വികർ ആരാ പ്രധാനമന്ത്രി ആയിട്ടുള്ളത്?

സുഹാസിനി :  ജവഹർ ലാൽ നെഹ്റു, ലാൽ ബഹാദുർ ശാസ്ത്രി, ഗുൽസാരി ലാൽ നന്ദ , എല്ലാവരും ലാൽമാർ അല്ലേ, അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക