Image

അല്ല പിന്നെ (ഹാസ്യം): രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 19 September, 2024
അല്ല പിന്നെ (ഹാസ്യം): രാജന്‍ കിണറ്റിങ്കര

ശശി :  ഒരു ഓണം കഴിഞ്ഞപ്പോഴേക്കും രൂപ മുപ്പതിനായിരാ പൊട്ടിയത്

സുഹാസിനി :  ഒരു ബ്ലൗസ് പീസ് പോലും എടുത്തു തന്നിട്ടില്ല ഇത്തവണ, എന്നിട്ട് മുപ്പതിനായിരം ചെലവോ?

ശശി :  ഇത് എസ്റ്റിമേറ്റാണ്, ശരിയായ ചെലവ് ഇതിലും കൂടും.

സുഹാസിനി :  ഓണം കഴിഞ്ഞില്ലേ, ഇപ്പഴും ശരിയായ കണക്ക് അറിയില്ലേ?

ശശി :  റിക്ഷച്ചാര്‍ജ്, അമ്പലത്തിലെ ഭണ്ഡാരത്തിലിട്ടത്, വഴിവക്കിലെ ഭിക്ഷക്കാരന് കൊടുത്തത് എല്ലാം ഓര്‍ത്തെടുക്കണ്ടേ

സുഹാസിനി : ഇതൊക്കെ ഓണത്തിന്റെ ചെലവാണോ ?

ശശി :  ജലദോഷം വന്ന് ഹോസ്പിറ്റലില്‍ പോയാലും CT സ്‌കാന്‍, എക്‌സ് റേ , ECG എന്ന് പറഞ്ഞ് ഹോസ്പിറ്റലുകാര്‍ ബില്ലിടില്ലേ, അല്ല പിന്നെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക