Image

മരണത്തിലേക്കുള്ള ദൂരം (കവിത: രാജൻ കിണറ്റിങ്കര)

Published on 24 October, 2024
മരണത്തിലേക്കുള്ള ദൂരം (കവിത: രാജൻ കിണറ്റിങ്കര)

മരണത്തിലേക്കുള്ള
ഏറ്റവും ചെറിയ ദൂരം
അതൊരായുസ്സല്ല
ഒരു വർഷമല്ല
ഒരു ദിവസമല്ല
ഒരു രോഗമല്ല
ഒരു പ്രളയമല്ല
ഒരു യുദ്ധമല്ല
ഒരപകടമല്ല ...

അതൊരു വാക്കാണ്
വാക്കത്തിയുടെ
നാക്കുപോൽ
തുളച്ചുകയറുന്ന വാക്ക്
മരിച്ചിട്ടും
നോവുന്ന വാക്ക്
ക്ഷണിക്കാതെ
കടന്നു വരുന്ന വാക്ക്
പാതിവഴിയിൽ
മരണത്തിലേക്ക്
മാടി വിളിക്കുന്ന വാക്ക്
ഒരു വീടിൻ്റെ
നെടുന്തൂണറുക്കുന്ന വാക്ക്
അസ്ഥികളില്ലാത്ത
നാക്കിൽ നിന്ന്
അസ്ഥാനത്തുതിരുന്ന
നെഞ്ച് പൊള്ളുന്ന വാക്ക് ..

കയ്ക്കുന്ന സത്യത്തേക്കാൾ
ഭീകരമാണ്
മധുരം പുരട്ടിയ നുണകൾ

വാക്കേ അടങ്ങുക,
നീ മരണമാണ് 
ചില നേരമെങ്കിലും ..
 

Join WhatsApp News
Peter 2024-10-24 13:28:36
Sunil, Hi Shame, J .Mathew, Zach V and many Trump supporters are from Trump Cult. They all gather in the basement Trump tower for worship. I have seen them drinking blood from same chalice . They also cut the dummy of Kamala and dip it in the cup and eat. Be careful about these people.
Vasudevan 2024-10-24 14:38:45
Trump adores Hitler who killed 6 million Jews. I don’t know what Trump is thinking when he makes that comment. Can any one from Trump cult answer this question? Sunil seems like the cult leader and can probably answer this.
J. Mathew 2024-10-25 23:15:55
Fascist left radicals നെതിരെയുള്ള സമരത്തിൽ ചെറിയ രീതിയിൽ പങ്കാളിയാകുന്ന എളിയവനായ എന്റെ പേര് പീറ്റർ എന്നൊരു സുഹുർത്ത് mention ചെയ്തു കണ്ടതിൽ അതിയായി അഭിമാനിക്കുന്നു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ പ്രമാണം.ഇന്നത്തെ ലോക ചുറ്റുപാടിൽ അമേരിക്കൻ ഇലക്ഷന് വളരെയേറെ പ്രാധാന്യം ഉണ്ട്.അത് അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയെ നിയന്ത്രിക്കാൻ കഴിവുള്ളതാണ്.ഇന്ന് ലോകത്ത് അസമാധാനം നിലനിൽക്കുന്നു.രണ്ട് യുദ്ധങ്ങളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.അനേകായിരങ്ങൾ മരിച്ചുവീഴുന്നു.അതവസാനിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസക്തി വർദ്ധിച്ചുവരുന്നത്.യുക്രെയിന് എത്രബില്യൻ ഡോളറാണ് ഇതുവരെ കൊടുത്തത്.ഇനിയും എത്രബില്യൺ കൊടുക്കാൻ കഴിയും.ഇതിനൊരു അവസാനം വേണ്ടേ?.ഇസ്രായേലിനെ സഹായിക്കുന്നുണ്ട്.പക്ഷേ നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാൻ പറഞിട്ട് പുല്ലുവിലയാണ്.ഈ സാഹചര്യത്തിൽ ട്രംപുതന്നെ അമേരിക്കയുടെ പ്രസിഡന്റൊകണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക