കോഴിക്കോട് വടകര നാദാപുരം വെള്ളൂരിൽ ബിരുദ വിദ്യാർഥിനി മരിച്ച നിലയിൽ. ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദനയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മടപ്പള്ളി ഗവൺമെന്റ് കോളജ് വിദ്യാർഥിനിയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി.