Image
Image

'ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല'; ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി

Published on 15 March, 2025
'ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല'; ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി

താൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണെന്നും ഹിന്ദുവിന് എതിരല്ലെന്നും മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി പറഞ്ഞു. അതേസമയം തനിക്കെതിരെ ഉണ്ടായ ആക്രമണത്തിലും തുഷാർ ഗാന്ധി പറഞ്ഞു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് തുഷാർ ഗാന്ധി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബിജെപി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്ന് തുഷാർ ഗാന്ധി പറഞ്ഞു. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. എന്നാൽ കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്തിന്റെ ആത്മാവ് നിലനിർത്താൻ ഈ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ശബ്ദം ഉയർത്തണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. സന്തോഷം ഉണ്ടാക്കേണ്ട ആഘോഷങ്ങൾ അക്രമങ്ങൾക്ക് ആയുധമാക്കുന്നു. ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്. ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിർക്കും. കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂനപക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.

ഗാന്ധി ഉയർത്തിയ ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് പോലെ പുതിയ മുന്നേറ്റം ഉയരണമെന്നും തുഷാർ ഗാന്ധി പറഞ്ഞു

Join WhatsApp News
Marykutty Gopalan 2025-03-15 19:31:45
തുഷാർ ഗാന്ധിജി കറക്റ്റ്. നിങ്ങൾ പറയുന്നതാണ് ശരി. നമ്മൾ ഹിന്ദുക്കൾക്ക് വേണ്ടി നിലകൊള്ളും എന്നാൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. സെക്കുലർ രാഷ്ട്രമാണ്. അമേരിക്ക മാതിരി ഒരു സെക്കുലർ രാഷ്ട്രമാണ്. ഒരു ക്രിസ്ത്യാനി ആയിരുന്ന എന്നെ ഹിന്ദുവായ ഗോപാലൻ വിവാഹം കഴിച്ചു. മാത്രമല്ല ഗോപാലൻ KHAR വാപ്പസി എന്നും പറഞ്ഞ് എന്നെ നിർബന്ധമായി ഒരു ഹിന്ദുവാക്കി. പിന്നെ പൊതുവേയുള്ള ഒരു നയം കെട്ടിയോന്റെ മതത്തിലെ ചേരുന്നത് ആണല്ലോ എന്ന് കരുതി ഞാൻ എതിർത്തില്ല. ഞാനും അങ്ങ് ചേർന്നു. പക്ഷേ എൻറെ ഭർത്താവ് ഗോപാലൻ ഉണ്ടല്ലോ ഭയങ്കര ബിജെപിയും ആർഎസ്എസും ഒക്കെയായി അമേരിക്കയിൽ ഇന്ത്യയിലും ഭയങ്കര മത പണ്ടമെന്റലിസം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ഉടൻ എന്തു രാഷ്ട്രം ആക്കണമെന്നാണ് അയാളുടെ വാദം. ഞാനതിന് എതിർക്കുന്ന ഓരോ നിമിഷത്തിലും എന്നെ പിടിച്ച് അടിക്കലും തോഴിക്കലും ഒക്കെയാണ്. അടിയും തൊഴിയും കൊണ്ട് ഞാൻ മടുത്തു. . ഞാനിനി ഇയാളെ ഉപേക്ഷിച്ച് തിരിച്ച് ക്രിസ്ത്യാനിയാകാൻ പോവുകയാണ്. എൻറെ രണ്ടു പിള്ളേര് മാധവനും ഗോമതിയും എൻറെ കൂടെ വരാം എന്ന് നൂറുവട്ടം സമ്മതിച്ചിരിക്കുകയാണ്. എൻറെ കെട്ടിയോൻ അവിടെ ആ മതപണ്ഡിലിസവും Religious Fundamentalism കെട്ടിപ്പിടിച്ചുകൊണ്ട് ഇരുന്നോട്ടെ. പക്ഷേ അമേരിക്കയിലേക്ക് വന്നപ്പോൾ അമേരിക്കൻ രാഷ്ട്രത്തിൽ സെക്യൂരിസം, വേണമെന്ന് ഇയാൾക്ക് ഭയങ്കര നിർബന്ധമാണ്. ഇയാളുടെ ഒരു ഹിപ്പോക്രസി നോക്കണേ. ഒരു നേഴ്സ് ആയ എന്നെ കെട്ടിയാണ് ഈ ഗോപാലൻ അമേരിക്കയിൽ എത്തിയത് എന്ന് ഓർക്കണം. സത്യത്തിൽ ഇയാൾ ഒരു ജോലിയും ചെയ്യാതെ ചുമ്മാ ബെയ്സ്മെന്റിൽ കുത്തിയിരുന്ന് കള്ളുകുടി ആയിരുന്നു.
ഗാന്ധി 2025-03-15 21:19:51
എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്. എന്നാൽ ക്രിസ്ത്യാനികൾ ക്രിതുവിനെപ്പോലെ അല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക