ഹൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അറുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് 'പാമ്പാടി തിരുമേനി യു എസ് എ ' യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ഈവാനിയോസ് നിർവഹിച്ചു. പാമ്പാടി തിരുമേനിയെ കുറിച്ചുള്ള ഫാദർ ഡോക്ടർ വർഗീസ് വർഗീസ് മീനടത്തിന്റെ 'എന്നെന്നും പൂക്കുന്ന സ്നേഹ വസന്തം' പ്രഭാഷണം സംപ്രേക്ഷണം ചെയ്തു.
ഏപ്രിൽ അഞ്ചാം തീയതി ഊർശ്ലെലേം അരമനച്ചാപ്പലിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രഭാഷണവും തുടർന്ന് നേർച്ച വിളമ്പും പ്രഭാതഭക്ഷണവും ഉണ്ടായിരിക്കും.