Image
Image

നവംബറിൽ വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേർപിരിഞ്ഞു; രന്യയുടെ ഭർത്താവ് കോടതിയിൽ

Published on 17 March, 2025
 നവംബറിൽ  വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം  വേർപിരിഞ്ഞു; രന്യയുടെ  ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുമായി 2024 നവംബര്‍ മാസത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ജതിന്‍ ഹുക്കേരി. രന്യ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഢംബര ചടങ്ങിലായിരുന്നു രന്യ-ജതിന്‍ ഹുക്കേരി വിവാഹം.

നവംബര്‍ മാസത്തില്‍ വിവാഹിതരായി. എന്നാല്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഹി കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ എതിര്‍വാദം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു.

ജതിനുമായുള്ള വിവാഹത്തിന് ശേഷം രന്യ കുടുംബത്തില്‍ നിന്ന് അകന്നെന്ന് അവരുടെ രണ്ടാനച്ഛനും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ രാമചന്ദ്ര റാവു ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക