Image
Image

നാലു വയസുകാരിക്ക് നേരെ 3 വർഷം പീഡനം; 62കാരന് 110 വർഷം തടവ്

Published on 17 March, 2025
നാലു വയസുകാരിക്ക് നേരെ 3 വർഷം പീഡനം; 62കാരന് 110 വർഷം തടവ്

ആലപ്പുഴ ചേര്‍ത്തലയിൽ നാലു വയസ്സുകാരിയെ മൂന്ന് വർഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 110 വർഷം തടവുശിക്ഷ.

മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 

വിവിധ വകുപ്പുകളിലായിട്ടാണ് 110 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതിക്ക് 6 ലക്ഷം രൂപ പിഴയും ഉണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.2019ല്‍ തുടങ്ങിയ പീഡനം 2021ലാണ് പുറത്തറിയുന്നത്.

പ്രതിയുടെ വീട്ടില്‍ ടിവി കാണാൻ പോകുന്ന സമയത്തായിരുന്നു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം പുറത്തു പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് വിവരം പോലീസിനെയും ചൈല്‍ഡ് ലൈൻ അധികൃതരെയും അറിയിച്ചത്.

ഈ വിവരം മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക