സ്വന്തം ജീവനും കുടുംബാംഗങ്ങള്‍ക്കും ഭീഷണി ഉണ്ടെന്നും തന്നെ മന:പൂര്‍വം അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത്. താന്‍ കാറില്‍ യാത്ര ചെയ്യവേ മന:പൂര്‍വം ആരോ തന്റെ കാറില്‍ വാഹനം ഇടിപ്പിച്ചെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ വീണ്ടും രണ്ടു പ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തില്‍ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിവരങ്ങള്‍ പങ്കു വച്ച് എലിസബത്ത് പുറത്തിറക്കിയ വീയിയോയില്‍ പറയുന്നത് ഇങ്ങനെ.
''ഇന്ന് ഞാന്‍ കാറില്‍ വരുന്ന സമയത്ത്ഒരാള്‍ എന്റെ വണ്ടിയില്‍ കൊണ്ടുവന്ന് വാഹനം ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്നറിയില്ല. ഒരു തവണ ഇടിച്ചാല്‍ അറിയാതെ സംഭവിച്ചതാണെന്നു കരുതാം. ഇതു രണ്ടു മൂന്നു തവണ ഇടിച്ചു. ഒരു തവണ വണ്ടി ഇടിച്ചപ്പോള്‍ ഞാന്‍ കാര്‍ നിര്‍ത്തി ചോദിച്ചു . അപ്പോള്‍ രണ്ടാമതും ഇടിച്ചു. അതു കഴിഞ്ഞ് മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്‌ളോസ് റേഞ്ചില്‍ ആയതു കൊണ്ടും അതൊരു ചെറിയ വണ്ടിയായതു കൊണ്ടും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. അയാളുടെ കാറിന്റെ ബമ്പര്‍ വന്ന് ഞങ്ങളുടെ കാറിന്റെ ടയറിലാണ് ഇടിച്ചത്. ഒന്നുമികില്‍ അയാള്‍ ബോധമില്ലാതെയാണ വണ്ടി ഓടിക്കുന്നത്. അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് #ഞാന്‍ പറഞ്ഞത്. അതൊരു ഭീഷണിയാണോ, അതോ ഇത്രയും വണ്ടിഓടിക്കാന്‍ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്നറിയില്ല. മൂന്നു തവണ സിമ്പിള്‍ ആയി വെറുതേ കൊണ്ടൊരു വണ്ടിയുടെ മേല്‍ ഇടിക്കേണ്ട ആവശ്യമില്ല. ഏതായാലും എനിക്ക് കുഴപ്പമൊന്നുമില്ല.ഞാന്‍ ഇതുവരെ സുരക്ഷിതയാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നത് കാരണമാണ് വീഡിയോ ചെയ്യാതിരുന്നത്. ഞാന്‍ വീഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്നു കരുതിയല്ല. ഞാന്‍ ചത്താലും ഇതെല്ലാം എല്ലാവരും അറിയണം എന്നുള്ളതു കൊണ്ടാണ്. എന്റെ വീഡിയോ സപ്പോര്‍ട്ട് ചെയ്ത പലര്‍ക്കും ഭീഷണി വരികയും പലര്‍ക്കും കോപ്പി റൈറ്റ് സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തു. അതില്‍ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞ് പലരും വിളിക്കുന്നുണ്ട്. അവര്‍ക്ക് ഗസ്റ്റ് ഹൗസില്‍ നടന്ന പലകാര്യങ്ങളും അറിയാം, അതു കൊണ്ട് ഈ നമ്പറില്‍ വിളിക്കൂ,, എന്നു പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല. മറ്റുളളവര്‍ എന്നെ പോലെ ഇതില്‍ പെടാതിരിക്കാനാണ് ഞാന്‍ ഇതെല്ലാം വിളിച്ചു പറയുന്നത്.
ചില ആള്‍ക്കാര്‍ പറയുന്നത് കേട്ടു. ഞങ്ങള്‍ 14 വര്‍ഷം അനുഭവിച്ചതാണ്. ഇവള്‍ രണ്ടു വര്‍ഷമേ അനുഭവിച്ചുളളൂ എന്ന്. രണ്ടു വര്‍ഷം അനുഭവിച്ചവര്‍ക്ക് ഇത്രയും സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. 14 വര്‍ഷം അനുഭവിച്ചവര്‍ക്ക് ആരും സപ്പോര്ട്ട് ചെയ്യുന്നില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നുണ്ട്. എന്നെ ആരും സപ്പോര്‍ട്ട് ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാന്‍ ആദ്യം തന്നെ കേസുമായി പോയെങ്കില്‍ ഇതൊന്നും പറയാന്‍ കഴിയില്ല. ഇപ്പോഴും എത്ര ആളുകള്‍ അയാളെ സപ്പോര്‍ട്ട് ചെയ്ത് നടക്കുന്നുണ്ട്. ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോര്‍ട്ട് ചെയ്യുന്നില്ലേ. ഞാന്‍ മൂന്നാല് ദിവസം വീഡിയോ ഇടാന്‍ വൈകിയപ്പോള്‍ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നവരുണ്ട്.
എന്നെ സംശയമുള്ള ആരും എന്നെ പിന്തുണയ്ക്കണ്ട. ഞാന്‍ എന്റെ കാര്യം നോക്കി മുന്നോട്ടു പോകുന്നുണ്ട്. എനിക്ക് ഡിപ്രഷന്‍ ഉണ്ട്. അതിന് മരുന്ന് കഴിക്കുന്നുണ്ട്. ചെറിയ വിഷമങ്ങള്‍ ഒക്കെയുണ്ട്. അല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ല. എന്നയല്ല, അയാളെയാണ് വിശ്വാസമെങ്കില്‍ കുഴിയില്‍ പോയി ചാടിക്കോ. ഞാന്‍ എം.ഡിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. എനിക്ക് വേറെ രാഷ്ട്രീയ ബന്ധമൊന്നുമില്ല. എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികള്‍ നടക്കുന്നുണ്ട്. എന്റെ ജീവന് ഭീ,ണിയുണ്ട്. എനിക്ക് മാത്രമല്ല, എന്റെ കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയുണ്ട്. ഇനിയാരും ഈ ചതിക്കുഴിയില്‍ വീഴരുത് എന്നുള്ളതു കൊണ്ടാണ് ഞാന്‍ പറയുന്നത്. ഈ സപ്പോര്‍ട്ടിന്റെ കണക്കൊന്നും പറഞ്ഞ് ആരുമെന്നെ ബുദ്ധിമുട്ടിക്കാന്‍ നോക്കണ്ട. എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും സോഷ്യല്‍ മീഡിയ ഉള്ള കാലത്തോളം പോലീസുകാര്‍ എന്നെ പിടിച്ചു കൊണ്ടു പോകും വരെയും ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
ഇത്ര നാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോള്‍ സപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം ചെയ്യാന്‍ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുമ്പോള്‍ വേറെ ഒരു ഇരയ്ക്ക് സന്തോഷമാണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്. വര്‍ഷങ്ങളായി ഒന്നും പറയാന്‍ കഴിയുന്നില്ല. നിങ്ങള്‍ ഫൈറ്റ് ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം ഉണ്ട് എന്നു പറഞ്ഞിട്ട്. നിങ്ങള്‍ ഇതില്‍ ജയിക്കണം. അതാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം ആണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അല്ലാതെ ജീവന്‍ കളഞ്ഞിട്ട് എനിക്കൊന്നും നേടാനില്ല.'' എലിസബത്ത് പറയുന്നു.