Image

മുഹമ്മദ്‌ കുട്ടി വിശാഖം നക്ഷത്രം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 22 March, 2025
മുഹമ്മദ്‌ കുട്ടി വിശാഖം നക്ഷത്രം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

മലയാള സിനിമയിലെ മഹാരാഥന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും എഴുപതുകളിൽ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപെടുന്ന വേഷങ്ങൾ ചെയ്തു തുടങ്ങിയത് എൺപതുകളുടെ ആരംഭത്തിൽ ആണ്‌ 
.                     
സുകുമാരൻ നായകൻ  ആയി അഭിനയിച്ച വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലെ നാട്ടുമ്പുറത്തുകാരൻ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ആണ്‌ മ്മമ്മൂട്ടിയെ മലയാള സിനിമ പ്രേമികൾ അറിഞ്ഞു തുടങ്ങിയതെങ്കിൽ ഫാസിൽ സംവിധാനം ചെയ്തു ശങ്കറും പൂർണിമ ജയറാമും നായിക നായകന്മാർ ആയി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ കഥാപാത്രം നരേന്ദ്രൻ ആണ്‌ മോഹൻലാലിനെ പ്രശസ്തൻ ആക്കിയത് 
.                             
തുടർന്ന് നവോദയയുടെ പടയോട്ടം ഉൾപ്പെടെ ഏതാണ്ട് അമ്പതോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു 
.                              
ഐ വി ശശി, പദ്മരാജൻ, ഭരതൻ, ജോഷി, ശശികുമാർ, പി ജി വിശ്വംഭരൻ തുടങ്ങിയ പ്രതിഭകൾ ആയ സംവിധായകരുട ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് ഇരുവർക്കും എൺപതുകളിൽ മലയാള സിനിമയുടെ ഉയരങ്ങളിൽ എത്തുവാൻ സാധിച്ചത് 
.                           
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് എൺപത്തിയാറിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമ രാജാവിന്റെ മകനിലെ നായക കഥാപാത്രം വിൻസൺ ഗോമസ് മോഹൻലാലിനെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആക്കിയപ്പോൾ തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടിരുന്ന മമ്മൂട്ടിയെ രക്ഷപ്പെടുത്തിയത് സൂപ്പർ സംവിധായകൻ ജോഷിയാണ്. എൺപ്പത്തിഎഴിൽ ജോഷി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ന്യൂഡൽഹി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ നായക കഥാപാത്രം ആണ് മമ്മൂട്ടിയെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആക്കിയതും സിനിമയിൽ രണ്ടാം ജന്മം നൽകിയതും 
.                          
പിന്നീട് ഇരുവർക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല രാജാവിന്റെ മകന് ശേഷം വന്ന ഇരുപതാം നൂറ്റാണ്ടും നാടോടിക്കാറ്റും ഹിസ്ഹൈനെസ് അബ്‌ദുള്ള തുടങ്ങിയ അര ഡസൻ മോഹൻലാൽ ചിത്രങ്ങൾ ബോക്സ്‌ഓഫീസ് ഹിറ്റായപ്പോൾ ന്യൂഡൽഹിക്ക് ശേഷം പുറത്തിറങ്ങിയ ഐ വി ശശിയുടെ മൃഗയ കെ മധുവിന്റെ സി ബി ഐ ഡയറിക്കുറുപ്പു എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ രൂപപ്പെട്ട ഒരു വടക്കൻ വീരഗാഥാ തുടങ്ങി കുറെ അധികം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി 
.                         
ഇരുവരും സൂപ്പർ സ്റ്റാറുകൾ ആയതോടെ ഇരുവർക്കും ഫാൻസ്‌ ക്ലബ്ബ്‌കളും ഗ്രൂപ്പുകളും കേരളം മുഴുവൻ ഉണ്ടായി തുടങ്ങി. ഫാൻസുകളുടെ അതിപ്രസരവും ഇരുവരും തമ്മിലുള്ള മത്സര ബുദ്ധിയും ഇരുവരുടെയും ഫാൻസുകൾ തമ്മിൽ പല നഗരങ്ങളിലും ഏറ്റുമുട്ടലുകൾ വരെ പതിവായി.  പ്രത്യേകിച്ച് വിഷു, ഓണം, ക്രിസ്മസ് പോലുള്ള ഉത്സവ സീസണുകളിൽ ഇരുവരുടെയും സിനിമകൾ ഒരുമിച്ചു റീലീസ് ആകുമ്പോൾ 
.                      
എൺപത്തി ഒൻപതിൽ മോഹൻലാലിന്റെ ഹിറ്റ് സിനിമ ഹിസ്ഹൈനെസ് അബ്‌ദുള്ള എറണാകുളം മൈമൂണിൽ റീലീസ് ചെയ്തപ്പോൾ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ്‌ ഒരു വടക്കൻ വീരഗാഥാ എറണാകുളം കവിതയിൽ ആണ്‌ റീലീസ് ചെയ്തത് ഇരുവരുടെയും ഫാൻസുകാർ രണ്ടു തീയേറ്ററിലും മാറി മാറി വന്നു ഏറ്റുമുട്ടിയപ്പോൾ പോലീസിന് ലാത്തി ചാർജ് ചെയ്യേണ്ടി വന്നു. രണ്ടായിരത്തി ഒന്നിൽ രഞ്ജിത് സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആയ രാവണപ്രഭു കോട്ടയം അഭിലാഷിലും സൂപ്പർ സംവിധായകൻ വിനയന്റെ മമ്മൂട്ടി ചിത്രം രാക്ഷസരാജാവ് തൊട്ടടുത്ത ആനന്ദ് തീയേറ്ററിലും ഒരുമിച്ചു ഒരു ഓണക്കാലത്തു റീലീസ് ചെയ്തപ്പോൾ ഫാൻസുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരാഴ്ച നീണ്ടു 
.                             
ഇങ്ങനെ ഒക്കെ ആണെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇതുവരെയും ഒരുകോട്ടവും വന്നിട്ടില്ലെന്നാണ് സിനിമ മേഖലയിൽ ഉള്ള സംസാരം. അത് ഇരുവർക്കും ഒരുകാലത്തു മുന്നോട്ടു പോകുന്നതിനു തടസമായി നിന്ന പ്രതിഭകൾ ആയിരുന്ന നടൻമാർ ആയ തുഷാരം ഫെയിം രതീഷിനെയും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നായകൻ ശങ്കറിനെയും യുവതി യുവാക്കളുടെ ഹരമായിരുന്ന റെഹ്‌മാനെയും ഒതുക്കുന്നതിലും ഇരുവർക്കും ഒരേ മനസായിരുന്നു എന്നാണ് പിന്നാമ്പുറ സംസാരം 
.                      
മലയാള സിനിമയിലെ കരുത്തന്മാരും ബലാത്സംഗ കേസിലെ പ്രതികളുമായ മുഖേഷുമായും സിദ്ധിക്കുമായും ഇരുവർക്കും സഹോദര തുല്യമായ അടുപ്പമാണുള്ളത്. കഴിഞ്ഞ ഒരു പതിനഞ്ചു വർഷത്തിനുള്ളിൽ സിദ്ധിക്ക് അഭിനയിക്കാത്ത മമ്മൂട്ടി ചിത്രം ആണെങ്കിലും മോഹൻലാൽ ചിത്രം ആണെങ്കിലും വിരളമാണ് 
.                             
മലയാള സിനിമ താരങ്ങളുടെ സംഘടന ആയ അമ്മയിൽ പല ഗ്രൂപ്പുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഒരു മിനിട്ട് സംസാരിച്ചാൽ എല്ലാം കെട്ടടങ്ങും എന്നാണ് കാലം തെളിയിച്ചിരിക്കുന്നത് 
.                      
കോടികൾ മുടക്കി നിർമ്മിച്ചു രാജ്യാന്തര തലത്തിൽ റീലീസിന് ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ പ്രിത്വിരാജ് കൂട്ടുകെട്ട് സിനിമ എമ്പുരാൻ ലോകം എമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ രോഗബാധിതൻ ആണെന്ന് വാർത്തകൾ വരുന്ന മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയത് എമ്പുരാൻന്റെ വിജയത്തെ എങ്ങെനെ സ്വാധീനിക്കുമെന്ന് കാത്തിരിക്കാം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക