ദോഹ: മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെപ്പോലെ ഖത്തറും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ നീണ്ടുനില്‍ക്കുന്ന 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അമീരി ദിവാനി അറിയിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പൊതുസ്ഥാപനങ്ങള്‍ക്കും 9 ദിവസം അവധിയായിരിക്കുമെന്നും അവധി കഴിഞ്ഞ് ഏപ്രില്‍ 8 (ചൊവ്വാഴ്ച) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കുമെവന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി (QFMA) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ പെരുന്നാള്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആയിരിക്കും പ്രഖ്യാപിക്കുക.
ഔദ്യോഗികമായി 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ ലഭിക്കുക. ഈയാഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാല്‍ പിന്നെ ഏപ്രില്‍ 8 ചൊവ്വാഴ്ച മാത്രമേ ജോലിയില്‍ പ്രവേശിക്കേണ്ടതുള്ളൂ.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധാരണഗതിയില്‍ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്.