സലാല: സലാലയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് സ്വദേശി ജിതിന്‍ മാവില (30) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ സദ ഓവര്‍ ബ്രിഡ്ജില്‍വച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സലാലയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.