Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു.

വിപിന്‍ മാങ്ങാട്ട് Published on 27 March, 2025
ഒഐസിസി കുവൈറ്റ് ആലപ്പുഴ പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു.

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം മാര്‍ച്ച് 22 ശനിയാഴ്ച വൈകിട്ട് 7:30നു യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് ജില്ലാ പ്രസിഡന്റ് മനോജ് റോയിയുടെ അധ്യഷതയില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ദേശിയ വൈസ് പ്രസിഡന്റ് സാമുവേല്‍ ചാക്കോ കാട്ടുര്‍കളിയിക്കല്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എസ് പിള്ള, ജനറല്‍ സെക്രട്ടറി ബിനു ചേമ്പാലയം, ആലപ്പുഴയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, സെക്രട്ടറി സുരേഷ് മാത്തൂര്‍, മുന്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ മങ്ങാട്ട്, ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്കു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മെയ് 9 ന് നടക്കുന്ന ഒഐസിസി പത്താം വാര്‍ഷികം 'വേണു പൂര്‍ണിമ' യെപ്പറ്റി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര വിശദികരിച്ചു. മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്‌കാരം കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ദേശിയ ജനറല്‍ സെക്രട്ടറിയും ആലപ്പുഴയുടെ എംപിയുമായ കെ സി വേണുഗോപാല്‍നു നല്കുന്ന ചടങ്ങ് വിജയിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ ഓരോ പ്രവത്തകരുടെയും ചുമതലയാണ് എന്ന് ഓര്‍മപ്പെടുത്തി. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലയില്‍ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളെയും യോഗം ആദരിച്ചു.

രണ്ടാം ഘട്ടം മെംബെര്‍ഷിപ്പിന്റെ ഉദ്ഘാടനം ശരത് ചന്ദ്രന് നല്‍കി ദേശിയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര നിര്‍വഹിച്ചു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരു ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ നാഷണല്‍ കൌണ്‍സില്‍ അംഗംങ്ങള്‍ ആയ കോശി ബോസ്, തോമസ് പള്ളിക്കല്‍ വൈസ്പ്രസിഡന്റ്മാരായ എ.ഐ. കുര്യന്‍, ഷിബു ചെറിയാന്‍, ജോണ്‍സി സാമുവേല്‍, സെക്രെട്ടറിമാരായ ബിജി പള്ളിക്കല്‍, അജി കുട്ടപ്പന്‍, റോഷന്‍ ജേക്കബ്, ബിജു പാറയില്‍ ജോയിന്റ് ട്രഷറര്‍ സിബി ഈപ്പന്‍ വെല്‍ഫയര്‍ വിങ് സെക്രെട്ടറി നഹാസ് സൈനുദ്ധീന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങള്‍ ആയ അലക്‌സാണ്ടര്‍ ദാസ്, ജോണ്‍ വര്‍ഗീസ്, സാബുതോമസ്, പ്രദീപ് കുമാര്‍, ശ്രീജിത്ത് പിള്ളൈ, ഷിജു മോഹനന്‍, ജോമോന്‍ ജോര്‍ജ്, സിബി പുരുഷോത്തമന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. പുതിയ കമ്മിറ്റിക്കും എക്‌സിക്യൂട്ടീവിനും യോഗം ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി കലേഷ് പിള്ള സ്വാഗതവും ട്രഷറര്‍ വിജോ പി.തോമസ് നന്ദിയും പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക