തുഗ്ബ: നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, മത, ജാതി, സാമ്പത്തികവ്യത്യാസങ്ങള്‍ക്കുമപ്പുറം പ്രവാസലോകത്ത് നിലനില്‍ക്കുന്ന പരസ്പരസ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ആഘോഷമായി മാറി.
തുഗ്ബ ബഗ്ലഫ് സനയ്യയില്‍ ഉള്ള അബു ഹൈദം ഷീഷ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.
ഇഫ്താര്‍ സംഗമ പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, സന്തോഷ്, ഷിബുകുമാര്‍, മഞ്ജു മണിക്കുട്ടന്‍, ശരണ്യ ഷിബു, സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കര്‍, ഉണ്ണി, പോള്‍സണ്‍, നിസാര്‍ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വര്‍ക്കി, ബിനുകുഞ്ഞു, തമ്പാന്‍ നടരാജന്‍, റഷീദ് കൊല്ലം, അക്ബര്‍ ഷാ, ഹിദായത്തുള്ള, നൈനാര്‍, രാജന്‍, അഷ്റഫ്, നിയാസ്, ഷിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.