Image

നെഗറ്റീവുകളൊന്നും ഏറ്റില്ല! റിവ്യൂവേഴ്സിനെ നോക്കുകുത്തികളാക്കി എംപുരാന്‍ വിജയക്കുതിപ്പിലേക്ക്

Published on 29 March, 2025
നെഗറ്റീവുകളൊന്നും ഏറ്റില്ല! റിവ്യൂവേഴ്സിനെ നോക്കുകുത്തികളാക്കി എംപുരാന്‍ വിജയക്കുതിപ്പിലേക്ക്

റിവ്യൂകള്‍ പലപ്പോഴും സിനിമയെ വലിയ രീതിയില്‍ത്തന്നെ ബാധിക്കാറുണ്ട്. സിനിമയ്‌ക്കെതിരെയുള്ള ഡീ ഗ്രേഡിങ്ങിലേക്ക് വരെ ഇത് കൊണ്ട് ചെന്നെത്തിക്കാറുമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ മാസം 27 ന് പുറത്തിറങ്ങിയ എംപുരാന്‍. എന്നാല്‍ വിമര്‍ശനങ്ങളും ഡീഗ്രേഡിങ്ങുമൊക്കെ വന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തി തിയറ്ററുകളില്‍ കത്തിപ്പടരുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍.

മലയാള സിനിമ ഇന്നു വരെ കാണാത്ത തരത്തിലുള്ള വരവേല്‍പ്പായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തില്‍ പല യൂട്യൂബ് റിവ്യുകളും പുറത്തുവന്നെങ്കിലും ഇതൊന്നും എംപുരാനെയോ മോഹന്‍ലാലിനെയോ പൃഥ്വിരാജിനെയോ ലവലേശം പോലും ബാധിച്ചിട്ടില്ല.

റിവ്യൂകള്‍ പലപ്പോഴും സിനിമയെ വലിയ രീതിയില്‍ത്തന്നെ ബാധിക്കാറുണ്ട്. സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങിലേക്ക് വരെ ഇത് കൊണ്ട് ചെന്നെത്തിക്കാറുമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ മാസം 27 ന് പുറത്തിറങ്ങിയ എംപുരാന്‍. എന്നാല്‍ വിമര്‍ശനങ്ങളും ഡീ?ഗ്രേഡിങ്ങുമൊക്കെ വന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തി തിയറ്ററുകളില്‍ കത്തിപ്പടരുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍.

മലയാള സിനിമ ഇന്നു വരെ കാണാത്ത തരത്തിലുള്ള വരവേല്‍പ്പായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തില്‍ പല യൂട്യൂബ് റിവ്യുകളും പുറത്തുവന്നെങ്കിലും ഇതൊന്നും എംപുരാനെയോ മോഹന്‍ലാലിനെയോ പൃഥ്വിരാജിനെയോ ലവലേശം പോലും ബാധിച്ചിട്ടില്ല.

'അബ്രാം ഖുറേഷിയുടെ തുടര്‍ച്ച, മലയാളികള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കേരളത്തെ ചുറ്റിപ്പറ്റിയുള്ള സംഭവം. ഇത് രണ്ടും പാകത്തിന് മിക്‌സ് ചെയ്യാന്‍ തിരക്കഥയില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് മിക്‌സ് ചെയ്തതിന്റെ പ്രശ്‌നം സിനിമയെ ബാധിച്ചിട്ടുണ്ടെന്ന്' യൂട്യൂബ് വ്‌ലോ?ഗറായ ദ് മല്ലു അനലിസ്റ്റ് റിവ്യൂവില്‍ പറയുന്നു. 'ഫസ്റ്റ് ഹാഫിലെ ലാ?ഗും, സിനിമയുടെ ദൈര്‍ഘ്യവും, സിനിമയില്‍ ആവശ്യമില്ലാതിരുന്ന ചില രംഗങ്ങള്‍ കൂടി കട്ട് ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി ആളുകള്‍ക്ക് എന്‍ഗേജിങ് ആയേനെ.

ഹെവിയായി എടുത്തത് തന്നെയാണ് സിനിമയ്ക്ക് വിനയായതെന്നും മോഹന്‍ലാലിന്റെ വേഷം വളരെ ബോര്‍ ആയെന്നും സലം സല്ലു' തന്റെ റിവ്യൂവില്‍ പറഞ്ഞിരുന്നു. റിവ്യൂവര്‍മാര്‍ക്കിടയില്‍ മാത്രമല്ല ഫെയ്‌സ്ബുക്കിലും ചിത്രത്തിനെതിരെ നെ?ഗറ്റീവ് കമന്റുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത്തരം നെഗറ്റീവ് റിവ്യൂകളൊന്നും സിനിമ ബാധിച്ചിട്ടേയില്ലായെന്നത് രണ്ടാം ദിനത്തിലെ കളക്ഷനില്‍ നിന്ന് തന്നെ വ്യക്തമാണ്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു.

 

Join WhatsApp News
Sunil 2025-03-29 12:58:21
A second grade movie. Not a garbage. Great actor Mohanlal does not have to act anything. No emotions or feelings on his face. They tried to expose some racial incidents in Gujrat, and I believe that is part of business trick. I wish to see Mohan Lal in Kerala Clothes and show some emotions on his face next time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക