Image
Image

പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യൻ വംശജന് 35 വർഷം തടവ് (പിപിഎം)

Published on 29 March, 2025
പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യൻ വംശജന് 35 വർഷം തടവ് (പിപിഎം)

പ്രായപൂർത്തിയാവാത്ത കുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴി കെണിയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്തു എന്ന കുറ്റത്തിനു ഇന്ത്യൻ വംശജനായ സായി കുമാർ കുറെമുളയെ 35 വർഷത്തെ തടവിനു ശിക്ഷിച്ചു. 420 മാസം ജയിൽ ശിക്ഷ കഴിഞ്ഞു ഇറങ്ങിയാൽ ജീവിതകാലം മുഴുവൻ സൂപ്പർവിഷൻ ഉണ്ടാവും.

ഒക്ലഹോമ എഡ്‌മണ്ടിൽ താമസിക്കുന്ന കുറെമുള 19 കുട്ടികളെ ചൂഷണം ചെയ്യുകയും കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കയും ചെയ്തു എന്നാണ് കേസ്. സ്‌നാപ്ചാറ്റിൽ 13 --15 വയസുള്ള പയ്യനായി നടിച്ചാണ് ഇരകളെ വീഴ്ത്തിയത്.

എഫ് ബി ഐയാണ് അന്വേഷിച്ചത്. 2020 ജൂൺ 18നു അയാൾ കുറ്റം സമ്മതിച്ചിരുന്നു.

Indian jailed 35 years for exploiting minors

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക