തെക്കുകിഴക്കൻ ഏഷ്യയിൽ വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിൽ ഏറ്റവുമധികം മരണം മയൻമാറിലാണ് ഉണ്ടായതെന്നു സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ വെളിപ്പെടുത്തി. 1,002 മരണങ്ങൾ ശനിയാഴ്ച്ച സ്ഥിരീകരിച്ചു. 2,376 പേർക്കു പരുക്കേറ്റു, 30 പേരെ കാണാനില്ല.
മരണ സംഖ്യ 10,000 കടക്കും എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്.
ഗതാഗതവും ആശയവിനിമയവും അസാധ്യമാകുന്ന വിധം കേടുപാടുകൾ റിക്ടർ സ്കെയിലിൽ 7.7 ശക്തി രേഖപ്പെടുത്തിയ പ്രകമ്പനത്തിൽ സംഭവിച്ചിട്ടുണ്ട്. സഗായിങ്ങിൽ ആദ്യ കുലുക്കം ഉണ്ടായ ശേഷം 12 തുടർ ആഘാതങ്ങൾ സംഭവിച്ചു. മയന്മാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യ 40 ടൺ സഹായം അടിയന്തരമായി എത്തിച്ചു. നാവിക സേനയുടെ ഐ എൻ എസ് സത്പുര, ഐ എൻ എസ് സാവിത്രി എന്നീ കപ്പലുകൾ ആണ് സഹായവുമായി പോയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അറിയിച്ചു. ഓപ്പറേഷൻ ബ്രഹ്മ എന്നാണ് ഈ ദൗത്യത്തിനു പേര്.
തായ്‌ലൻഡിൽ 10 പേരാണ് മരിച്ചത്. എല്ലാം ബാങ്കോക്കിൽ തന്നെ. നഷ്ടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷിക്കാനുളള ശ്രമങ്ങൾ നടക്കുന്നു.
Quake toll crosses 1,000 in Myanmar