ഷാർലെറ്റ്ടൗൺ: സ്റ്റേജ് 4 കാൻസർ ബാധിതനായ മലയാളി യുവാവ് സാജു എബ്രഹാം ജോർജിനായി ഗോ ഫണ്ട് സമാഹരിക്കുന്നു. ചികിത്സാ ചെലവുകൾക്കും തുടർചികിത്സയ്ക്കും മറ്റു ദൈനംദിന ജീവിതച്ചെലവുകൾ എന്നിവയ്ക്കുമായാണ് ഈ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.
കേരള PEI കൾച്ചറൽ അസോസിയേഷൻ (KPCA), മലയാളി കമ്മ്യൂണിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം.
2023 ഏപ്രിലിൽ കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ എത്തിയ സാജു എബ്രഹാം ജോർജ് സ്‌കൂളിൽ എജ്യുക്കേഷൻ അസിസ്റ്റൻ്റായും ടിം ഹോർട്ടൺസിൽ പാർട്ട് ടൈം ആയി ജോലി ചെയ്തുവരികെയാണ് കാൻസർ ബാധിതനാകുന്നത്. ഭാര്യ എയ്ഞ്ചൽ മേരി. മക്കൾ: ക്രിസ് (8), ഉണ്ണി (7)
Gofund link : https://www.gofundme.com/f/37y5s2-support-sajus-fight-against-stage-4-cancer?attribution_id=sl:4a0d5a3e-90af-4bfa-8486-
fbcba1a379f8&lang=en_US&utm_campaign=man_ss_icons&utm_medium=customer&utm_source =copy_link