Image

നിര്‍ധന കുടുംബങ്ങള്‍ക്കു സുരക്ഷിതത്വത്തിന്റെ സ്‌നേഹക്കൂട് ഒരുക്കി നല്‍കി ജോയി ഇട്ടന്‍, പത്താമത്തെ വീടിന്റെ നിര്‍മാണം ആരംഭിച്ചു

Published on 30 March, 2025
നിര്‍ധന കുടുംബങ്ങള്‍ക്കു സുരക്ഷിതത്വത്തിന്റെ സ്‌നേഹക്കൂട് ഒരുക്കി നല്‍കി ജോയി ഇട്ടന്‍, പത്താമത്തെ വീടിന്റെ നിര്‍മാണം ആരംഭിച്ചു

മുവാറ്റുപുഴ: നിര്‍ധന കുടുംബങ്ങള്‍ക്കു സുരക്ഷിതത്വത്തിന്റെ സ്‌നേഹക്കൂട് ഒരുക്കി നല്‍കുകയാണ് അമേരിക്കന്‍ പ്രവാസിയായ ജോയി ഇട്ടന്‍. 9 വീടുകളാണ് ഇതുവരെ ജോയി ഇട്ടന്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു കൈമാറിയത്. പത്താമത്തെ വീടിന്റെ നിര്‍മാണം തിരുമാറാടിയില്‍ ആരംഭിച്ചു.

ഊരമന പാടിയേടത്ത് കുടുംബാംഗമായ ജോയി ഇട്ടന്‍ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറിയതാണെങ്കിലും ജന്മം നല്‍കിയ നാട്ടില്‍ മാസങ്ങളുടെ ഇടവേളകളില്‍ എത്താറുണ്ട്. ഓരോ തവണയും എത്തുമ്പോള്‍ നേരില്‍ കാണുന്ന ചില മനുഷ്യര്‍ ഇട്ടന്റെ മനസ്സില്‍ നൊമ്പരമായി കൂടുകൂട്ടും. 
ഇവര്‍ക്കുള്ള സഹായവുമായാ യെണ് അടുത്ത തവണ എത്തുക. അങ്ങനെയാണ് 10 കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കിയത്. വീടു നിര്‍മിക്കാന്‍ ആരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാറില്ല. അമേരിക്കയിലെ ബിസിനസ്സില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ പങ്കും കുടുംബാംഗങ്ങളില്‍ നിന്നുള്ള പണവും ചേര്‍ത്താണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നത്.

നിര്‍ധനയായ വിധവയ്ക്കു വീടു നിര്‍മിച്ചു നല്‍കാമോ എന്നൊ രിക്കല്‍ ഉമ്മന്‍ചാണ്ടി ജോയി ഇട്ട നോടും ചോദിച്ചിരുന്നു. ഉമ്മന്‍ചാ : ണ്ടിയുടെ ആവശ്യം മാസങ്ങള്‍ ക്കുള്ളില്‍ സാധിച്ചു നല്‍കി ഇട്ടന്‍. പിറവത്ത് എടയ്ക്കാട്ടുവ യലില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ സമര്‍പ്പണമാണ് ആദ്യമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 
വീടു നിര്‍മിച്ചു നല്‍കുക മാത്ര മല്ല ഇട്ടന്‍ ചെയ്യുന്നത്. 5 നിര്‍ധന രായ യുവതികളുടെ വിവാഹം എല്ലാ ചെലവുകളും ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. 4 വിദ്യാര്‍ഥികളു : ടെ ഉപരിപഠനത്തിനുള്ള ആഗ്രഹം സഫലമാക്കാനും അവര്‍ക്കു പിന്നീടു ജോലി അവസരമൊരുക്കാനും ഇട്ടനു സാധിച്ചു. ഇപ്പോള്‍ 3 വിദ്യാര്‍ഥികളുടെ ഉപ രിപഠനത്തിനുള്ള മുഴുവന്‍ ചെല വുകളും ഏറ്റെടുത്തിട്ടുണ്ട്.

സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇട്ടന്‍. അമേരി ക്കന്‍ പ്രവാസി സംഘടനയായ ഫൊക്കാനയുടെ നാഷനല്‍ ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാന യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസി യേഷന്‍ പ്രസിഡന്റ്, മലങ്കര യാ ക്കോബായ അമേരിക്കന്‍ ഭദ്രാ സന കൗണ്‍സില്‍ അംഗം, മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി, അങ്ങനെ ഒട്ടേറെ സംഘടനകളെ നേതൃസ്ഥാനത്തിരു ന്നു നയിച്ചിട്ടുണ്ട്. ഫൊക്കാന കേരളത്തില്‍ നടത്താനിരിക്കുന്ന കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനാണ് ജോയി ഇട്ടന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക