ന്യൂയോർക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിമിടുക്കനും തന്റെ ഉറ്റ ചങ്ങാതിയുമാണെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ തീരുവ ചർച്ചകൾ ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയടക്കം രാജ്യങ്ങൾ ചുമത്തുന്നത് ഉയർന്ന തീരുവയാണെന്ന വിമർശനവുമായി രംഗത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
‘‘പ്രധാനമന്ത്രി മോദി അടുത്തിടെ ഇവിടെയെത്തിയിരുന്നു. ഞങ്ങൾ എന്നും ഉറ്റ സുഹൃത്തുക്കളാണ്. ലോകത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൃഗീയമാണിത്, മൃഗീയം. അവർ വലിയ മിടുക്കരാണ്. അദ്ദേഹം (മോദി) അതിമിടുക്കനാണ്. എന്റെ ഉറ്റ ചങ്ങാതിയും.’’- വൈറ്റ്ഹൗസിൽ ട്രംപ് പറഞ്ഞു.