Image
Image

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

Published on 12 April, 2025
ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

വയനാട് കല്‍പ്പറ്റയില്‍ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആണ് കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമനയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷണത്തെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മെയ് 18ന് ശേഷം കോടതി വിശദമായി വാദം കേള്‍ക്കും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക