Image
Image

ഐപിഎൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം

Published on 14 April, 2025
ഐപിഎൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം

ഹൈദരാബാദ്: ഐപിഎൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്തുള്ള പാർക്ക് ഹയാത്തിലാണ് തീപിടിത്തമുണ്ടായത്.


ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ടീം അംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഹോട്ടലിന്‍റെ ഇടനാഴികളിലൂടെ കനത്ത പുക ഉയർന്നിരുന്നു.

ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തതിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

അതേസമയം പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രമായ 'ഒഡേല 2' ന്‍റെ പ്രീ റിലീസ് ചടങ്ങ് തിങ്കളാഴ്ചയോടെ ഇവിടെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക