Image
Image

അതിശക്തമായ മഴയും കാറ്റും; വയനാട്ടിൽ വ്യാപക നാശനഷ്ടം

രഞ്ജിനി രാമചന്ദ്രൻ Published on 14 April, 2025
അതിശക്തമായ മഴയും കാറ്റും; വയനാട്ടിൽ  വ്യാപക നാശനഷ്ടം

വയനാട്ടിൽ അതിശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ശക്തമായ മഴ ആരംഭിച്ചത്. കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. ഇതോടെ നിരവധി മേഖലകളിൽ വൈദ്യുതി മുടങ്ങി.

കനത്ത മഴയും കാറ്റും മൂലം കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായി. വിഷുദിനത്തിൽ ഉച്ചയ്ക്കുശേഷമാണ് ഈ മേഖലകളിൽ വേനൽ മഴ ശക്തി പ്രാപിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടത് വ്യാപക നാശനഷ്ടത്തിന് കാരണമായി. ഏതാനും ദിവസങ്ങൾക്കു മുൻപും കോഴിക്കോടും വയനാടും അതിശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. മലയോര മേഖലയിലാണ് ശക്തമായ കാറ്റോടും മിന്നലോടും കൂടിയ മഴ ഉണ്ടായത്. നാല് ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ഈ മഴയിൽ താമരശ്ശേരി ചുരത്തിൽ അടക്കം മരം വീണ് ഗതാഗത തടസ്സം ഉണ്ടായിരുന്നു.

 

 

 

English summery:

Heavy rain and strong winds cause widespread damage in Wayanad.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക