മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്.ആനക്കോട്ടുപ്പുറം എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് മഞ്ചേരി തൃപ്പലങ്ങോട് സ്വദേശി ഇര്‍ഷാദ്, എസ്ഡിപിഐ പ്രവര്‍ത്തകരായ ഖാലിദ്, സെയ്ദലവി, ശിഹാബ് എന്നിവരെയാണ് കസ്റ്റിഡിയിലെടുത്തത്. ഷംനാദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു. എന്നാല്‍, ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല.
ഏത് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് വ്യക്തമല്ല. ഒരു കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നും ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടാല്‍ വിട്ടയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. കൊച്ചി എന്‍ഐഎ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്.