Image
Image

കുഴഞ്ഞുവീണു മധ്യവയസ്കൻ മരിച്ചു; 25-ാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടയിൽ വിയോ​ഗം

രഞ്ജിനി രാമചന്ദ്രൻ Published on 04 April, 2025
കുഴഞ്ഞുവീണു മധ്യവയസ്കൻ മരിച്ചു; 25-ാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടയിൽ വിയോ​ഗം

വിവാഹ വാർഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലി സ്വദേശി വസീം (50) ആണ് മരിച്ചത്. ഷൂ ബിസിനസ് നടത്തി വരികയാണ് വസീം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വസീമും ഭാര്യ ഫറയും തങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു.

പിലിഭിത്ത് ബൈപാസ് റോഡിൽവെച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. വിപുലമായാണ് വിവാഹ വാർഷികം ആഘോഷിച്ചത്. ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ദമ്പതികളും കുടുംബാംഗങ്ങളും വേദിയിൽ പാട്ടുവെച്ച് ചുവുടകൾ വെക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ പെട്ടന്നാണ് വസീം കുഴഞ്ഞുവീണത്. ഉടനെ വസീമിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

 

 

English summery:

Middle-aged man collapses and dies; tragedy strikes during 25th wedding anniversary celebration.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക