ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാൾ സ്വദേശി മലയാളി സൗദിയിലെ അബഹയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കോസ്റ്റർ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന എടപ്പാൾ വട്ടംകുളം ഏലിയപ്രകുന്നത്തെ മരക്കാരകത്ത് കണ്ടരകാവിൽ അബ്ദുല്ലക്കുട്ടി, ആമിനക്കുട്ടി ദമ്പതികളുടെ മകൻ മുഹമ്മദ് കബീർ (49) ആണ് മരിച്ചത്.
ഈദുൽ ഫിത്വർ അവധിയിൽ ജുബൈലിൽ നിന്നും മലയാളി കുടുംബങ്ങളുമായി അബഹയിലേക്ക് യാത്ര തിരിച്ചതായിരുന്നു. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. ഭാര്യ: റജില. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി അബഹയിലെയും കിഴക്കൻ പ്രവിശ്യയിലെയും സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
English summery:
Heart attack; Edappal native from Malappuram passes away in Abha."