ഉണ്ടുകൊണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നു
ഊണിനിനി ചോറുവേണ്ട, മോരു
വേണ്ട
ഉണക്കച്ചപ്പാത്തി തന്നെ ഊര്‍ജ്ജദായിനി
ഉത്തരവുടനിറങ്ങി, അടുക്കളക്കാരി
കുടുങ്ങി
കാലത്ത് വായ കഴുകിയാലുടന്‍ ചപ്പാത്തി
കൊളസ്ട്രോള്‍
കുറയ്ക്കാനുച്ചയ്ക്കും ചപ്പാത്തി
കഞ്ഞിമോന്തിയിരുന്നന്തിയ്ക്കുമിപ്പോള്
ചപ്പാത്തി
കഞ്ഞിക്കലങ്ങള്‍ ചപ്പാത്തിലെറിഞ്ഞാ ചപ്പാണ്ടി*
നാലുനേരം
വെട്ടിവിഴുങ്ങിയ നായരാകെ മാറി
നാരുള്ള ഭക്ഷണം മാത്രമേ
തിന്നുവെന്നായി
നല്ലകാര്യം, പൊണ്ണത്തടി കുറയട്ടെയെന്ന്
നാട്ടുകാര്‍
`നാരായണനെ' വിളിച്ചു കരഞ്ഞയാള്‍ തന് നാരി
ചന്തയ്ക്കുപോയ
നാളിലന്നാ പരസ്യമയാള് കണ്ടു
`ചിക്കന്‍ പൊരിച്ചതും ചപ്പാത്തി'യുമൊപ്പം
തിന്നു
ചിത്തമിളകി, അപ്പോള്‍ത്തന്നെ കല്പിച്ചു
ചപ്പാത്തിയും
**കുക്കുടവുമെന്നുമിനി, വിരണ്ടു സഹധര്‍മ്മിണി.
-------------------
*
ചപ്പാണ്ടി = വിഡ്ഡി
**കുക്കുടം= കോഴി