Image

ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ശനിയാഴ്ച; പൊതുദർശനം വെള്ളി

Published on 19 October, 2022
ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം   ശനിയാഴ്ച; പൊതുദർശനം വെള്ളി

see also:ഫ്രാൻസിസ് തടത്തിൽ: ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ https://emalayalee.com/vartha/267877

ന്യു ജേഴ്‌സി: അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ   ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച നടക്കും. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍   9 മണി വരെ പാറ്റേഴ്‌സൻ  സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ്   ചര്‍ച്ചിലെ സംസ്‌കാര ശുശ്രൂഷക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം.  സംസ്കാര ശുശ്രുഷക്ക് ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.

ഇന്ന് (ബുധൻ) വൈകിട്ട്  ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ പ്രത്യേക പ്രാർത്ഥന. നാളെ (വ്യാഴം)  പരേതന്റെ  ഈസ്റ് ഹാനോവറിലെ വസതിയിലും പ്രാർത്ഥന ഉണ്ടായിരിക്കും 

പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളി  വൈകുന്നേരം 5 മണി മുതല്‍  9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍. (St George Syro Malabar Church, 408 Getty Ave, Paterson, NJ, 07503.)

സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 8:30-നു സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ വിശുദ്ധ കുര്‍ബാനയോടെ നടക്കുന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ, 07936.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക